Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
lens 2. (biol)കണ്ണിലെ കൃഷ്‌ണമണിക്കകത്തുള്ള കാചം.ഇതിന്റെ ഫോക്കസ്‌ ദൂരം മാറ്റാന്‍ കഴിയും.
lenticസ്ഥിരജലീയം.തടാകം പോലുള്ള ഒഴുകാത്ത ജലത്തില്‍ ജീവിക്കുന്നവ. c.f. lotic.
lenticelവാതരന്ധ്രം. കാണ്ഡത്തില്‍ ദ്വിതീയ വളര്‍ച്ചയെത്തുടര്‍ന്ന്‌, എപ്പിഡെര്‍മിസ്‌ പൊട്ടുകയും അവിടെ കോര്‍ക്ക്‌ ഉണ്ടാവുകയും ചെയ്യുമ്പോള്‍ അങ്ങിങ്ങായി രൂപംകൊള്ളുന്ന ചെറു സുഷിരങ്ങള്‍. വാതകവിനിമയം നടക്കുന്നത്‌ ഇതില്‍ക്കൂടെയാണ്‌.
lenticularമുതിര രൂപമുള്ള.ഉദാ: ബൈകോണ്‍വെക്‌സ്‌ ലെന്‍സ്‌, ചില സര്‍പ്പിള ഗാലക്‌സികള്‍
LEOഭൂസമീപ പഥംLow Earth Orbit എന്നതിന്റെ ചുരുക്കം. ഭൂമിയില്‍ നിന്നും കുറഞ്ഞ ഉയരത്തില്‍ മാത്രം (400-1000 കി. മീ.) നിലകൊള്ളുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം.
Leoചിങ്ങം.ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ സിംഹത്തിന്റെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയില്‍ വരുമ്പോഴാണ്‌ ചിങ്ങമാസം.
lepidopteraലെപിഡോപ്‌റ്റെറ.ശലഭങ്ങള്‍ ഉള്‍പ്പെടുന്ന ഷഡ്‌പദ ഓര്‍ഡര്‍. ഉദാ: ചിത്രശലഭം.
leptonലെപ്‌റ്റോണ്‍.ഇലക്‌ട്രാണ്‍ ( e), മ്യൂഓണ്‍ ( μ), ടഓൗണ്‍ ( τ), ഇലക്‌ട്രാണ്‍ ന്യൂട്രിനോ ( νe), മ്യൂ ഓണ്‍ ന്യൂട്രിനോ ( νμ), ട ന്യൗൂട്രിനോ ( ντ) എന്നീ 6 കണങ്ങളും ഇവയുടെ പ്രതികണങ്ങളും ലെപ്‌റ്റോണുകള്‍ എന്നറിയപ്പെടുന്നു. സുശക്ത ബലത്തിന്‌ വിധേയമല്ല. e, μ, τ ഇവയ്‌ക്ക്‌ ഋണചാര്‍ജും പ്രതികണങ്ങള്‍ക്ക്‌ ധനചാര്‍ജുമാണുള്ളത്‌. ന്യൂട്രിനോകള്‍ക്ക്‌ ചാര്‍ജില്ല. വിദ്യുത്‌ - അശക്തബലം വഴി പദാര്‍ഥവുമായി പ്രതിപ്രവര്‍ത്തിക്കുന്നു. Le, Lμ, Lτഎന്നിങ്ങനെ മൂന്ന്‌ ലെപ്‌റ്റോണ്‍ നമ്പറുകള്‍ ഏത്‌ പ്രതിപ്രവര്‍ത്തനത്തിലും സംരക്ഷിക്കപ്പെടുന്നു. കണങ്ങള്‍ക്ക്‌ ഇവയുടെ മൂല്യം +1 ഉം പ്രതികണങ്ങള്‍ക്ക്‌-1ഉം ആണ്‌. elementary particles നോക്കുക.
leptoteneലെപ്‌റ്റോട്ടീന്‍.ഊനഭംഗത്തിലെ ആദ്യ പ്രാഫേസിലെ ഒന്നാംഘട്ടം. ഇരട്ടിപ്പിക്കപ്പെട്ട ക്രാമസോമുകള്‍ നേര്‍ത്ത തന്തുക്കളായി ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു.
lethal geneമാരകജീന്‍.ജീവിയുടെ മരണത്തിനിടയാക്കിയേക്കാവുന്ന ജീന്‍. ഈ ജീന്‍ പ്രമുഖമാണെങ്കില്‍ വിഷമയുഗ്മാവസ്ഥയില്‍ തന്നെ മാരകമായിരിക്കും.
lethophyteലിഥോഫൈറ്റ്‌.പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്ന സസ്യം.
leucocyteശ്വേതരക്ത കോശം.രക്തത്തിലെ വര്‍ണകങ്ങള്‍ ഇല്ലാത്ത കോശങ്ങള്‍. രോഗാണുക്കളെയും ശരീരബാഹ്യവസ്‌തുക്കളെയും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുണ്ട്‌. ബേസോഫില്‍, ഇയോസിനൊഫില്‍, ലിംഫോസൈറ്റ്‌, മോണോസൈറ്റ്‌, ന്യൂട്രാഫില്‍ എന്നിവയെല്ലാം ല്യൂക്കോസൈറ്റുകളാണ്‌. അസ്ഥി മജ്ജയിലും ലിംഫ്‌ ഗ്രന്ഥികളിലും ഉത്‌പാദിപ്പിക്കപ്പെടുന്നു.
