ശാസ്ത്രവിസ്മയം – പഠനപരിശീലനക്കളരി തത്സമയം കാണാം

സെപ്റ്റംബർ 19 രാവിലെ 10 മണി


കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്നൊരുക്കുന്ന മൂന്നുമാസത്തെ ശാസ്ത്രോത്സവമാണ് Science In Action. പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. Science In Action പരിപാടിയുടെ ഭാഗമായി ശാസ്ത്രപരീക്ഷണ മത്സരവും  ശാസ്ത്രകുതുകികളായ അധ്യാപകർക്ക് ഓൺലൈൻ പഠന പരിശീലനക്കളരിയും സംഘടിപ്പിക്കുന്നു.

സ്കൂൾതലത്തിലുള്ള ശാസ്ത്ര അധ്യാപനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും വിധം പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണ് പഠന പരിശീലനപരിപാടി. അഖിലേന്ത്യ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും ഭാരത് ഗ്യാൻ വിജ്ഞാൻ സമിതിയുടെയും പ്രവർത്തനങ്ങളുമായി ദീർഘകാലത്തെ പരിചയസമ്പത്തുള്ള, ഡൽഹി കേന്ദ്രീകരിച്ച് വിവിധസംസ്ഥാനങ്ങളിൽ ശാസ്ത്രവിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ജോയ് ഓഫ് ലേണിങ് ഫൗണ്ടേഷൻ ഡയറക്ടർ അൻശുമാല ഗുപ്തയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ടീമാണ് പ്രായോഗിക പരിശീലനം നൽകുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രാരംഭ ക്ലാസ് സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ബ്ദം (sound) എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ആദ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്തവർക്ക് സൂം മീറ്റിംഗ് മുഖേനയും അല്ലാത്തവർക്ക് ഫേസ്ബുക്ക് ബുക്ക് മുഖേനയും  പരിപാടിയിൽ പങ്കെടുക്കാം. (https://www.facebook.com/joyoflearningfoundation)

രജിസ്റ്റർ ചെയ്തവരിൽ ലിങ്ക് ലഭിക്കാത്തവരുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply