Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
isostasyസമസ്ഥിതി . ഉരുകിയ മാന്റില്‍ പാളിക്കു മേല്‍ ഭൂവല്‍ക്കത്തില്‍ നിലനില്‍ക്കുന്നതായി കരുതപ്പെട്ടിരുന്ന സന്തുലനാവസ്ഥ. ഉപരിതലത്തിലുണ്ടാകുന്ന വ്യതിയാനത്തെ പരിഹരിക്കാനാവശ്യമായ വിധത്തില്‍ ബാഹ്യപാളി സ്വയം പുനക്രമീകരിക്കപ്പെടുന്നതായി കണക്കാക്കുന്നു. (ഇന്ന്‌ ഈ സിദ്ധാന്തം പ്രസക്തമല്ല).
isothermസമതാപീയ രേഖ. ഒരേ താപനിലയുളള സ്ഥലങ്ങളെ (സ്ഥാനങ്ങളെ) തമ്മില്‍ ചേര്‍ത്തുവരയ്‌ക്കുന്ന രേഖ.
isothermal processസമതാപീയ പ്രക്രിയ. താപനിലയില്‍ വ്യത്യാസം വരാതെ ഊര്‍ജക്കൈമാറ്റം നടക്കുന്ന പ്രക്രിയ.
isotonesഐസോടോണുകള്‍. വ്യത്യസ്‌ത അണുസംഖ്യയുളളതും അണുവിനകത്ത്‌ ഒരേ എണ്ണം ന്യൂട്രാണുകളുളളതുമായ ആറ്റങ്ങള്‍. ഉദാ: 1H3;2He4.
isotonicഐസോടോണിക്‌. ഒരേ താപനിലയില്‍ തുല്യ ഓസ്‌മോട്ടിക മര്‍ദ്ദമുളളത്‌. ഇത്തരം രണ്ടു ലായനികള്‍ ഒരു അര്‍ധതാര്യ ചര്‍മ്മം കൊണ്ട്‌ വേര്‍തിരിച്ചാല്‍ ഓസ്‌മോസിസ്‌ നടക്കില്ല. ഐസോടോണിക്ക്‌ അല്ലാത്തവയാണ്‌ അനിസോടോണിക്‌.
isotopesഐസോടോപ്പുകള്‍സമസ്ഥാനീയങ്ങള്‍. ഒരേ മൂലകത്തിന്റെ വ്യത്യസ്‌ത ഭാരമുളള ആറ്റങ്ങള്‍. ഇവയുടെ അണുകേന്ദ്രത്തിലെ ന്യൂട്രാണുകളുടെ എണ്ണം വ്യത്യസ്‌തമായിരിക്കും. രാസഗുണങ്ങളില്‍ വ്യത്യാസമില്ലെങ്കിലും ഭൗതിക, അണുകേന്ദ്ര ഗുണങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും. എല്ലാ മൂലകങ്ങള്‍ക്കും ഐസോടോപ്പുകള്‍ ഉണ്ട്‌. സിനോണിന്‌ മുപ്പതിലേറെ ഐസോടോപ്പുകള്‍ ഉണ്ട്‌.
isotopic datingഐസോടോപ്പിക്‌ കാലനിര്‍ണ്ണയം. -
isotopic numberഐസോടോപ്പിക സംഖ്യ. ഒരു ഐസോടോപ്പില്‍ ഉളള ന്യൂട്രാണുകളുടെ സംഖ്യയും പ്രാട്ടോണുകളുടെ സംഖ്യയും തമ്മിലുളള അന്തരം.
isotopic ratioഐസോടോപ്പിക്‌ അനുപാതം. ഒരു മൂലകത്തിന്റെ വിവിധ ഐസോടോപ്പുകള്‍ തമ്മിലുളള അനുപാതം.
isotopic tracerഐസോടോപ്പിക്‌ ട്രസര്‍. ഒരു പ്രക്രിയയില്‍ ഒരു മൂലകത്തിന്റെ പഥം നിരീക്ഷിക്കാനായി വാഹകത്തില്‍ ചെറിയ തോതില്‍ കലര്‍ത്തുന്ന മൂലകത്തിന്റെ (മിക്കപ്പോഴും റേഡിയോ ആക്‌റ്റീവ്‌ ആയ) ഐസോടോപ്പ്‌.
isotrophyസമദൈശികത. വൈദ്യുത ചാലകത, അപവര്‍ത്തനാങ്കം മുതലായ ഭൗതികഗുണങ്ങള്‍ പദാര്‍ത്ഥത്തില്‍ ദിശാനിരപേക്ഷമായിരിക്കുന്ന സ്വഭാവം. ചില ക്രിസ്റ്റലുകളില്‍ ഈ ഭൗതികഗുണങ്ങള്‍ ഓരോ ദിശയിലും വ്യത്യാസപ്പെട്ടിരിക്കും. ഇവ വിഷമ ദൈശികങ്ങള്‍ ആണ്‌.
