എല്‍ എച്ച് സി.
Large Hadron Collider എന്നതിന്റെ ചുരുക്കം. Cern എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ച പടുകൂറ്റന്‍ കണികാ ത്വരിത്രമാണ്. സ്വിറ്റ്‌സര്‍ലാന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തികള്‍ക്കിരുവശവുമായി 100 മീറ്റര്‍ ഭൂമിക്കടിയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 27 കിലോമീറ്റര്‍ ചുറ്റളവുള്ള വര്‍ത്തുളമായ ടണല്‍ ഇതിന്റെ പ്രത്യേകതയാണ്. ഹാഡ്രാണ്‍ (സുശക്ത ബലം വഴി പ്രതിപ്രവര്‍ത്തിക്കുന്ന കണങ്ങള്‍) വര്‍ത്തുളമായ ആക്‌സിലറേറ്ററിലൂടെ വിപരീത ദിശയില്‍ പ്രക്ഷണം ചെയ്യുകയും പ്രകാശ വേഗത്തോടടുക്കുന്ന പ്രവേഗത്തില്‍ സഞ്ചരിക്കുന്ന ഈ കണങ്ങളെ കൂട്ടിയിടിപ്പിക്കുകയും ചെയ്യുന്നതാണ് പരീക്ഷണം. ഈ പരീക്ഷണങ്ങളിലൂടെയാണ് 2010-12 കാലത്ത് ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്തിയത്. Higg’s boson നോക്കുക .