Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
permanent teeth | സ്ഥിരദന്തങ്ങള്‍. | മിക്ക സസ്തനികളിലും പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞതിനുശേഷം വളരുന്ന പല്ലുകള്‍. |
permeability | പാരഗമ്യത | 1. (geo) പാരഗമ്യത. പാറയ്ക്കുള്ളിലുള്ള പരസ്പര ബന്ധിതമായ സുഷിരങ്ങളില്‍ കൂടി ജലത്തെ കടത്തി വിടാനുള്ള ശേഷി. 2. (phy) പാരഗമ്യത. ഒരു പദാര്‍ഥത്തിലുള്ള കാന്തിക ഫ്ളക്സ് സാന്ദ്രതയ്ക്ക് (B) അതിന്മേല് ബാഹ്യമായി പ്രയോഗിക്കുന്ന കാന്തശക്തി (H) യുമായുള്ള അനുപാതം. പ്രതീകം μ= B/H. ശൂന്യസ്ഥലത്തിന്റെ പാരഗമ്യതയ്ക്ക് കാന്തികസ്ഥിരാങ്കം ( μ0)എന്നു പറയുന്നു. ഒരു പദാര്‍ഥത്തിന്റെ പാരഗമ്യതയ്ക്ക് കാന്തിക സ്ഥിരാങ്കവുമായുള്ള അനുപാതത്തിന് ആപേക്ഷിക പാരഗമ്യത μr എന്നും പറയുന്നു. μr = μ/μ0 |
permian | പെര്‍മിയന്‍. | പാലിയോസോയിക് കല്പത്തിലെ അവസാനത്തെ മഹായുഗം. 28.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ 24.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയുള്ള കാലമാണിത്. ഭൂമിയില്‍ പല സ്ഥലത്തും മരുഭൂമികളുണ്ടായി. ട്രലോബൈറ്റുകള്‍, പ്രാകൃത പവിഴപ്പുറ്റുകള്‍ തുടങ്ങിയ പല ജന്തുസമൂഹങ്ങളും അപ്രത്യക്ഷമായി. |
permittivity | വിദ്യുത്പാരഗമ്യത. | മാധ്യമത്തിലെ വൈദ്യുത വിസ്ഥാപനവും അതിന് കാരണമാവുന്ന വൈദ്യുതക്ഷേത്രത്തിന്റെ തീവ്രതയും തമ്മിലുള്ള അനുപാതം. σ = D/E. ശൂന്യസ്ഥലത്തിന്റെ വിദ്യുത്പാരഗമ്യതയ്ക്ക് വിദ്യുത്സ്ഥിരാങ്കം (σ0)എന്നു പറയുന്നു. വിദ്യുത്പാരഗമ്യതയ്ക്ക് വിദ്യുത് സ്ഥിരാങ്കവുമായുള്ള അനുപാതമാണ് ആപേക്ഷികപാരഗമ്യത (σr), σr=σ/σ0. |
permutation | ക്രമചയം. | നിര്‍ദ്ദിഷ്ട ഗണത്തില്‍ നിന്നെടുക്കുന്ന ക്രമീകൃതമായ ഉപഗണം. ഉദാ: (a, b, c) എന്ന ഗണത്തില്‍ നിന്ന് രണ്ടംഗങ്ങളെ വീതമെടുത്ത് സൃഷ്ടിക്കാവുന്ന ക്രമചയങ്ങളാണ് (a,b), (b,a), (a,c), (c,a), (b,c), (c,b) എന്നിവ. n വസ്തുക്കളില്‍ നിന്ന് ഒരേ സമയം r എണ്ണം വീതമെടുത്ത് സൃഷ്ടിക്കാവുന്ന ക്രമചയങ്ങളുടെ എണ്ണത്തിന് npr,p(n,r)എന്നീ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. npr=n!/(n-r)!. |
peroxisome | പെരോക്സിസോം. | യൂക്കാരിയോട്ടിക കോശങ്ങളിലെ ഒരു സൂക്ഷ്മാംഗം. ഒറ്റ യൂണിറ്റ് സ്തരമാണിതിനെ ആവരണം ചെയ്യുന്നത്. ശക്തമായ ഓക്സീകാരിയായ ഹൈഡ്രജന്‍ പെറോക്സൈഡിനെ നിര്‍വ്വീര്യമാക്കാനുള്ള എന്‍സൈം ആണ് ഇതിലുള്ളത്. ഇവ മൈറ്റോകോണ്ഡ്രിയോണിന്റെയും ഹരിതകണത്തിന്റെയും സമീപത്താണ് കാണുക. |
