ശാസ്ത്രകലണ്ടർ

Week of Jan 2nd

  • ആദ്യത്തെ ക്ഷുദ്രനക്ഷത്രം

    ആദ്യത്തെ ക്ഷുദ്രനക്ഷത്രം

    All day
    January 1, 2024

    ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ ‌പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്‌. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ.‍ സിറസിന്റെ വ്യാസം ഏതാണ്ട്‌ 950 കിമി ആണ്. ഒൻപത്‌ മണിക്കൂർ കൊണ്ട്‌ സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close