Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
phellogen | ഫെല്ലോജന്‍. | ബാഹ്യദ്വിതീയ വളര്‍ച്ചയുടെ ഭാഗമായി രൂപം കൊള്ളുന്ന പെരിഡേം എന്ന സംരക്ഷകകലയിലെ മെരിസ്റ്റമിക കോശനിര. ഇതിന്റെ വിഭജനഫലമായി ഉള്ളിലേക്ക് ഫെല്ലോഡേമും പുറത്തേക്ക് ഫെല്ലവും ഉണ്ടാവുന്നു. |
phenology | രൂപാന്തരണ വിജ്ഞാനം. | സസ്യങ്ങളുടെ തളിര്‍ക്കല്‍, ഇലകൊഴിയല്‍, പൂക്കല്‍, കായ്കളുണ്ടാവല് എന്നിവയെ പരിസ്ഥിതി ഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നശാഖ. |
phenotype | പ്രകടരൂപം. | ഒരു ജീവിയുടെ ലക്ഷണങ്ങള്‍. ജനിതക രൂപത്തിന്റെയും പാരിസ്ഥിതിക ഘടകങ്ങളുടെയും പ്രതിപ്രവര്‍ത്തനം വഴിയായി ഉണ്ടാകുന്നതാണിത്. |
pheromone | ഫെറാമോണ്. | ഒരു സ്പീഷീസിലെ വ്യക്തികള്‍ തമ്മിലുള്ള വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍. ശരീരത്തില്‍ നിന്ന് പുറത്തേക്ക് സ്രവിക്കുന്നു. സാധാരണയായി ജന്തുക്കളിലാണ് കാണുന്നതെങ്കിലും താഴ്ന്നതരം സസ്യങ്ങളിലും ഉണ്ട്. ഉദാ: ഷഡ്പദങ്ങളുടെ ലൈംഗീകാകര്ഷണ പദാര്‍ത്ഥങ്ങള്‍, കസ്തൂരിമാനിന്റെ കസ്തൂരി. |
Philips process | ഫിലിപ്സ് പ്രക്രിയ. | ഈഥീന്‍ പോളിമറീകരിച്ച് അതിഘനത്വം ഉള്ള പോളിത്തീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. ഉന്നത മര്‍ദ്ദത്തില്‍ 150C ല്‍, ക്രാമിയം ഓക്സൈഡും സിലിക്കയും അലൂമിനിയവും ചേര്‍ത്ത് ഉല്‍പ്രരകത്തിന്റെ സാന്നിദ്ധ്യത്തില്‍ ഈഥീന്‍ പോളിമറീകരണത്തിന് വിധേയമാക്കുന്നതാണ് ഫിലിപ്സ് പ്രക്രിയ. |
phloem | ഫ്ളോയം. | ഇലകളില്‍ നിര്‍മ്മിക്കപ്പെടുന്ന ഭക്ഷണം സസ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തിക്കുന്ന സംവഹനകല, അരിപ്പനളികകള്, സഹകോശങ്ങള്‍, പാരന്‍കൈമ കോശങ്ങള്‍, സ്ക്ളീറന്‍ കൈമകോശങ്ങള് എന്നിവ ചേര്‍ന്നാണുണ്ടാകുന്നത്. |
Phobos | ഫോബോസ്. | ചൊവ്വയുടെ ഉപഗ്രഹങ്ങളില്‍ ഒന്ന്. |
