Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
photochromism | ഫോട്ടോക്രാമിസം. | പ്രകാശമേറ്റാല്‍ വസ്തുക്കള്‍ക്ക് നിറവ്യത്യാസം വരുന്ന പ്രക്രിയ. |
photoconductivity | പ്രകാശചാലകത. | ഒരു വസ്തുവില്‍ പ്രകാശം (വൈദ്യുതകാന്തിക തരംഗം) പതിക്കുമ്പോള്‍ അതിന്റെ വൈദ്യുത ചാലകത വര്‍ധിക്കുന്ന പ്രതിഭാസം. സിലിക്കണ്‍, ജെര്‍മാനിയം, കാഡ്മിയം സള്‍ഫൈഡ്, സെലീനിയം മുതലായവ ഈ ഗുണം പ്രദര്‍ശിപ്പിക്കുന്നു. |
photodisintegration | പ്രകാശികവിഘടനം. | ഒരു അണുകേന്ദ്രത്തില്‍ വേണ്ടത്ര ഊര്‍ജമുള്ള ഒരു ഗാമാരശ്മി പതിച്ചാല്‍ അണുകേന്ദ്രത്തില്‍ നിന്ന് ഒരു പ്രാട്ടോണോ ന്യൂട്രാണോ ആല്‍ഫാ കണമോ ഉത്സര്‍ജിച്ചുകൊണ്ട് അത് മറ്റൊരു അണുകേന്ദ്രമായി മാറുന്ന പ്രക്രിയ. ഉദാ: മഗ്നീഷ്യം-25 അണു ഗാമാഫോട്ടോണ്‍ ആഗിരണം ചെയ്ത്, പ്രാട്ടോണിനെ ഉത്സര്‍ജിച്ച് സ്വയം സോഡിയം-24 ആയി മാറുന്നു. |
photofission | പ്രകാശ വിഭജനം. | വേണ്ടത്ര ഊര്‍ജമുള്ള ഗാമാകിരണം പതിച്ചാല്‍ അണുകേന്ദ്രം രണ്ടായി വിഭജിച്ചുപോകുന്ന പ്രതിഭാസം. |
photography | ഫോട്ടോഗ്രാഫി | ഫോട്ടോചിത്രണം. പ്രകാശം ഉപയോഗിച്ച് സുസ്ഥിര പ്രതിരൂപങ്ങള്‍ ചിത്രണം ചെയ്യുന്ന സാങ്കേതികവിദ്യ. |
photoionization | പ്രകാശിക അയണീകരണം. | ആറ്റങ്ങള്‍ പ്രകാശ കണങ്ങള്‍ ആഗിരണം ചെയ്തു ഇലക്ട്രാണുകളെ ഉത്സര്‍ജിച്ച് അയോണുകള്‍ ആയി മാറുന്ന പ്രക്രിയ. |
photoluminescence | പ്രകാശ സംദീപ്തി. | - |
photolysis | പ്രകാശ വിശ്ലേഷണം. | പ്രകാശ സഹായത്താല്‍ ഒരു തന്മാത്ര വിഘടിക്കുന്നപ്രക്രിയ. |
photometry | പ്രകാശമാപനം. | ദൃശ്യപ്രകാശത്തിന്റെ തീവ്രത അളക്കല്‍. cf. Radiometry. |
photon | ഫോട്ടോണ്‍. | ക്വാണ്ടംസിദ്ധാന്തം അനുസരിച്ച് ഊര്‍ജം ക്വാണ്ടങ്ങളായാണ് വികിരണം ചെയ്യപ്പെടുന്നത്. വിദ്യുത്കാന്തിക തരംഗത്തിന്റെ ക്വാണ്ടം ആണ് ഫോട്ടോണ്‍. ഒരു ഫോട്ടോണില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ് hν ആണ്. ( h-പ്ലാങ്ക് സ്ഥിരാങ്കം, ν- ആവൃത്തി). മൗലിക കണ കുടുംബത്തിലെ ഒരു അംഗമാണ് ഫോട്ടോണ്‍. |
photoperiodism | ദീപ്തികാലത. | പകല്‍ ദൈര്‍ഘ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട് ജീവികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതികരണം. എല്ലാ ജീവികളെയും ദീപ്തികാലത സ്വാധീനിക്കുമെങ്കിലും സസ്യങ്ങളുടെ പുഷ്പിക്കലാണ് പ്രകടമായ ഉദാഹരണം. |
