Read Time:4 Minute

പ്രിയപ്പെട്ട കൂട്ടുകാരേ,

സ്കൂൾ തുറന്നില്ല എന്ന് കരുതി വിഷമിക്കേണ്ട. വീട്ടിലിരുന്നും പഠിക്കാം എന്ന് ഇപ്പോൾ മനസ്സിലായില്ലേ.. പഠനത്തോടൊപ്പം ചില പരീക്ഷണങ്ങൾ കൂടി ചെയ്താലോ? പഠിച്ച കാര്യങ്ങൾ പുതിയ രീതിയിൽ പ്രയോഗിച്ച് നോക്കുന്നതിനുള്ള സമയവും സാവകാശവും ഇപ്പോൾ ലഭിക്കുന്നുണ്ടല്ലോ..

ശാസ്ത്രലാബുകളിലെ ശാസ്ത്രജ്ഞർ ചെയ്യുന്നത് പോലെയുള്ളതിന്റെ ചെറുപതിപ്പുകളാണ് ഉദ്ദേശിക്കുന്നത്. ഇത്തരം കൊച്ചു പരീക്ഷണങ്ങൾ  നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുപാടു നിന്നും ലഭ്യമാകുന്ന ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തൂ. കണ്ടെത്തിയ പരീക്ഷണം ചെയ്തു നോക്കി നന്നായി നിരീക്ഷിച്ച് ഒരു അനുമാനത്തിലെത്തുകയും വേണം. പരീക്ഷണം തനിയെ ചെയ്തു നോക്കിയാൽ മാത്രം പോരാ, വീട്ടിലെ മറ്റുള്ളവരുടെ സഹായത്തോടെ അത് ഷൂട്ട് ചെയ്യുകയും അത് ലൂക്കയിലേയ്ക്ക് അയയ്ക്കുകയും ചെയ്യുമല്ലോ. ഷൂട്ട് ചെയ്യുമ്പോൾ പരീക്ഷണവും നിരീക്ഷണവും ആ പരീക്ഷണത്തിലെ ശാസ്ത്ര തത്ത്വവും നിങ്ങളുടെ ശബ്ദത്തിൽ മലയാളത്തിൽ വിശദീകരിക്കുകയും വേണം. 

താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

  1. വലിയ പണച്ചെലവില്ലാതെ വേണം ഈ പരീക്ഷണം ചെയ്യാൻ 
  2. നല്ല വെളിച്ചമുള്ള സ്ഥലത്ത് വച്ച് നന്നായി കാണുന്നതു പോലെ ഷൂട്ട് ചെയ്യാൻ  ശ്രദ്ധിക്കണം
  3. വീഡിയോ ലാന്റ്സ്കേപ്പിൽ റെക്കോർഡ് ചെയ്യണം
  4. പരീക്ഷണത്തിന്റെ പിന്നിലുള്ള ശാസ്ത്ര തത്വം വ്യക്തമായി വിശദീകരിക്കാൻ ശ്രദ്ധിക്കണം
  5. പുതുമയുള്ള പരീക്ഷണത്തിനു കൂടുതൽ പരിഗണനയുണ്ട്.
  6. മെച്ചപ്പെട്ട അവതരണവും പ്രത്യേകം ശ്രദ്ധിക്കും
  7. വീഡിയോയുടെ ദൈർഘ്യം മൂന്നു മിനിട്ടിൽ കൂടരുത്

ഇത്രയുമായോ, എങ്കില്‍ ലൂക്കയുടെ ടെലിഗ്രാമി(Telegrame App)ലേക്ക് വീഡിയോ അയക്കൂ. നിങ്ങളുടെ പേരും പഠിക്കുന്ന ക്ലാസ്സും സ്കൂൾ വിലാസവും ഫോൺ നമ്പറും വീഡിയോയിൽ ചേർക്കാൻ മറക്കരുത്.

ആർക്കൊക്കെ പങ്കെടുക്കാം ?

എൽ പി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓരോ വിഭാഗത്തിൽ നിന്നും മെച്ചപ്പെട്ട വീഡിയോകൾ തിരഞ്ഞെടുത്ത് ലൂക്കയുടെ പ്രത്യേക പേജിൽ പ്രസിദ്ധീകരിക്കും. ഒപ്പം ഒത്തിരി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

വീഡിയോ അയക്കേണ്ടത് എങ്ങനെ ?

ടെലഗ്രാം ആപ്പ് തുറന്ന് lucavideobot എന്ന് തിരയുക. തുറന്നു വരുന്ന ജാലകത്തിൽ Start ക്ലിക്ക് ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്യാം. വീഡിയോ സ്വീകരിച്ചു കഴിഞ്ഞാൽ അതേ വിൻഡോയിൽ സന്ദേശം വരുന്നതാണ്. വീഡിയോയിൽ പേരും പഠിക്കുന്ന ക്ലാസ്സും സ്കൂൾ വിലാസവും ഫോൺ നമ്പറും ചേർക്കാൻ മറക്കരുത്
 

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 7 വരെ അപ്ലോഡ് ചെയ്യാം.


എങ്ങനെ മത്സരത്തിൽ പങ്കെടുക്കാം,ഗൗരി വിശദമാക്കുന്നു. വീഡിയോ കാണാം


സംശയങ്ങൾക്ക് : 9645703145

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ
Next post എന്താണ് ജീവൻ ? – എർവിൻ ഷ്രോഡിങർ
Close