leucoplastലൂക്കോപ്ലാസ്റ്റ്‌.വേരുകളിലെയും ഭൂകാണ്ഡങ്ങളിലെയും കോശങ്ങളില്‍ കാണപ്പെടുന്ന നിറമില്ലാത്ത പ്ലാസ്റ്റിഡ്‌. ഗ്ലൂക്കോസില്‍ നിന്ന്‌ അന്നജം ഉണ്ടാക്കുവാന്‍ ഇത്‌ സഹായിക്കും.
leukaemiaരക്താര്‍ബുദം.വളര്‍ച്ച പൂര്‍ത്തിയാകാത്ത വെളുത്ത രക്തകോശങ്ങള്‍ അമിതമായി പെരുകുന്നതുമൂലം ഉണ്ടാകുന്ന അര്‍ബുദം. വെളുത്ത രക്തകോശങ്ങള്‍ അപക്വമായ അവസ്ഥയില്‍ തുടരുന്നതും അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും സാധാരണയായി രക്തത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.
leveeതീരത്തിട്ട.ഒരു നദിയോ അരുവിയോ അതിന്റെ പ്രളയ സമതലത്തില്‍ ഇരു പാര്‍ശ്വങ്ങളിലുമായി സൃഷ്‌ടിക്കുന്ന തിട്ട. നദി കരകവിയുമ്പോള്‍ നിക്ഷേപിക്കുന്ന പരുത്ത മണല്‍ത്തരികളും ഊറല്‍ചളിയും ചേര്‍ന്നാണിതുണ്ടാകുന്നത്‌.
leverഉത്തോലകം.യാന്ത്രിക പ്രവൃത്തി ചെയ്യാന്‍ സഹായിക്കുന്ന ഒരു കൂട്ടം ഉപകരണങ്ങള്‍ക്കുള്ള പൊതുനാമം. ഒരു നീണ്ട ദണ്ഡ്‌, അതിന്‌ തിരിയാന്‍ കഴിയും വിധം ഉറപ്പിച്ചിരിക്കുന്ന ഒരു ആധാരബിന്ദു എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍. ദണ്ഡില്‍ ഒരിടത്ത്‌ വച്ചിരിക്കുന്ന ഭാരം ഉയര്‍ത്താന്‍ (ബലത്തെ അതിജീവിക്കാന്‍) ദണ്ഡിന്റെ മറ്റൊരിടത്ത്‌ യത്‌നം പ്രയോഗിക്കുന്നു. ഭാരത്തിന്റെയും യത്‌നത്തിന്റെയും സ്ഥാനത്തെ അപേക്ഷിച്ചും ആധാരബിന്ദു എവിടെ സ്ഥിതിചെയ്യുന്നു എന്നതനുസരിച്ചും ഉത്തോലകങ്ങളെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിങ്ങനെ വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.
lewis acidലൂയിസ്‌ അമ്ലം.ലൂയിസ്‌ സിദ്ധാന്ത പ്രകാരം ഒരു ജോഡി ഇലക്‌ട്രാണുകളെ സ്വീകരിച്ച്‌ ഒരു രാസബന്ധം ഉണ്ടാക്കാന്‍ കഴിയുന്ന വസ്‌തു അമ്ലവും ഒരു ജോഡി ഇലക്‌ട്രാണുകളെ നല്‍കാന്‍ കഴിയുന്ന വസ്‌തു ബേസുമാണ്‌.
lewis baseലൂയിസ്‌ ക്ഷാരം.ഒരു ജോടി ഇലക്‌ട്രാണുകളെ സംഭാവന ചെയ്യാന്‍ കഴിവുള്ള പദാര്‍ഥം. ഉദാ: NH3
LHഎല്‍ എച്ച്‌.Leutinising Hormoneഎന്നതിന്റെ ചുരുക്കം. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍നിന്ന്‌ പുറപ്പെടുവിക്കുന്ന ഒരു ഹോര്‍മോണ്‍. സ്‌ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ മുഖ്യമായ പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു.
LHCഎല്‍ എച്ച്‌ സി.Large Hadron Collider എന്നതിന്റെ ചുരുക്കം. Cern എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ച പടുകൂറ്റന്‍ കണികാ ത്വരിത്രമാണ്‌. സ്വിറ്റ്‌സര്‍ലാന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തികള്‍ക്കിരുവശവുമായി 100 മീറ്റര്‍ ഭൂമിക്കടിയിലാണ്‌ ഇത്‌ സ്ഥാപിച്ചിട്ടുള്ളത്‌. 27 കിലോമീറ്റര്‍ ചുറ്റളവുള്ള വര്‍ത്തുളമായ ടണല്‍ ഇതിന്റെ പ്രത്യേകതയാണ്‌. ഹാഡ്രാണ്‍ (സുശക്ത ബലം വഴി പ്രതിപ്രവര്‍ത്തിക്കുന്ന കണങ്ങള്‍) വര്‍ത്തുളമായ ആക്‌സിലറേറ്ററിലൂടെ വിപരീത ദിശയില്‍ പ്രക്ഷണം ചെയ്യുകയും പ്രകാശ വേഗത്തോടടുക്കുന്ന പ്രവേഗത്തില്‍ സഞ്ചരിക്കുന്ന ഈ കണങ്ങളെ കൂട്ടിയിടിപ്പിക്കുകയും ചെയ്യുന്നതാണ്‌ പരീക്ഷണം. ഈ പരീക്ഷണങ്ങളിലൂടെയാണ്‌ 2010-12 കാലത്ത്‌ ഹിഗ്ഗ്‌സ്‌ ബോസോണിനെ കണ്ടെത്തിയത്‌. Higg’s boson നോക്കുക .
Page 161 of 301 1 159 160 161 162 163 301
Close