Read Time:8 Minute

തീരെ ചെറിയ കുംക്വാട്ട് ഓറഞ്ച് (Citrus japonica) മുതൽ തേങ്ങയോളം വലിപ്പം വെക്കുന്ന കമ്പിളിനാരങ്ങ (Citrus maxima) വരെ ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങുന്ന ടാർട്ട് സിട്രസ് പഴങ്ങൾ  വലിപ്പത്തിലും ഗുണത്തിലും വലിയ വൈവിധ്യമുള്ളവയാണ്.  മിക്കവയും വൃത്താകൃതിയിലാണ്, എന്നാൽ ചിലത് നീളമുള്ളവയും ഉണ്ട്. എന്നാൽ എങ്ങനെയാണ്, എവിടെ നിന്നാണ് ഈ വൈവിധ്യം ഉത്ഭവിച്ചതെന്നുള്ള  കൃത്യമായ ഉത്തരം കണ്ടെത്തൽ പല ഗവേഷകരെയും വിഷമിപ്പിച്ചിട്ടുണ്ട്. ഹിമാലയൻ താഴ്‌വരകൾ മുതൽ വടക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ കാടുകൾ വരെ എവിടെയും ആകാം എന്ന് അനുമാനിക്കപ്പെട്ടിരുന്നു. 

ഓറഞ്ച് ഉള്‍പ്പെടുന്ന റൂട്ടെസിയെ കുടുംബത്തില്‍  ഉപകുടുംബമായ ഔറന്റിയോയ്‌ഡേയിലെ (Aurantioideae) നൂറുകണക്കിന് ജീവിവർഗങ്ങളുടെ ജീനോമുകൾ വിശകലനം ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ നേച്ചർ ജെനറ്റിക്‌സിൽ ഈയിടെ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്, സിട്രസ് പഴങ്ങൾ പുരാതന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ്. ഏഷ്യ, ആഫ്രിക്ക, പോളിനേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന 33-ലധികം ഇനം ഫല സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വര്‍ഗീകരണ ഔറന്റിയോയ്ഡിയെ. ഓറഞ്ചും, കുംകോഡും, നാരങ്ങയും ഉൾപ്പെടുന്ന സിട്രസ്  എന്ന  ജനുസ്സും ഇതിൽപ്പെടും. 

ഈ പഠനത്തിന്റെ ഭാഗമായി, ചൈനയിലെ ഹുവാഷോങ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഹോർട്ടികൾച്ചറിസ്റ്റ് ക്വിയാങ് സുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അടുത്തിടെ ഓറഞ്ച് ഉപകുടുംബത്തിന്റെ പരിണാമ യാത്ര മാപ്പ് ചെയ്തു. അവർ 12 സ്പീഷിസുകളുടെ ജീനോമുകൾ സീക്വൻസ്  ചെയ്യുകയും ഇതിനകം തന്നെ ലഭ്യമായ  314 സ്പീഷിസുകളുടെ ജനിതക രേഖകൾ താരതമ്യം ചെയ്യുകയും ചെയ്തു. ഈ ജനിതക ഡാറ്റാബേസ് കൊണ്ട് ക്രമീകരിച്ച ഫൈലോജെനെറ്റിക് ട്രീ ഉപയോഗിച്ച് വ്യത്യസ്ത ഇനങ്ങളും ഗ്രൂപ്പുകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കി. ജീവിവർഗ്ഗങ്ങൾ എപ്പോൾ എവിടെയാണ് ഉത്ഭവിച്ചതെന്നതിലേക്കുള്ള സൂചനകൾ ഇതിലൂടെ കണ്ടെത്താനാകും.

