Read Time:11 Minute

 

കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുക്കുന്ന മൂന്നുമാസക്കാലത്തെ ശാസ്ത്രോത്സവം

ശാസ്ത്രം അറിവിന്റെ ആനന്ദമാണ്.വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാർത്ഥം, സമൂഹം, ചരിത്രം, സംസ്‌കാരം.. അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മൾക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിതയാത്രയിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, ഇവയിൽ പലതും അതുമായി ബന്ധപ്പെട്ടതാണ്. അവയോടൊപ്പം സാമൂഹ്യമായ ഒട്ടേറെ പ്രശ്‌നങ്ങളും. ഇവയെ മനസ്സിലാക്കാനും അതിജീവിക്കാനും നമ്മുടെ കയ്യിലുള്ള മാർഗ്ഗം ശാസ്ത്രവും മാനവികതയുമാണ്. അറിവിന്റെ വെളിച്ചമേകാൻ ശാസ്ത്രവും ഒത്തുചേരാനും ചേർത്തു പിടിക്കാനും മാനവികതയും. കോവിഡ്കാലത്ത് എവിടെയും വെളിവാക്കപ്പെട്ട ഒരു വസ്തുതയുണ്ട്. ശാസ്ത്രത്തെ തന്നെയാണ് അന്തിമമായി തെരെഞ്ഞെടുക്കേണ്ടതെന്ന് അധികാരികളും
ജനങ്ങളും പുരോഹിതർ തന്നെയും തിരിച്ചറിയുന്നു എന്നതാണത്.

ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ ശാസ്ത്രം ആഘോഷമാക്കുന്ന ഏതാനും ആഴ്ചകൾ നമുക്ക് വിഭാവനം ചെയ്താലോ? കൂടുതൽ അറിയാൻ, അറിവ് പങ്കുവെക്കാൻ, അറിവ് തുണയാകാൻ, അറിവ് വഴികാട്ടാൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്, ശാസ്ത്രപുസ്‌തക പരിചയം, പ്രകൃതിനിരീക്ഷണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രശ്‌നോത്തരികൾ, പ്രോജക്ടുകൾ, പ്രഭാഷണങ്ങൾ, അനിമേഷനുകൾ. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഘട്ടങ്ങളായി, ഓൺലൈൻ മാഗസിനുകളിൽ, ശാസ്ത്രമാസികകളിൽ, നവമാധ്യമങ്ങളിൽ, വിദ്യാഭ്യാസ വേദികളിൽ, നാട്ടു ചർച്ചകളിൽ…

വിജ്ഞാന വീഥിയിലെ ഇരുട്ടകറ്റാനുള്ള ശ്രമത്തിനിടയിൽ നരന്ദ്രധാബോൽക്കർ വെടിവെച്ച് വീഴ്ത്തപ്പെട്ട ദിവസം തുടങ്ങാം. (ആഗസ്ത് 20). സ്വതന്ത്ര ഇന്ത്യയുടെ പുരോഗതി ശാസ്ത്രവിജ്ഞാനം, സാങ്കേതികവിദ്യ, ജനങ്ങളുടെ ശാസ്ത്രബോധം ഇവയിലൂന്നിയേ സാധ്യാമാകൂ എന്ന് വിശ്വസിക്കയും അതിനായി യത്‌നിക്കയും ചെയ്ത പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം(നവംബർ14) വരെ ഈ പരിപാടികൾ തുടരാം.ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്നവിഷയങ്ങളിൽ കാമ്പയിനുകളും ക്രിയാന്മകമായപരിപാടികളും തുടർന്നുണ്ടാവുകയാണ് ലക്ഷ്യം.

