ഫോണ്‍.
ശബ്‌ദത്തിന്റെ ഉച്ചത അളക്കാനുള്ള ഒരു ഏകകം. 1000 ഹെര്‍ട്ട്‌സ് ആവൃത്തിയും നിര്‍ദിഷ്‌ട മര്‍ദവുമുള്ള ഒരു പ്രമാണ സ്രാതസ്സുമായി താരതമ്യം ചെയ്‌താണ് ഫോണ്‍ നിര്‍വ്വചിച്ചിരിക്കുന്നത്. നിര്‍ദിഷ്‌ട ശബ്‌ദം കേള്‍ക്കുന്ന അത്രയും തന്നെ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ ആധാര ശബ്‌ദത്തിന്റെ മര്‍ദം, ആധാര മര്‍ദത്തിന്റെ എത്ര മടങ്ങാക്കണം എന്ന് അളക്കുന്നു. ഇത് ഡെസിബെല്‍ അളവില്‍ പറയുന്നതാണ് ഫോണ്‍.