phon | ഫോണ്‍. | ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഒരു ഏകകം. 1000 ഹെര്‍ട്ട്സ് ആവൃത്തിയും നിര്‍ദിഷ്ട മര്‍ദവുമുള്ള ഒരു പ്രമാണ സ്രാതസ്സുമായി താരതമ്യം ചെയ്താണ് ഫോണ്‍ നിര്‍വ്വചിച്ചിരിക്കുന്നത്. നിര്‍ദിഷ്ട ശബ്ദം കേള്‍ക്കുന്ന അത്രയും തന്നെ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ ആധാര ശബ്ദത്തിന്റെ മര്‍ദം, ആധാര മര്‍ദത്തിന്റെ എത്ര മടങ്ങാക്കണം എന്ന് അളക്കുന്നു. ഇത് ഡെസിബെല്‍ അളവില്‍ പറയുന്നതാണ് ഫോണ്‍. |
phonometry | ധ്വനിമാപനം | ധ്വനിമാപനം |
phonon | ധ്വനിക്വാണ്ടം | ഫോണോണ്‍. പ്രകാശ ഊര്‍ജ വികിരണത്തില്‍ ഫോട്ടോണ്‍ (പ്രകാശകണം) പോലെ ക്രിസ്റ്റലിലൂടെയുള്ള കമ്പന ഊര്‍ജത്തിന്റെ സഞ്ചാരത്തില്‍ കമ്പന ഊര്‍ജത്തിന്റെ ക്വാണ്ടം ആണ് ഫോണോണ്‍. താപക്വാണ്ടമോ ശബ്ദക്വാണ്ടമോ ആകാം. |
phosphoralysis | ഫോസ്ഫോറിക് വിശ്ലേഷണം. | ഒരു സംയുക്തത്തിന്റെ തന്മാത്രയില് ഫോസ്ഫോറിക് അമ്ലത്തിന്റെ മൂലകങ്ങള്‍ സംയോജിക്കുന്ന പ്രക്രിയ. |
phosphoregen | സ്ഫുരദീപ്തകം. | മറ്റൊരു പദാര്‍ത്ഥത്തില്‍ സ്ഫുരദീപ്തിയെ പ്രചോദിപ്പിക്കുന്ന പദാര്‍ത്ഥം. ഉദാ: മാംഗനീസ്, സിങ്ക് സള്‍ഫൈഡ്. |
phosphorescence | സ്ഫുരദീപ്തി. | പ്രകാശത്തിന് കാരണമായ സ്രാതസ്സ് നീക്കം ചെയ്തു കഴിഞ്ഞാലും ചില വസ്തുക്കളില്‍ നിന്ന് പ്രകാശ ഉത്സര്‍ജനം നടക്കുന്ന പ്രതിഭാസം. സ്ഫുരദീപ്തിയിലൂടെ ഉണ്ടാകുന്ന പ്രകാശത്തിന്റെ ആവൃത്തി അതിന് തുടക്കം കുറിക്കുവാന്‍ കാരണമായ വികിരണത്തിന്റെ ആവൃത്തിതന്നെ ആയിരിക്കണമെന്നില്ല. ഉദാ: ചില കൂണുകള്‍ രാത്രിയില്‍ പ്രകാശിക്കുന്നത്. |
photic zone | ദീപ്തമേഖല. | ജലാശയങ്ങളുടെ ഉപരിതലത്തിനു താഴെ പ്രകാശ സംശ്ലേഷണത്തിനാവശ്യമായ പ്രകാശം ലഭിക്കുന്ന മേഖല. |
photo autotroph | പ്രകാശ സ്വപോഷിതം. | സൂര്യപ്രകാശത്തിലെ ഊര്‍ജം ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന ജീവി. ഉദാ: ഹരിതസസ്യങ്ങള്‍. |
photo cell | ഫോട്ടോസെല്‍. | വിദ്യുത്കാന്തിക ഊര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഉപാധി. Photoelectric cell എന്നും പറയാറുണ്ട്. |
photo dissociation | പ്രകാശ വിയോജനം. | പ്രകാശ ഊര്‍ജം സ്വീകരിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങള്‍ വേറിട്ടു പോകുന്ന പ്രതിഭാസം. അള്‍ട്രാവയലറ്റ് പ്രകാശം ഓക്സിജന്‍ തന്മാത്രയില് സൃഷ്ടിക്കുന്ന പ്രകാശ വിയോജനം ആണ് ഓസോണ്‍ രൂപീകരണത്തെ സഹായിക്കുന്നത്. |
