Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
islets of Langerhans ലാംഗര്‍ഹാന്‍സിന്റെ ചെറുദ്വീപുകള്‍.ആഗ്നേയഗ്രന്ഥിയിലെ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗങ്ങള്‍. ആഗ്നേയ രസം ഉത്‌പാദിപ്പിക്കുന്ന കോശങ്ങള്‍ക്കിടയില്‍ ചെറുദ്വീപുകള്‍ പോലെ കാണപ്പെടുന്നു. ഇതില്‍ രണ്ടുതരം കോശങ്ങളുണ്ട്‌. αകോശങ്ങള്‍ ഗ്ലൂക്കഗോണും βകോശങ്ങള്‍ ഇന്‍സുലിനും ഉത്‌പാദിപ്പിക്കുന്നു.
iso electric pointഐസോ ഇലക്‌ട്രിക്‌ പോയിന്റ്‌. ഒരു പദാര്‍ത്ഥം അല്ലെങ്കില്‍ വ്യൂഹം വിദ്യുത്‌ ഉദാസീനമാകുന്ന pH.
iso seismal lineസമകമ്പന രേഖ. ഭൂകമ്പ ആഘാതത്തില്‍ തുല്യ തീവ്രതയുള്ള സ്ഥാനങ്ങളെ സംയോജിപ്പിച്ചു കൊണ്ട്‌ ഭൂപടങ്ങളില്‍ വരയ്‌ക്കുന്ന രേഖ.
isobarസമമര്‍ദ്ദരേഖ. ഒരേ അന്തരീക്ഷ മര്‍ദ്ദമുളള സ്ഥലങ്ങളെ തമ്മില്‍ ചേര്‍ത്തുവരയ്‌ക്കുന്ന രേഖ.
isobarഐസോബാര്‍. അണുഭാരത്തില്‍ തുല്യതയുളള വ്യത്യസ്‌ത മൂലകങ്ങള്‍. ഉദാ: H3, 2He3.
isobasesഐസോ ബെയ്‌സിസ്‌ . ഹിമയുഗത്തിലെ ഹിമഭാരം നിമിത്തം രൂപം കൊണ്ട നിമ്‌ന തടങ്ങളില്‍ തുല്യ നിമ്‌നതയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു വരയ്‌ക്കുന്ന രേഖ.
isobilateral leavesസമദ്വിപാര്‍ശ്വിക പത്രങ്ങള്‍. ഇരുഭാഗങ്ങളിലും ഒറ്റഘടനയുളള ഇലകള്‍. ഏകബീജപത്ര സസ്യങ്ങളില്‍ കാണുന്നു. ഉദാ: തെങ്ങ്‌.
isochoreസമവ്യാപ്‌തം. വ്യാപ്‌തത്തില്‍ വ്യതിയാനം വരാതെ ഒരു ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ മര്‍ദ്ദവും താപനിലയും തമ്മിലുളള ബന്ധം ചിത്രീകരിക്കുന്ന രേഖ. isochorഎന്നും എഴുതാറുണ്ട്‌.
isoclinalസമനതി1. (phy) സമനതി. ഭൂകാന്തനതി ( geomagnetic dip)തുല്യമായിരിക്കുന്ന രേഖകള്‍ . 2. (geo) സമനതി. ശക്തമായ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വലന പ്രക്രിയയില്‍ ഇരു പാദങ്ങളും ഒരേ ദിശയില്‍ ചരിഞ്ഞ്‌ രൂപം കൊള്ളുന്ന മടക്കുകള്‍.
isocyanateഐസോസയനേറ്റ്‌. ഐസോസയനിക്‌ അമ്ലത്തിന്റെ എസ്റ്റര്‍. ഉദാ : മിഥൈല്‍ ഐസോസയനേറ്റ്‌ (CH3NCO). എം.എന്‍.സി എന്നറിയപ്പെടുന്ന ഈ സംയുക്തമാണ്‌ ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയിലുണ്ടായ രാസദുരന്തത്തിന്‌ കാരണമായിത്തീര്‍ന്നത്‌.
isocyanideഐസോ സയനൈഡ്‌. NCഗ്രൂപ്പുളള സംയുക്തങ്ങള്‍. ഉദാ : CH3NCമീഥൈല്‍ ഐസോസയനൈഡ്‌.
isoenzymeഐസോഎന്‍സൈം. ഒരു വ്യക്തിയിലോ, ജീവസമഷ്‌ടിയിലോ കാണുന്ന ഒരേ എന്‍സൈമിന്റെ വിവിധ രൂപങ്ങള്‍. ഒരു ജീനിന്റെ പര്യായ ജീനുകളാണ്‌ ഇവയുടെ ഉത്‌പാദനം നിയന്ത്രിക്കുന്നത്‌. ഐസോസൈം എന്നും പറയും.
isogamyസമയുഗ്മനം. വലുപ്പത്തിലും രൂപത്തിലും സമാനതയുളള ഗാമീറ്റുകളുടെ സംയോജനം. ചില ആല്‍ഗകള്‍, ഫംഗസുകള്‍, ഏകകോശജീവികള്‍ ഇവയില്‍ കണ്ടുവരുന്നു.