Science as Method
Science as knowledge
Science as outlook


പരിപാടികൾ

1.Join Science Chain
ശാസ്ത്രമെഴുതാം, കണ്ണിചേരാം

വിവിധ ശാസ്ത്ര വിഷയങ്ങളിൽ കുറിപ്പുകളെഴുതി , അതുപോലെ മറ്റ്
കുറിപ്പുകളെഴുതാൻ മൂന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെടുന്ന ഫേസ്ബുക്ക് ശാസ്ത്രമെഴുത്ത് പരിപാടി. എല്ലാത്തിന്റെയും ഹാഷ്ടാഗ് #ScienceInAction #JoinScienceChain എന്നായിരിക്കും. ശ്രദ്ധേയമായ കുറിപ്പുകൾ ലൂക്കയിൽ പ്രസിദ്ധീകരിച്ചു വരുന്നു.
4നാല് ഘട്ടങ്ങളായി

  1. ആഗസ്ത് 20 – ശാസ്ത്രസംബന്ധിയായ ഏത് കുറിപ്പുമാകാം.
  2. സെപ്റ്റംബർ 10 – സ്വാധീനിച്ച ശാസ്ത്രപുസ്തകം
  3. സെപ്തംബർ 22 – കാലാവസ്ഥാ വ്യതിയാനം .
  4. നവംബർ 1 ന് – കേരളത്തിന്റെ പരിസ്ഥിതി .

 

2. Ask.Luca.co.in
ലൂക്കയോട് ചോദിക്കാം

ശാസ്ത്രവിഷയങ്ങളിൽ ലൂക്ക ഓൺലൈൻ മാഗസിൻ ആരംഭിക്കുന്ന ചോദ്യോത്തര വെബ്‌പേജ് ആണ് Ask.Luca.co.in. എന്ത്, എന്തുകൊണ്ട്, എങ്ങിനെ എന്ന് ചോദിക്കാനും ഉത്തരം തേടാനും പ്രേരിപ്പിക്കുന്ന പരിപാടി. കുട്ടികൾക്കും മുതിർന്നവർക്കും ആർക്കും ask.luca.co.in എന്ന വെബ്‌സൈറ്റിൽ ചോദ്യം ചോദിക്കാം. തെരെഞ്ഞെടുത്ത ചോദ്യങ്ങൾ ലൂക്കയിൽ നല്കും. ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള അവസരവുമുണ്ട്.
Ask.Luca സന്ദർശിക്കു

3. ആർക്കിമിഡീസ് കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണമത്സരം, 
ശാസ്ത്രം ചെയ്യാം

യു പി ഹൈസ്‌കൂൾ കുട്ടികൾക്കുള്ള പരിപാടി. മൂന്നുമിനിട്ടുള്ള ശാസ്ത്രപരീക്ഷണ വീഡിയോയാണ് കുട്ടികൾ അയച്ചത്.  600റോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സെപ്തംബർ 22 (ഫാരഡെ ജന്മദിനം)- നവം 7 (മേരിക്യൂറി ദിനം) ന് ഫൈനൽ

ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണമത്സരം

ശാസ്ത്രവിസ്മയം – അധ്യാപക പരിശീലനം


4. ലൂക്ക പസിൽ & ലൂക്ക ക്വിസ്
പ്രശ്‌നപരിഹാരം കാണൽ

അസാധ്യം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നതും എന്നാൽ സാധ്യമാണ് എന്ന് ഒന്നു ശ്രമിച്ചാൽ ബോധ്യപ്പെടുന്നതും ആയ ബുദ്ധിപരമായ വ്യായാമമാണ് പസിലുകൾ. പസിലുകളുടെ നിർദ്ധാരണത്തിനായുള്ള ശ്രമം നമ്മുടെ ചിന്താപദ്ധതികളെ മാറ്റിമറിക്കും. ഈ മാറ്റങ്ങൾ ജീവിതത്തിൽ നാം നേരിടുന്ന നാനാവിധമായ പ്രശ്നങ്ങളുടെ നിർദ്ധാരണത്തിന് നാം അറിയാതെ തന്നെ ഉപയോഗിക്കാൻ തുടങ്ങും എന്നതാണ് ഇവയുടെ പ്രാധാന്യം.