photo electric cell | പ്രകാശ വൈദ്യുത സെല്‍. | - |
photo electric effects | പ്രകാശ വൈദ്യുത പ്രഭാവം. | പദാര്‍ഥവും (വിശേഷിച്ചും ഖരങ്ങള്‍) വിദ്യുത്കാന്ത വികിരണങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിന്നുണ്ടാകുന്ന പ്രതിഭാസങ്ങള്‍ വിവിധ തരത്തിലുണ്ട്. 1. Photo emission പ്രകാശ ഉത്സര്‍ജനം. വിദ്യുത്കാന്ത തരംഗങ്ങള്‍ വന്നു പതിക്കുമ്പോള്‍ ഇലക്ട്രാണുകള്‍ പദാര്ഥത്തില് നിന്നും മുക്തമാകുന്ന പ്രഭാവം. (ചില പദാര്‍ഥങ്ങളില്‍ ദൃശ്യപ്രകാശം വന്നുപതിച്ചാല്‍ മതി; മറ്റു ചിലതില്‍ അള്‍ട്രാ വയലറ്റ് വേണ്ടി വരും). ഇതിനെ പ്രകാശ വൈദ്യുതി പ്രഭാവം എന്നു പറയുന്നു. ഇത്തരം ഇലക്ട്രാണുകളാണ് ഫോട്ടോ ഇലക്ട്രാണുകള്‍. ഈ ഇലക്ട്രാണ്‍ പ്രവാഹം കൊണ്ടുണ്ടാകുന്ന വൈദ്യുതിയാണ് ഫോട്ടോ ഇലക്ട്രിക് വൈദ്യുതി. പ്രകാശ ഉത്സര്‍ജനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫോട്ടോസെല്‍. 2. Photo conduction പ്രകാശചാലനം. വിദ്യുത്കാന്തിക വികിരണങ്ങള്‍ പതിക്കുന്നതിന്റെ ഫലമായി ആറ്റത്തില്‍ നിന്നും സ്വതന്ത്രമാകുന്ന ഇലക്ട്രാണുകള്‍ പദാര്ഥത്തില്ത്തന്നെ സ്വതന്ത്രചാര്ജുകള് ആയി മാറുന്നു. ഇതുവഴി പദാര്‍ഥത്തിന്റെ വിദ്യുത്ചാലകത വര്‍ധിക്കുന്നു. 3. Photovoltaic effect പ്രകാശവോള്‍ടാ പ്രഭാവം. ഒരു വിദ്യുത് പരിപഥത്തിന്റെ ഭാഗമായ ചിലപദാര്ഥ യുഗ്മത്തില്‍ (ഉദാ: സെലീനിയവും ഒരു ലോഹവും) വിദ്യുത്കാന്ത തരംഗങ്ങള്‍ പതിക്കുമ്പോള്‍ പരിപഥത്തിലൂടെ വിദ്യുത്പ്രവാഹം ഉണ്ടാകുന്നു. വന്നുപതിക്കുന്ന വികിരണം യുഗ്മത്തില്‍ ഒരു വിദ്യുത് ചാലക ബലം സൃഷ്ടിക്കുന്നതിന്റെ ഫലമായാണിത്. ഈ പ്രഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെല്‍ ആണ് പ്രകാശവോള്‍ടാ സെല്‍. സരോര്ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതില്‍ ഈ പ്രഭാവം പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. |
photochemical reaction | പ്രകാശ രാസപ്രവര്‍ത്തനം. | പ്രകാശത്തിന്റെ സഹായത്താല്‍ നടക്കുന്ന രാസപ്രവര്‍ത്തനം. ഉദാ: പ്രകാശസംശ്ലേഷണം. |