photoreceptor | പ്രകാശഗ്രാഹി. | പ്രകാശ സംവേദനക്ഷമതയുള്ള ഘടനകള്‍. ജന്തുക്കളുടെ കണ്ണുകളും നേത്രബിന്ദുക്കളും ഇതില്‍പ്പെടും. സസ്യങ്ങളിലും പ്രകാശ സംവേദനക്ഷമതയുള്ള കോശങ്ങളുണ്ട്. |
photorespiration | പ്രകാശശ്വസനം. | ചിലയിനം സസ്യങ്ങളില്‍ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഒരു പ്രത്യേകതരം ശ്വസനം. ഇതുവഴി ഊര്‍ജലാഭം ഉണ്ടാവുന്നില്ല. |
photosensitivity | പ്രകാശസംവേദന ക്ഷമത. | ഒരു വസ്തു പ്രകാശത്തോട് എത്രമാത്രം പ്രതികരിക്കുന്നു എന്നതിന്റെ അളവ്. |
photosphere | പ്രഭാമണ്ഡലം. | സൂര്യന്റെ/ഒരു നക്ഷത്രത്തിന്റെ ദൃശ്യമുഖമാണ് പ്രഭാമണ്ഡലം. ദൃശ്യപ്രകാശം വികിരണം ചെയ്യപ്പെടുന്നത് പ്രഭാമണ്ഡലത്തില്‍ നിന്നാണ്. ഏകദേശം 6000 കെല്‍വിന്‍ ആണ് സൂര്യന്റെ പ്രഭാമണ്ഡലത്തിലെ താപനില. |
photosynthesis | പ്രകാശസംശ്ലേഷണം. | ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച് ജലം, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവയെ സംശ്ലേഷിപ്പിച്ച് കാര്‍ബോഹൈഡ്രറ്റ് നിര്‍മ്മിക്കുന്ന പ്രക്രിയ. ഇതിന്റെ ഉപോത്പന്നമെന്ന നിലയില്‍ ഓക്സിജന്‍ സ്വതന്ത്രമാവുന്നു. |
phototaxis | പ്രകാശാനുചലനം. | പ്രകാശത്തിനനുസരിച്ച് ജീവി നീങ്ങുന്നത്. ഇത് പ്രകാശത്തിന്റെ നേര്‍ക്കോ (ഉദാ: ഈയാംപാറ്റ) എതിര് ദിശയിലോ (ഉദാ: മൂട്ട) ആവാം. |
phototropism | പ്രകാശാനുവര്‍ത്തനം. | പ്രകാശത്തിന്റെ പ്രരണ കൊണ്ട് സസ്യഭാഗങ്ങള്ക്കുണ്ടാകുന്ന ചലനം. ഉദാ: സസ്യകാണ്ഡത്തിന്റെ പ്രകാശാഭിമുഖമായ വളര്‍ച്ച. heleotropism എന്നും പേരുണ്ട്. |
photovoltaic effect | പ്രകാശ വോള്‍ടാ പ്രഭാവം. | ഒരു പി-എന്‍ അര്‍ദ്ധചാലക സന്ധിയില്‍ വിദ്യുത് കാന്തിക തരംഗങ്ങള്‍ പതിക്കുമ്പോള്‍ വിദ്യുത്ചാലക ബലം സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസം. |
php | പി എച്ച് പി. | (pre-processor).ഇന്റര്‍നെറ്റില്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഡൈനാമിക് പേജുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഒരു പ്രാഗ്രാമിങ് ഭാഷ. |