Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
latent heat of fusion | ദ്രവീകരണ ലീനതാപം. | ഒരു കിലോഗ്രാം ഖരപദാര്‍ഥം അതിന്റെ പ്രമാണ ഉരുകല്‍നിലയില്‍ ദ്രാവകമായി മാറാന്‍ ആവശ്യമായ താപോര്‍ജത്തിന്റെ അളവ്. ഏകകം ജൂള്‍/കിലോഗ്രാം. ഒരു മോള്‍ ഖരപദാര്‍ഥമാണ് എടുക്കുന്നതെങ്കില്‍ മോളാര്‍ ദ്രവീകരണ ലീനതാപം എന്നു പറയുന്നു. ഏകകം ജൂള്‍/മോള്‍. |
latent heat of vaporization | ബാഷ്‌പീകരണ ലീനതാപം. | പ്രമാണ വാതകമര്‍ദത്തിലും പ്രമാണ തിളനിലയിലും ഒരു കിലോഗ്രാം ദ്രാവകത്തെ ബാഷ്‌പമാക്കി മാറ്റാന്‍ ആവശ്യമായ താപം. ഏകകം ജൂള്‍/കിലോഗ്രാം. ഒരു മോള്‍ ദ്രാവകമാണ് എടുക്കുന്നതെങ്കില്‍ മോളാര്‍ ബാഷ്‌പീകരണ ലീനതാപം. ഏകകം ജൂള്‍/മോള്‍. |
lateral meristem | പാര്‍ശ്വമെരിസ്റ്റം. | സസ്യഭാഗങ്ങളുടെ പാര്‍ശ്വത്തില്‍ കാണപ്പെടുന്ന മെരിസ്റ്റം. |
lateral moraine | പാര്‍ശ്വവരമ്പ്. | താഴ്‌വര ഹിമാനികളുടെ വക്കുകളില്‍ ഉണ്ടാകുന്ന വരമ്പ്. ഹിമാനികള്‍ പാര്‍ശ്വങ്ങളില്‍നിന്ന് കവര്‍ന്നെടുക്കുന്ന ശിലാഖണ്‌ഡങ്ങളും ഹിമത്തിലേക്ക് നിപതിക്കുന്ന പദാര്‍ത്ഥങ്ങളുമാണ് ഹിമാനികളിലെ പാര്‍ശ്വ വരമ്പിന് കാരണം. |
lateral-line system | പാര്‍ശ്വരേഖാ വ്യൂഹം. | മല്‍സ്യങ്ങളുടെയും ചില ഉഭയജീവികളുടെയും ശരീരത്തില്‍ കാണുന്ന സംവേദനാംഗങ്ങളുടെ സങ്കീര്‍ണമായ വ്യൂഹം. ശരീരത്തിന്റെ പാര്‍ശ്വങ്ങളില്‍ നേര്‍ത്ത രേഖപോലെ കാണുന്നു. തലയില്‍ സങ്കീര്‍ണമായ ഘടനയായിരിക്കും. ജലത്തിലെ കമ്പനങ്ങളും ജലത്തിലൂടെ സഞ്ചരിക്കുന്ന ശബ്‌ദവീചികളും ഗ്രഹിക്കാന്‍ ഉതകുന്നു. |
laterite | ലാറ്ററൈറ്റ്. | ഇരുമ്പും അലൂമിനിയം ഓക്‌സൈഡും അധികമായി അടങ്ങിയിട്ടുള്ള ഒരിനം മണ്ണോ, പാറയോ. മണലും കളിമണ്ണും ഒഴുകിപ്പോവുകയും ലാറ്ററൈറ്റ് മണ്ണിലെ അന്തരീക്ഷവുമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദൃഢീകരിക്കപ്പെടുന്നു. ഇങ്ങനെയാണ് ചെങ്കല്ലുണ്ടാകുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് സര്‍വസാധാരണമാണ്. സസ്യാവരണവും മേല്‍മണ്ണും ഇല്ലാതെയായാല്‍ ലാറ്ററൈറ്റ് മണ്ണ് ദൃഢീകരിക്കുകയും കൃഷി അസാധ്യമായിത്തീരുകയും ചെയ്യുന്നു. |
laterization | ലാറ്ററൈസേഷന്‍. | മറ്റു ശിലകള്‍ ലാറ്ററൈറ്റായി മാറുന്ന പ്രക്രിയ. സിലിക്കേറ്റ് ശിലകളില്‍ നിന്ന് സിലിക്ക വേര്‍തിരിക്കുന്ന പ്രക്രിയയാണ് ഇതിലടങ്ങിയിരിക്കുന്നത്. മലമ്പ്രദേശങ്ങളില്‍ സസ്യാവരണമില്ലാതിരിക്കുന്നത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. |
latex | ലാറ്റെക്‌സ്. | മരപ്പാല്‍ ചില സസ്യങ്ങളുടെ കറ. റബ്ബര്‍പാല്‍ റബ്ബര്‍ മരത്തിന്റെ ലാറ്റെക്‌സാണ്. |
latitude | അക്ഷാംശം. | ഒരു നിര്‍ദ്ദിഷ്‌ട സ്ഥാനം ഭൂമധ്യരേഖാതലത്തില്‍നിന്ന് എത്ര ഡിഗ്രി വടക്ക് അല്ലെങ്കില്‍ തെക്ക് ആണ് എന്ന് കാണിക്കുന്ന ഒരു നിര്‍ദേശാങ്കം. വടക്കാണെങ്കില്‍ ധനമായും തെക്കാണെങ്കില്‍ ഋണമായും സൂചിപ്പിക്കുന്നു. |