 

  • തിങ്കൾ, ബിധൻ, വെള്ളി ദിവസങ്ങളിൽ പുതിയ പസിലുകൾ.
  • വിവിധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്വിസുകൾ

5. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
പ്രകൃതിനിരീക്ഷണം

വീട് മുറ്റത്തെയും ചുറ്റുപാടിലെയും ഏതെങ്കിലും ഒരു ജീവിയെ സൂക്ഷ്മമായി നിരീക്ഷിച്ചും പുറമെനിന്ന് വിവരങ്ങൾ ശേഖരിച്ചും ഫോട്ടോ സഹിതം ചെറുകുറിപ്പ് /വീഡിയോ അയച്ചുതരിക

6. ശാസ്ത്രം അതിജീവനത്തിന്
കാലാവസ്ഥാ വ്യതിയാനവും കേരളവും-ആശയമേള

ഹയർസെക്കന്ററി, കോളേജ് തല വിദ്യാർത്ഥികൾക്ക്. നാട് നേരിടുന്ന ഒരു പ്രശ്‌നത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഉള്ള ആശയം

  1. സ്ലൈഡ് പ്രസന്റേഷൻ . പരമാവധി 10 സ്ലൈഡുകൾ.
  2. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പ്രോജക്ടുകൾ
  3. പഠന റിപ്പോർട്ടുകൾ
  4. പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് തയ്യാറാക്കേണ്ടത്.

വിഷയം- കാലാവസ്ഥാ വ്യതിയാനവും കേരളവും – ഹയർ സെക്കന്ററി – കോളേജ് വെവ്വേറെ. തയ്യാറാക്കിയവ ഒക്ടോബർ 20 ന് മുമ്പായി ലൂക്ക വിലാസത്തിൽ ലഭ്യമാകണം. ഏറ്റവും മികച്ചവയെ ഉൾപ്പെടുത്തി ഫൈനൽ. നവംബർ 1 മുതൽ 13 വരെ. 14 ന് വിജയികളെ പ്രഖ്യാപിക്കൽ സമ്മാനമായി പുസ്‌കങ്ങൾ. /ഐ.ആർ.ടി.സി ഇന്റെൺഷിപ്പ്


7. ഇത് ശാസ്ത്രമല്ല
അശാസ്ത്രീയത കണ്ടെത്തൽ

ശാസ്ത്രപദങ്ങളും ശാസ്ത്രവാദങ്ങളും യുക്തിയും ഉള്ള വിവരണത്തിൽ അശാസ്ത്രീയത തിരുകിയതിനെ കണ്ടെത്തൽ. വിശദീകരണത്തോടെ. (സെപ്തംബർ 27 മുതൽ. ആഴ്ചയിൽ ഒന്ന്. ആർക്കും മറുപടിനല്കാം. ശാസ്ത്രീയമായ വിശദീകരണം ലൂക്കയിൽ


8. ശാസ്ത്രം ശ്രവിക്കാം
പോഡ്കാസ്റ്റ് പരമ്പര

വിവിധ ശാസ്ത്രവിഷയങ്ങളിൽ ലഘുഅവതരണങ്ങൾ ഉൾപ്പെടുത്തി ലൂക്ക പോഡ്കാസ്റ്റ്, 5 മിനിറ്റ് ചെറു യൂട്യൂബ്, ഫേസ്ബുക്ക് വീഡിയോകൾ

9.ലോകത്തെ മാറ്റിമറിച്ച ശാസ്ത്രപുസ്തകങ്ങൾ

ശാസ്ത്ര പുസ്തക പരിചയം

ശാസ്ത്ര ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയ ശാസ്ത്രപുസ്തകങ്ങളെയും അതെഴുതിയ ശാസ്ത്രജ്ഞരേയും പരിചയപ്പെടുത്തുന്ന പംക്തി.

10.  Science In Action for Covid19-ലൂക്ക കുറിപ്പുകൾ
കോവിഡ് പ്രതിരോധത്തിന്റെ ശാസ്ത്രഗാഥ

കൊറോണ വൈറസിനെ കണ്ടെത്തിയതു മുതൽ കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ വിവിധ വശങ്ങൾ വികസിച്ചിന്റെ ഘട്ടങ്ങൾ ശാസ്ത്രത്തിന്റെ വികാസരീതിയും കഴിവും മനസ്സിലാക്കാൻ ഏറ്റവും അനുയോജ്യവും നമ്മിൽ ആത്മവിശ്വാസം വളർത്താൻ അനുയോജ്യവുമാണ്..ലൂക്കയിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 300 റോളം ലേഖനങ്ങൾ വായിക്കാം


 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലൻ കോഴിയെ കണ്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടോ ?
Next post SCIENCE IN ACTION – Three Month Science Festival
Close