monotremata

മോണോട്രിമാറ്റ.

സസ്‌തനികളുടെ ഒരു വിഭാഗം. ആസ്‌ത്രലിയയിലും ന്യൂഗിനിയിലും കാണുന്ന മുട്ടയിടുന്ന സസ്‌തനികളായ എക്കിഡ്‌നയും പ്ലാറ്റിപ്പസും ഇതില്‍പ്പെടുന്നു. ഉരഗങ്ങളെപ്പോലെ മലമൂത്രവിസര്‍ജ്ജനത്തിനായി ക്ലോയാക്ക എന്ന ഒറ്റ ദ്വാരമേയുള്ളൂ. ജീവിച്ചിരിക്കുന്ന സസ്‌തനികളില്‍ വെച്ച്‌ ഏറ്റവും പ്രാകൃതങ്ങളായ ഇവയെ പ്രാട്ടോത്തീരിയ എന്നും പറയും.

More at English Wikipedia

Close