perpetual | സതതം | നിലയ്ക്കാത്ത. ഉദാ: സതതചലനം ( perpetual motion). |
persistence of vision | ദൃഷ്ടിസ്ഥായിത. | കണ്ണിലെ റെറ്റിനയില്‍ പതിച്ച പ്രതിബിംബത്തിന്റെ സംവേദനം, അതിനു കാരണമായ വസ്തുവോ പ്രകാശസ്രാതസ്സോ മാറിക്കഴിഞ്ഞാലും അല്പസമയത്തേക്ക് കൂടെ (1/16 സെക്കന്റ് മുതല്‍ 1/10 സെക്കന്റ് വരെ) നിലനില്‍ക്കുന്നത്. |
personal computer | പേഴ്സണല്‍ കമ്പ്യൂട്ടര്‍. | ഒരു ഉപയോക്താവിനു മാത്രം ഒരു സമയത്തു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന, ഉപയോക്താവിന്റെ മാത്രം സ്വകാര്യ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ള കമ്പ്യൂട്ടര്‍. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളെല്ലാം ഈ ഗണത്തില്‍ പെടുന്നു. |
perspective | ദര്‍ശനകോടി | വീക്ഷണകോണം. ഉദാ: perspective diagram. |
perspex | പെര്‍സ്പെക്സ്. | ഭാരം കുറഞ്ഞ, സുതാര്യമായ, സ്ഫടികം പോലെയുള്ള മീഥൈല്‍ മെത്താക്രിലേറ്റ് പോളിമര്‍. ഫ്ളക്സിഗ്ലാസ് എന്നും പേരുണ്ട്. |
perturbation | ക്ഷോഭം | വിക്ഷോഭം, അലോസരം |
pest | കീടം. | സാമ്പത്തികമായോ ആരോഗ്യപരമായോ മനുഷ്യന് ഉപദ്രവമുണ്ടാക്കുന്ന ജീവി. ഇവ വിളകള്‍ നശിപ്പിക്കുകയോ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യുന്നു. സാധാരണയായി നാമറിയുന്ന പെസ്റ്റുകള്‍ അധികവും ചെറുപ്രാണികളാകയാല് അവയെ കീടങ്ങള്‍ എന്നു വിളിക്കുന്നു. എന്നാല്‍ വലിയ ജന്തുക്കളും (എലി, നാട്ടുകുരങ്ങ്) പെസ്റ്റുകളാകാം. |
pesticide | കീടനാശിനി. | കീടങ്ങളെ നശിപ്പിക്കുന്ന രാസവസ്തു. |
petal | ദളം. | പൂവിന്റെ ഇതള്‍. ഘടനാപരമായി ഇത് രൂപാന്തരം സംഭവിച്ച ഇലയാണ്. ചിത്രം flower നോക്കുക. |
petiole | ഇലത്തണ്ട്. | പത്രപാളിയെ കാണ്ഡവുമായി ബന്ധിപ്പിക്കുന്ന തണ്ട്. |
petrifaction | ശിലാവല്ക്കരണം. | ജൈവാവശിഷ്ടങ്ങളിലെ തന്മാത്രകളുടെ സംരചനയില്‍ മാറ്റം വരികയും എന്നാല്‍ ഘടന നിലനിര്‍ത്തുകയും ചെയ്യുന്ന പ്രതിഭാസം. |
petrification | ശിലാവല്ക്കരണം. | - |
petrochemicals | പെട്രാകെമിക്കലുകള്‍. | പെട്രാളിയം ശുദ്ധീകരണശാലയില്‍ നിന്ന് ലഭിക്കുന്ന പലവിധ ഉപോത്പന്നങ്ങള്‍ ഉപയോഗിച്ച് രാസപ്രക്രിയകള്‍ വഴി നിര്‍മ്മിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കെമിക്കലുകള്‍. പ്ലാസ്റ്റിക്കുകള്‍, കൃത്രിമ റബ്ബര്‍, മരുന്നുകള്‍, കീടനാശിനികള്‍, സ്ഫോടകവസ്തുക്കള്‍, സന്ദൗര്യവര്ദ്ധകവസ്തുക്കള് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. |
petrography | ശിലാവര്ണന | ശിലാവര്ണന |