lattice | ജാലിക. | ക്രിസ്റ്റലുകളില്‍ അണു കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ യോജിപ്പിച്ച് വരയ്‌ക്കുന്നതും ക്രിസ്റ്റലിന്റെ ഘടന വെളിപ്പെടുത്തുന്നതുമായ ത്രിമാന രൂപങ്ങള്‍. ഓരോ ക്രിസ്റ്റലിനും തനത് ജാലികാഘടനയുണ്ടായിരിക്കും. crystal നോക്കുക. |
lattice energy | ലാറ്റിസ് ഊര്‍ജം. | ആറ്റങ്ങളില്‍ നിന്നോ, തന്മാത്രകളില്‍ നിന്നോ, അയോണുകളില്‍ നിന്നോ ഒരു മോള്‍ ക്രിസ്റ്റലീയ പദാര്‍ഥം രൂപം കൊള്ളുമ്പോള്‍ പുറന്തള്ളപ്പെടുന്ന ഊര്‍ജം. ഇത് ക്രിസ്റ്റലിന്റെ സ്ഥിരതയുടെ ഒരു അളവാണ്. |
latus rectum | നാഭിലംബം. | കോണികത്തിന്റെ മേജര്‍ അക്ഷത്തിനു ലംബമായി ഫോക്കസ്സില്‍ക്കൂടി വരയ്‌ക്കുന്ന ഞാണിന്റെ ദൈര്‍ഘ്യം. |
laughing gas | ചിരിവാതകം. | നൈട്രസ് ഓക്‌സൈഡ്. ഈ വാതകം ശ്വസിച്ചാല്‍ മുഖത്തെ പേശികള്‍ അനിയന്ത്രിതമായി സങ്കോച വികാസങ്ങള്‍ക്ക് വിധേയമാവും. ചിരിയുടെ ഭാവം ഇത് സൃഷ്‌ടിക്കും. ഈ കാരണത്താല്‍ ചിരിവാതകം എന്നു പേര്‍ ലഭിച്ചു. |
launch window | വിക്ഷേപണ വിന്‍ഡോ. | ചൊവ്വ പോലുള്ള ഗ്രഹങ്ങളിലേയ്‌ക്ക് റോക്കറ്റ് വിക്ഷേപണം നടത്താന്‍ അനുയോജ്യമായ കാലം (മിക്കപ്പോഴും ഏതാനും ദിവസങ്ങളോ ആഴ്‌ചകളോ). അപ്പോള്‍ വിക്ഷേപിച്ചാല്‍, കുറഞ്ഞ ദൂരം സഞ്ചരിച്ച് വാഹനത്തിന് ഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന കാലത്ത് അവിടെയെത്താന്‍ കഴിയും. |
laurasia | ലോറേഷ്യ. | ഉത്തരാര്‍ധഗോളത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു വന്‍ഭൂഖണ്‌ഡം. ഇത് മുറിഞ്ഞ് മാറിയാണ് ഉത്തരാര്‍ധഗോളത്തിലെ ഇന്നത്തെ ഭൂഖണ്ഡങ്ങള്‍ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. pangea നോക്കുക. |
lava | ലാവ. | 1. അഗ്നിപര്‍വതങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഉരുകിയ മാഗ്‌മ. 2. ഇത് ഘനീഭവിച്ചുണ്ടാകുന്ന പാറ. മഗ്‌നീഷ്യം സിലിക്കേറ്റാണ് പ്രധാന ഘടകം. |
law of conservation of energy | ഊര്‍ജസംരക്ഷണ നിയമം. | ഊര്‍ജത്തെ ഒരു രൂപത്തില്‍ നിന്നു മറ്റൊരു രൂപത്തിലേക്ക് മാറ്റാമെങ്കിലും പുതുതായി ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല എന്ന നിയമം. |
law of exponents | കൃത്യങ്ക നിയമങ്ങള്‍. | aman=am+n, am/an=am-n (am)n=amn, (ab)m=ambm,(a/b)n=an/bn എന്നീ നിയമങ്ങള്‍. |
layer lattice | ലേയര്‍ ലാറ്റിസ്. | ഒരു C-C രാസബന്ധനം ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടിയ അകലത്തില്‍ രണ്ട് തന്മാത്രാപാളികള്‍ ക്രമീകരിച്ചിരിക്കുന്ന ക്രിസ്റ്റല്‍ രൂപം. ഉദാ: ഗ്രാഫൈറ്റ്. |
layering (Bot) | പതിവെക്കല്‍. | സസ്യങ്ങളുടെ ശാഖകള്‍ മണ്ണിലേക്ക് വളച്ചുവെച്ചോ ചുറ്റും മണ്ണോ ജൈവവസ്‌തുക്കളോ പൊതിഞ്ഞുവെച്ചോ വേര് മുളപ്പിക്കുന്ന രീതി. |