കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം

 

രസകരമായ ശാസ്ത്ര പരീക്ഷണങ്ങളും തലപുകയുന്ന പസിലുകളും ഒക്കെ ചെയ്ത മിടുക്കന്മാർക്കും മിടുക്കികൾക്കും ഇതാ അടുത്ത പരിപാടി..

വാ വാ തീ പു

ഒക്ടോബർ 15 മുതൽ 31 വരെ…വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമല്ലേ കൺമുന്നിൽ? ചുറ്റും ഒന്ന് കൺതുറന്ന് നോക്കിയാൽ എന്തൊക്കെ കാഴ്ചകളാണ് അല്ലേ? സൂക്ഷ്മമായി നിരീക്ഷിച്ചാൽ പിന്നെ ചോദ്യങ്ങളുടെ മലവെള്ള പാച്ചിലായിരിക്കും.

“ഈ പുഴു എന്തിനാണ് അരളിയുടെ ഇല ഒടിച്ചിടുന്നത്?”

“ഈ പക്ഷി എന്തിനാണ് ആകാശത്ത് അഭ്യാസം കാണിക്കുന്നത്?”

“ഈ ശലഭം എവിടെയാ ഉറങ്ങുന്നത്?”

“തേനീച്ച പൂവിൽ നിന്ന് തേൻ കുടിക്കുമോ അതോ കൊണ്ടുപോവുകയേ ഉള്ളോ?”

ചോദ്യം തലക്കു പിടിക്കുമ്പോഴാണ് ഉത്തരം കിട്ടുന്നതു വരെ പിന്നാലെ കൂടുന്നത്. അപ്പോ, തുടങ്ങിക്കോളൂ ! കണ്ടാൽ പോരാ നോക്കണം…നോക്കിയാൽ പോരാ നിരീക്ഷിക്കണം…സൂക്ഷ്മമായിട്ട്…എല്ലാം കുറിച്ച് വച്ചോളൂ. പറ്റിയാൽ ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കണേ. കിട്ടിയ വിവരങ്ങൾ പട്ടികയും ഗ്രാഫും ഒക്കെ ആക്കാം. നിരീക്ഷണങ്ങൾ ക്രോഡീകരിച്ച് ഒരു കുറിപ്പാക്കി അയച്ചോളൂ.

തെരഞ്ഞെടുക്കപ്പെടുന്നവ ലൂക്കയിൽ പ്രസിദ്ധീകരിക്കും. വിവിധ വിഷയ വിദഗ്ദ്ധരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും. ഒപ്പം ധാരാളം സമ്മാനങ്ങളും..അപ്പം നമ്മള് തുടങ്ങുകാണേ. ഈ ഒക്ടോബർ പതിനഞ്ചിന്.

ആർക്കൊക്കെ പങ്കെടുക്കാം?

UP, HS വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. UP, HS വിഭാഗങ്ങളെ പ്രത്യേകമായാണ് പരിഗണിക്കുന്നത് എന്നതിനാൽ നിരീക്ഷണകുറിപ്പ് അയക്കുമ്പോൾ പഠിക്കുന്ന ക്ലാസ്, സ്ക്കൂൾ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.

നിങ്ങൾ ചെയ്യേണ്ടത്

1. നിങ്ങളുടെ ചുറ്റുപാടിലുള്ള എന്തിനേയും നിരീക്ഷിക്കാം. പൂക്കളും പുഴുക്കളും പൂമ്പാറ്റകളും ചെടികളും കിളികളും പ്രാണികളും ഒക്കെ ആകാം.
നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലാത്തതോ കണ്ടിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ അറിയാത്തതോ ആയ പുതുമയുള്ളവ ആയാൽ നന്ന്.

2. നിങ്ങളുടെ നിരീക്ഷണങ്ങൾ അപ്പപ്പോൾ തന്നെ ഒരു നോട്ട് ബുക്കിൽ കുറിച്ച് വക്കണം. ഫോട്ടോയോ വീഡിയോയോ എടുക്കാൻ കഴിയുമെങ്കിൽ അവയും എടുത്ത് വക്കണം.

3. നിരീക്ഷണത്തിനിടയിൽ ഒട്ടേറെ ചോദ്യങ്ങൾ മനസ്സിൽ ഉദിക്കും. ഓരോന്നിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. നിങ്ങൾക്ക് കിട്ടിയ പുത്തൻ അറിവുകൾ, നിങ്ങളുടെ സംശയങ്ങൾ, നിഗമനങ്ങൾ എല്ലാം രേഖപ്പെടുത്തണം.

4. രേഖപ്പെടുത്തിയ വിവരങ്ങളെ വച്ചുകൊണ്ട് നിരീക്ഷണങ്ങളെ ചിട്ടയായി ക്രോഡീകരിച്ച് എഴുതി തയ്യാറാക്കണം. ഫോട്ടോകൾ ഉണ്ടെങ്കിൽ ടൈപ്പ് ചെയ്ത കുറിപ്പിന് ഇടയിൽ തന്നെ അതാതിടങ്ങളിൽ ചേർക്കാം. വീഡിയോകൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി അറ്റാച്ച് ചെയ്ത് അയക്കാം. ഫോട്ടോകളും വീഡിയോകളും നിങ്ങൾ തന്നെ എടുത്തവ ആയിരിക്കണം.

5. രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. (https://tinyurl.com/vavatheepu) കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും രജിസ്ട്രേഷൻ ഫോമിൽതന്നെ അപ്ലോഡ് ചെയ്യാവുന്നതാണ്. കുറിപ്പുകൾ ടൈപ്പ് ചെയ്ത pdf ആകുന്നതാണ് അഭികാമ്യം.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വീഡിയോ കാണാം

 

എങ്ങനെ പ്രകൃതിനിരീക്ഷണം നടത്താം..കൂടുതൽ വിവരങ്ങൾക്ക് ലൂക്ക ഫേസ്ബുക്ക് പേജിലെ വീഡിയോ കാണുമല്ലോ

 

One thought on “കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം

Leave a Reply