സിട്രസ് സസ്യങ്ങളുടെ മുൻഗാമികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ചതായി സംഘം കണ്ടെത്തി. ഏകദേശം ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയിലേക് ഇടിച്ചു ഹിമാലയം രൂപപ്പെട്ട കാലഘട്ടം അയിരുന്നു ഇത്. ഭൂഖണ്ഡങ്ങൾ കൂട്ടിമുട്ടുമ്പോൾ, ഈ പൂർവ്വിക സിട്രസ് സസ്യങ്ങൾ ഏഷ്യയിലേക്ക് വ്യാപിച്ചു, തെക്കൻ ചൈനയിൽ നിന്ന് കണ്ടെത്തിയ സസ്യ ഫോസിലുകൾ പോലെയുള്ള സിട്രസിൽ നിന്ന് ഇത് വ്യക്തമാണ്. മന്ദാരിൻ, ട്രൈഫോളിയേറ്റ് ഓറഞ്ച് തുടങ്ങിയ യഥാർത്ഥ സിട്രസ് ഇനങ്ങൾ ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ-മധ്യ ചൈനയിലാണ് ആദ്യമായി പരിണമിച്ചതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പോമെലോ, സിട്രോൺ എന്നിവയുൾപ്പെടെയുള്ള മറ്റ് ആദ്യകാല സിട്രസ് സ്പീഷീസുകൾ ഹിമാലയൻ താഴ്‌വരയിൽ പിന്നീട് പരിണമിച്ചതായി അവർ അനുമാനിക്കുന്നു.

ഓറഞ്ച് ഉപകുടുംബത്തിലെ പഴങ്ങളുടെ സവിശേഷതകളും സിട്രസുമായി ബന്ധപ്പെട്ട ജനുസ്സുകൾ, വന്യ ഇനം സിട്രസ്, വളർത്തു സിട്രസ് എന്നിവയ്ക്കിടയിലുള്ള സിട്രിക് ആസിഡിന്റെ അളവിലുള്ള വ്യത്യാസം.

ഓറഞ്ച് ഉപകുടുംബത്തിലുടനീളം സമഗ്രമായ ഒരു ജനിതക ഡാറ്റാബേസ് നിർമ്മിക്കുന്നതിലൂടെ, പഴങ്ങളിൽ സിട്രിക് ആസിഡ് ഉല്പാദനത്തിന് സഹായിക്കുന്ന PH4 ജീനിന്റെ  പ്രകടനത്തിൽ സിട്രസ് സസ്യങ്ങൾ അവരുടെ ബന്ധുക്കളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഗവേഷകർ കണ്ടെത്തി, ഇത് രുചിയുടെ പ്രധാന ഘടകമായ സിട്രിക് ആസിഡിന്റെ അളവ് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.  നോൺസിട്രസ് പഴങ്ങളിൽ സിട്രിക് ആസിഡ് കുറവായിരുന്നു. സിട്രസ് പഴങ്ങൾ, PH4 ജീനുകളുടെ ഉയർന്ന പ്രകടനത്തോടെ, വളരെ വലിയ സാന്ദ്രതയുണ്ടായിരുന്നു. “സിട്രസ്, സിട്രസ് ബന്ധുക്കൾക്ക് സിട്രിക് ആസിഡ് ശേഖരണത്തിന് PH4 ജീൻ പ്രധാനമാണ്,” സു പറയുന്നു. അദ്ദേഹത്തിന്റെ സംഘം പരീക്ഷണാത്മകമായി ജീനിന്റെ പ്രവർത്തനം അമിതമായി പ്രകടിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തപ്പോൾ, സിട്രിക് ആസിഡിന്റെ സാന്ദ്രത അതിനനുസരിച്ച് പ്രതികരിക്കുന്നതായി അവർ കണ്ടെത്തി. നൽകിയിരിക്കുന്ന പഴത്തിന്റെ രുചിയിൽ ഇത് വലിയ സ്വാധീനം ചെലുത്തുന്നു-സിട്രിക് ആസിഡിന്റെ ചെറിയ സാന്ദ്രത ഓറഞ്ചിന് മധുരമുള്ള പുളിപ് നൽകുന്നു; വലിയ അളവിൽ നാരങ്ങകൾക്ക് വായിൽ പൊള്ളുന്ന പുളിപ് നൽകുന്നു.


അധിക വായനയ്ക്ക് 

Huang, Y., He, J., Xu, Y., Zheng, W., Wang, S., Chen, P., … & Xu, Q. (2023). Pangenome analysis provides insight into the evolution of the orange subfamily and a key gene for citric acid accumulation in citrus fruits. Nature Genetics, 55(11), 1964-1975.


Happy
Happy
89 %
Sad
Sad
0 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി
Next post GSFK LUCA Evolution Quiz Final ഫെബ്രുവരി 12 ന്
Close