isogonismഐസോഗോണിസം. രാസപരമായി സാദൃശ്യം ഇല്ലാത്തതോ വളരെ കുറച്ചു മാത്രം സാദൃശ്യം ഉളളതോ ആയ രണ്ടു പദാര്‍ത്ഥങ്ങള്‍ ഒരേ ക്രിസ്റ്റലീയ രൂപം പ്രദര്‍ശിപ്പിക്കുന്ന പ്രതിഭാസം.
isomerഐസോമര്‍1. (phy) ഐസോമര്‍. ഒരേ അറ്റോമിക്‌ നമ്പറും ഒരേ മാസ്‌ നമ്പറുമുള്ളതും എന്നാല്‍ വ്യത്യസ്‌തമായ ഊര്‍ജവിതാനമുള്ളതുമായ രണ്ടോ അതിലധികമോ ആറ്റങ്ങളില്‍ ഓരോന്നിനെയും ഐസോമര്‍ എന്ന്‌ പറയുന്നു. 2. (chem) ഐസോമര്‍. ഒരേ തന്മാത്രാസൂത്രവാക്യവും എന്നാല്‍ അവയിലെ അണുക്കളുടെ വിന്യാസത്തില്‍ വ്യത്യാസമുള്ളതുമായ രണ്ടോ അതിലധികമോ സംയുക്തങ്ങളിലോരോന്നിനെയും മറ്റേതിന്റെ ഏസോമര്‍ എന്ന്‌ പറയുന്നു.
isomerismഐസോമെറിസം. ഒരേ മൂലകങ്ങള്‍ ഒരേ അളവില്‍ ചേര്‍ന്നതു തന്നെയെങ്കിലും, വ്യത്യസ്‌ത ഭൗതിക, രാസിക ഗുണധര്‍മ്മങ്ങള്‍ കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍. രണ്ടു വിധത്തിലുണ്ട്‌. 1.ഘടനാപര ഐസോമറിസം ( structural isomerism). ഒരേ രാസ സൂത്രവും എന്നാല്‍, വ്യത്യസ്‌ത ഘടനാ സൂത്രങ്ങളുളളതുമായ ഒന്നിലധികം സംയുക്തങ്ങള്‍ ഉണ്ടാകുന്ന പ്രതിഭാസം. ഉദാ: C2H6Oഎന്ന രാസവാക്യമുളള രണ്ട്‌ സംയുക്തങ്ങള്‍ ഉണ്ട്‌. 2. ദൈശിക ഐസോമറിസം ( stereo isomerism). ഒരേ രാസസൂത്രവും ഘടനയും ഉളള തന്മാത്രകള്‍ തമ്മില്‍ തന്നെ അവയുടെ ഗ്രൂപ്പുകളുടെ അഥവാ ആറ്റങ്ങളുടെ ദിശാവ്യത്യാസം കൊണ്ടു മാത്രം വ്യത്യസ്‌തത പുലര്‍ത്തുന്ന പ്രതിഭാസം. രണ്ടു വിധത്തിലുണ്ട്‌. a. ജ്യാമിതീയ ഐസോമറിസം ( geometrical isomerism). b. പ്രകാശിക ഐസോമറിസം ( optical isomerism).
isomorphismസമരൂപത. രണ്ടോ അതിലധികമോ വസ്‌തുക്കള്‍ക്ക്‌ ഒരേ ക്രിസ്റ്റല്‍ രൂപമുണ്ടാകുന്ന പ്രതിഭാസം. ഉദാ : ക്രാം ആലം. (K2SO4 Cr2 (SO4)3 24H2O),പൊട്ടാഷ്‌ ആലം (K2SO4Al2(SO4)3. 24H2O)സോഡിയം ക്ലോറൈഡ്‌ NaCl, പൊട്ടാസ്യം ക്ലോറൈഡ്‌ KCl.ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക്‌ സമരൂപങ്ങള്‍ എന്നും പറയുന്നു.
isopteraഐസോപ്‌റ്റെറ. ഒരു ഷഡ്‌പദ ഓര്‍ഡര്‍. ചിതലുകള്‍ ഇതില്‍ പെടുന്നു.
isosceles triangleസമപാര്‍ശ്വ ത്രികോണം. രണ്ടുവശങ്ങള്‍ തുല്യമായ ത്രികോണം.
isospinഐസോസ്‌പിന്‍. വിദ്യുത്‌ കാന്തിക പ്രതിപ്രവര്‍ത്തനങ്ങളില്‍ മാത്രം വ്യത്യസ്‌തമായിരിക്കുകയും മറ്റു പ്രകാരത്തില്‍ സമാനമായിരിക്കുകയും ചെയ്യുന്ന കണങ്ങളുടെ സവിശേഷ ക്വാണ്ടം നമ്പര്‍. ഉദാ: പ്രാട്ടോണും ന്യൂട്രാണും. സുശക്തബലം രണ്ടിനും തുല്യമാണ്‌. പക്ഷേ, പ്രാട്ടോണിനേ വൈദ്യുത ചാര്‍ജുള്ളൂ. അതിന്‌ ഐസോസ്‌പിന്‍ +1/2 ഉം ന്യൂട്രാണിന്‌ - 1/2 ഉം ആണ്‌. ഐസോടോപിക്‌ സ്‌പിന്‍ എന്നും പറയും.
Page 151 of 301 1 149 150 151 152 153 301
Close