Read Time:6 Minute
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രബിലിയുടെ ഭാഗമായി യുവജനങ്ങൾക്കായി സംസ്ഥാനതലത്തിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയാണ്. ശാസ്ത്ര, സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ സർഗ്ഗാത്മകമായി ഇടപെടുന്ന യുവാക്കൾ കേരള സമൂഹത്തിൽ ധാരാളമുണ്ട്. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഒരു ഇടം നല്കുക, അവയ്ക്ക് സമൂഹത്തിൽ ദൃശ്യത നല്കുക എന്നത് ഈ പരിപാടിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. മത്സരയിനങ്ങൾ താഴെ പറയുന്നവയാണ്.

1. ഡോക്യുമെൻററി ഫിലിം – തീം കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻററികളാണ് മത്സരത്തിന് അയക്കേണ്ടത്. കൃഷി, മൃഗപരിപാലനം, ആരോഗ്യം, സേവനമേഖല, പരിസ്ഥിതി, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, അതിജീവനശ്രമങ്ങൾ എന്നിവയാകണം വിഷയം. ഒന്നാം സമ്മാനം : 30000 രൂപ, രണ്ടാം സമ്മാനം : 20000 രൂപ, മൂന്നാം സമ്മാനം : 10000 രൂപ

2. മ്യൂസിക്ക് ബാന്റ് – തീം പ്ലൂരാലിറ്റി

വൈവിധ്യം മാനവരാശിയുടെ മഖമുദ്രയാണ്. വൈവിദ്ധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള മാനവികത എന്ന ദർശനം മുന്നോട്ടുവെക്കുന്ന ഗാനങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. ഒന്നാം സമ്മാനം : 30000 രൂപ, രണ്ടാം സമ്മാനം 20000 രൂപ, മൂന്നാം സമ്മാനം 1000 രൂപ

3. ചിത്രരചന – ശാസ്ത്രം നിത്യജീവിതത്തിൽ

നിത്യജീവിതത്തിൽ നിങ്ങളെ ഏറ്റവും സ്പർശിച്ചിട്ടുള്ള ചെടി, വൃക്ഷം, മൃഗം, സ്വാധീനം ചെലുത്തിയ ഒരു യന്ത്രോപകരണം, ഒരു പ്രക്രിയ, എന്നിവ ഒരു പെയ്ന്റിംഗിന്റെ രൂപത്തിൽ, തികഞ്ഞ സ്വാതന്ത്ര്യത്തോടെ ആവിഷ്ക്കരിക്കുക. നിരീക്ഷണപാടവം, ഭാവനാത്മകമായ ആവിഷ്ക്കാരരീതി. പുതുമ, മൗലികത എന്നിവ ഒന്നിച്ചുവരുന്ന കൃതിക്കാണ് സമ്മാനം. ഒന്നാം സമ്മാനം : 5000 രൂപ, രണ്ടാം സമ്മാനം : 3000 രൂപ, മൂന്നാം സമ്മാനം – 2000 രൂപ

4. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്ങ് – മനുഷ്യനും പ്രകൃതിയും

പ്രകൃതി അനന്തമായ വൈവിദ്ധ്യങ്ങളുടെ സമ്മേളനമാണ്. നാം പ്രകൃതിക്കുമുൻപിൽ അത്ഭുതപൂർവ്വം നോക്കി നിന്നുപോകുന്ന നിരവധി ദൃശ്യങ്ങളുണ്ട്. അവയിലൊന്ന് ഭാവനാത്മകമായി അവതരിപ്പിക്കുക. ഒന്നാം സമ്മാനം – 3000 രൂപ, രണ്ടാം സമ്മാനം : 2000 രൂപ, മൂന്നാം സമ്മാനം : 1000 രൂപ

5. ന്യൂസ് റിപ്പോർട്ടിങ്ങ്

രജിസ്ട്രേഷൻ ചെയ്യുന്ന മത്സരാർത്ഥിളെ റിപ്പോർട്ട് ചെയ്യേണ്ട പരിപാടി, സ്ഥലം, സമയം എന്നിവ അറിയിക്കുന്നതാണ്. ഒന്നാം സമ്മാനം : 3000 രൂപ, രണ്ടാം സമ്മാനം – 2000 രൂപ, മുന്നാം സമ്മാനം : 1000 രൂപ

6. ശാസ്ത്രകഥാരചന

ശാസ്ത്രസംഭവങ്ങളെക്കുറിച്ചുള്ള ഭാവനാത്മകമായ ചിത്രീകരണമാണ് ശാസ്ത്രകല്പിത കഥ എന്ന സാഹിത്യശാഖ ശാസ്ത്രസംബന്ധിയായ കഥകളാണ് പരിഗണിക്കുക. ഒന്നാം സമ്മാനം : 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം : 2000 രൂപ

7. ശാസ്ത്രഗീതം

ശാസ്ത്രകവിതകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ശാസ്ത്രസംബന്ധിയല്ലാത്ത കവിതകൾ പരിഗണിക്കുന്നതല്ല. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം : 3000 രൂപ മൂന്നാം സമ്മാനം : 2000 രൂപ

8. കൈയ്യെഴുത്ത് പോസ്റ്റർ രചനാ മത്സരം

വിഷയം – ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം ജനനന്മക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. ഒന്നാം സമ്മാനം : 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം : 1000 രൂപ

9.ശാസ്ത്രകാർട്ടൂൺ

രചനാ മത്സരംശാസ്ത്രസംബന്ധിയായ കാർട്ടൂണുകളാണ് മത്സാരത്തിലേക്ക് പരിഗണിക്കുക. ഒന്നാം സമ്മാനം : 3000 രൂപ രണ്ടാം സമ്മാനം : 2000 രൂപ, മൂന്നാം സമ്മാനം : 1000 രൂപ

10. മുദ്രാഗീത രചനാ മത്സരം

വിഷയം -ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് മുകളിൽ നല്കിയിരിക്കുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മുദ്രാഗീതങ്ങളാണ് എഴുതേണ്ടത്. ഒന്നാം സമ്മാനം : 3000 രൂപ രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം : 1000 രൂപ

പൊതുനിർദ്ദേശങ്ങൾ

  • 15 മുതൽ 30 വയസ്സുവരെയുള്ളവർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാനാവു
  • മത്സരത്തിനുള്ള രജിസ്ട്രേഷൻ ഗൂഗിൾ ഫോം വഴിയോ നേരിട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ഓഫീസിൽ എത്തിയോ ചെയ്യാവുന്നതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് 8547214395 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
  • മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഏപ്രിൽ 1 മുതൽ 10 വരെ തിയ്യതികളിൽ നടക്കും.

പരിപാടിയുടെ ബ്രോഷർ

Happy
Happy
56 %
Sad
Sad
22 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോകാരോഗ്യ ദിനം 2023
Next post പരിണാമ കോമിക്സ് 4
Close