പുനരാവൃത്തി.
ഗണിത പ്രശ്‌നത്തിന്റെ ഉത്തരം കാണുവാന്‍ പല ഘട്ടങ്ങളിലായി, സ്വീകാര്യമായ ഒരു ഉത്തരത്തില്‍ എത്തിച്ചേരുന്നതുവരെ ഒരേ ക്രിയാ മാര്‍ഗം തന്നെ ആവര്‍ത്തിച്ചു ചെയ്യല്‍. ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ക്രിയാനിര്‍ദ്ദേശങ്ങളില്‍, അഥവാ ചരങ്ങള്‍ക്കു സ്വീകരിക്കുന്ന മൂല്യങ്ങളില്‍ ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നു. ഓരോ ആവര്‍ത്തനം കഴിയുമ്പോഴും ശരിയായ ഉത്തരത്തോട് കൂടുതല്‍ അടുക്കുന്നു.