Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
layering(Geo) | ലെയറിങ്. | ഉന്നത താപത്താല്‍ ആഗ്നേയശിലകളിലുണ്ടാകുന്ന സ്‌തരവത്‌കരണം. |
LCD | എല്‍ സി ഡി. | Liquid Crystal Display എന്നതിന്റെ ചുരുക്കം. liquid crystal നോക്കുക. |
LCM | ല.സാ.ഗു. | Least Common Multiple എന്നതിന്റെ ചുരുക്കം. നിര്‍ദ്ദിഷ്‌ട സംഖ്യകളുടെ (ബഹുപദങ്ങളുടെ) ഏറ്റവും ചെറിയ പൊതുഗുണിതം. ഉദാ: 3, 6, 8 ഇവയുടെ ല. സാ. ഗു. 24 ആണ്. |
leaching | അയിര് നിഷ്‌കര്‍ഷണം. | ഒരു അയിരില്‍ നിന്ന് രാസപ്രവര്‍ത്തനം വഴി ലോഹവസ്‌തുക്കളെ അലിയിച്ചെടുക്കുന്ന പ്രക്രിയ. അമ്ലങ്ങള്‍, സയനൈഡ് ലായനി, ക്ലോറിന്‍ ലായനി തുടങ്ങിയവ വിലായകങ്ങളായി ഉപയോഗിക്കുന്നു. |
lead pigment | ലെഡ് വര്‍ണ്ണകം. | പെയിന്റുകളില്‍ ഉപയോഗിക്കുന്ന ലെഡ് സംയുക്തങ്ങള്‍. |
lead tetra ethyl | ലെഡ് ടെട്രാ ഈഥൈല്‍. | - |
leaf gap | പത്രവിടവ്. | ഇലകളിലേക്കുള്ള സംവഹന വ്യൂഹം ആരംഭിക്കുന്ന സ്ഥലത്ത്, കാണ്ഡത്തിന്റെ സംവഹനവ്യൂഹത്തില്‍ കാണുന്ന വിടവ്. |
leaf sheath | പത്ര ഉറ. | പുല്ലുവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളുടെ ഇലകളില്‍ അടിവശത്ത്, കാണ്ഡത്തിനു ചുറ്റും ഉറപോലെ കാണുന്ന ഭാഗം. |
leaf trace | ലീഫ് ട്രസ്. | കാണ്ഡത്തില്‍നിന്ന് ഇലയിലേക്ക് പോകുന്ന സംവഹനവ്യൂഹം. |
leap year | അതിവര്‍ഷം. | നാല് കൊല്ലത്തിലൊരിക്കല്‍ ഫെബ്രുവരിക്ക് ഒരു അധികദിവസം (29 ദിവസം) വന്നുചേരുന്ന വര്‍ഷം. 365¼ ദിവസം കൊണ്ടാണ് ഭൂമി ഒരുതവണ സൂര്യനെ ചുറ്റുന്നത്. 365 ദിവസങ്ങളുള്ള 3 സാധാരണ വര്‍ഷങ്ങളും 366 ദിവസങ്ങളുള്ള ഒരു അതിവര്‍ഷവും എന്നതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് കണക്കാക്കുന്നത്. |
learning | അഭ്യസനം. | അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവികളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന അനുവര്‍ത്തക മാറ്റങ്ങള്‍. |
least | ന്യൂനതമം. | ലഘുതമം. ഏറ്റവും കുറഞ്ഞ എന്നര്‍ത്ഥം. |
LED | എല്‍.ഇ.ഡി. | Light Emitting Diode എന്നതിന്റെ ചുരുക്കം. വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശം ഉത്സര്‍ജിക്കുന്ന ഒരു ഇലക്‌ട്രാണിക് ഘടകം. കാല്‍ക്കുലേറ്റര്‍, ക്ലോക്ക് തുടങ്ങിയ ഇലക്‌ട്രാണിക് ഉപകരണങ്ങളില്‍ ഡിസ്‌പ്ലേ ആയും ദക്ഷത കൂടിയ പ്രകാശ സ്രാതസ്സായും ഉപയോഗിക്കുന്നു. |
leeward | അനുവാതം. | കപ്പലിന്റെയോ, മലയുടെയോ കാറ്റിന് വിമുഖമായിട്ടുള്ള വശം. അഭിമുഖ വശത്തെ wind ward എന്നു പറയുന്നു. |
leeway | അനുവാതഗമനം. | കാറ്റിന്റെ ദിശയിലുള്ള ചലനം. |
legend map | നിര്‍ദേശമാന ചിത്രം | നിര്‍ദേശമാന ചിത്രം |
legume | ലെഗ്യൂം. | ഒരിനം ഉണങ്ങിയ സ്‌ഫോട്യഫലം. ലെഗുമിനോസെ കുടുംബത്തില്‍പെട്ട പയര്‍, അമര, തുവര തുടങ്ങിയ സസ്യങ്ങളിലെ ഫലങ്ങള്‍ ഇത്തരത്തില്‍പെട്ടതാണ്. |
Leguminosae | ലെഗുമിനോസെ. | പയര്‍വര്‍ഗച്ചെടികള്‍ ഉള്‍പ്പെടുന്ന സസ്യകുടുംബം. |
lemma | പ്രമേയിക. | തെളിയിക്കപ്പെട്ടു കഴിഞ്ഞതും മറ്റൊരു പ്രമേയം തെളിയിക്കുവാനുപയോഗിക്കുന്നതുമായ പ്രമേയം. |
lens 1. (phy) | ലെന്‍സ്. | കാചം പ്രകാശ രശ്‌മികളെ സംവ്രജിപ്പിക്കുകയോ വിവ്രജിപ്പിക്കുകയോ ചെയ്യുന്ന സുതാര്യമായ ഒരു പ്രകാശിക ഉപകരണം. ഒന്നോ രണ്ടോ വക്രതലങ്ങളുള്ള ഒരു സുതാര്യ മാധ്യമം. പ്രതലത്തിന്റെ വക്രതയുടെ സ്വഭാവം അനുസരിച്ച് വിവിധ തരത്തിലുണ്ട്. |