ISROഐ എസ്‌ ആര്‍ ഒ. ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ചുരുക്കം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണിത്‌. 1969 ല്‍ സ്ഥാപിതമായി. ഷാര്‍, വി എസ്‌ എസ്‌ സി ഇവ കൂടാതെ ബാംഗ്ലൂരിലും അഹമ്മദാബാദിലും ഐ എസ്‌ ആര്‍ ഒയുടെ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ട്‌.
iterationപുനരാവൃത്തി. ഗണിത പ്രശ്‌നത്തിന്റെ ഉത്തരം കാണുവാന്‍ പല ഘട്ടങ്ങളിലായി, സ്വീകാര്യമായ ഒരു ഉത്തരത്തില്‍ എത്തിച്ചേരുന്നതുവരെ ഒരേ ക്രിയാ മാര്‍ഗം തന്നെ ആവര്‍ത്തിച്ചു ചെയ്യല്‍. ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ക്രിയാനിര്‍ദ്ദേശങ്ങളില്‍, അഥവാ ചരങ്ങള്‍ക്കു സ്വീകരിക്കുന്ന മൂല്യങ്ങളില്‍ ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നു. ഓരോ ആവര്‍ത്തനം കഴിയുമ്പോഴും ശരിയായ ഉത്തരത്തോട്‌ കൂടുതല്‍ അടുക്കുന്നു.
IUPACഐ യു പി എ സി. International Union of Pure and Applied Chemistryഎന്നതിന്റെ ചുരുക്കം. 1919ല്‍ രൂപീകൃതമായി. രസതന്ത്രത്തില്‍ രാജ്യാന്തര ആശയവിനിമയത്തെ പ്രാത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. പുതുതായി കണ്ടെത്തുന്ന രാസികങ്ങള്‍ക്കും കൃത്രിമ മൂലകങ്ങള്‍ക്കും മറ്റും പേരും അംഗീകാരവും നല്‍കാനുള്ള അവകാശം IUPAC യ്‌ക്കാണ്‌.
Jജൂള്‍ ജൂള്‍ എന്നതിന്റെ പ്രതീകം.
janskyജാന്‍സ്‌കി. ബാഹ്യാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളുടെ തീവ്രതയളക്കുന്ന ഏകകം. ഈ മേഖലയിലുള്ള പഠനങ്ങള്‍ക്ക്‌ തുടക്കമിട്ട കാള്‍ ജാന്‍സ്‌കിയുടെ പേരാണ്‌ ഏകകത്തിന്‌ നല്‍കിയത്‌.
jaundiceമഞ്ഞപ്പിത്തം. തൊലിക്കും മറ്റുകലകള്‍ക്കും മഞ്ഞ നിറം ഉണ്ടാകുന്ന അവസ്ഥ. ബിലിറൂബിന്‍ എന്ന പിത്തരസ വര്‍ണകം അടിഞ്ഞുകൂടുന്നതാണിതിനു കാരണം. ഹീമോഗ്ലോബിന്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു ഉത്‌പന്നമാണ്‌ ബിലിറൂബിന്‍. കരള്‍ രോഗം ഉണ്ടാകുമ്പോള്‍ ചുവന്ന രക്തകോശങ്ങള്‍ അമിതമായി വിഘടിക്കപ്പെടുന്നതിനാല്‍, ബിലിറൂബിന്‍ പൂര്‍ണമായും മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടാതെ വരുന്നു. ഹെപ്പാറ്റൈറ്റിസ്‌, ഗാള്‍സ്റ്റോണ്‍ മൂലമുണ്ടാകുന്ന തടസ്സം എന്നിവ മഞ്ഞപ്പിത്തത്തിന്‌ കാരണമാകാം. കൂടാതെ വിഷബാധ, സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനം എന്നിവകൊണ്ടും ചുവന്ന രക്തകോശങ്ങള്‍ വിഘടിക്കപ്പെടാം. നവജാതശിശുക്കളില്‍ കാണുന്ന പ്രത്യേക തരം മഞ്ഞപ്പിത്തമുണ്ട്‌. സമയത്തിന്‌ മുമ്പ്‌ ജനിക്കുന്ന ശിശുക്കളുടെ കരള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയില്ല. ആ സമയത്ത്‌ ഹീമോഗ്ലോബിന്റെ വിഘടന ഉത്‌പന്നങ്ങള്‍ ശരീരത്തില്‍ കുന്നുകൂടും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മഞ്ഞപ്പിത്തം "നവജാതശിശു മഞ്ഞപ്പിത്തം' എന്ന്‌ അറിയപ്പെടുന്നു. അച്ഛനമ്മമാര്‍ തമ്മില്‍ ആര്‍എച്ച്‌ പൊരുത്തക്കേടുണ്ടാകുമ്പോഴും നവജാത ശിശുവില്‍ മഞ്ഞപ്പിത്തം കണ്ടേക്കാം. അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ആര്‍എച്ച്‌ ആന്റിബോഡികള്‍ ഭ്രൂണത്തിന്റെ രക്തചംക്രമണത്തില്‍ കടന്ന്‌, ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുന്നതാണിതിനു കാരണം. ഈ അവസ്ഥയെ എറിത്രാബ്ലാസ്റ്റോസിസ്‌ ഫീറ്റാലിസ്‌ എന്നു വിളിക്കും.
javelice waterജേവെല്‍ ജലം. ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെയും ഹൈപ്പോക്ലോറസ്‌ അമ്ലത്തിന്റെയും ലവണലായനികളുടെ മിശ്രിതം. ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കുന്നു.
jejunumജെജൂനം. സസ്‌തനികളുടെ അന്നപഥത്തില്‍ ഡുവോഡിനത്തിനും ഇലിയത്തിനും ഇടയ്‌ക്കുളള ഭാഗം.
jet fuelജെറ്റ്‌ ഇന്ധനം. സ്‌ഫുര ജ്വലന താപനില 520C ആയിട്ടുളള ഹൈഡ്രാ കാര്‍ബണുകള്‍. ജെറ്റുവിമാനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
Page 152 of 301 1 150 151 152 153 154 301
Close