Read Time:4 Minute

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച LUCA Evolution Quiz 2024 ന്റെ ഫൈനൽ മത്സരം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് രാവിലെ 10 മുതൽ ആരംഭിക്കും. ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ മുഖ്യവേദിയിലാണ് ക്വിസ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നായി 14 ടീമുകൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ, ഡോ. പി.കെ.സുമോദൻ, ഡോ. പ്രസാദ് അലക്സ് എന്നിവർ ക്വിസ്സിന് നേതൃത്വം നൽകും.

ഫൈനൽ മത്സരവിജയികൾക്ക്

  • ഒന്നാം സ്ഥാനം 10,000 രൂപയും ലൂക്ക ഡാർവിൻ മെഡലും
  • രണ്ടാംസ്ഥാനം 5000 രൂപയും ഡാർവിൻ മെഡലും
  • മൂന്നാംസ്ഥാനം 3000 രൂപയും ഡാർവിൻ മെഡലും

ലൂക്ക വായനക്കാരുടെ സംഗമം- പരിണാമവൃക്ഷം സമ്മാനം

ഫെബ്രുവരി 12 രാവിലെ 10 മുതൽ 10.30 വരെ ജീവപരിണാമത്തിന് ഒരാമുഖം – അവതരണം ഡോ. എ. ബിജുകുമാർ നിർവ്വഹിക്കും. ലൂക്ക വായനക്കാർക്കും ക്വിസ്സിന്റെ ഭാഗമാകാം. ഫൈനൽ ക്വിസ്സ് സന്ദർശകർക്ക് നടത്തുന്ന ഓൺലൈൻ ക്വിസ്സിൽ പങ്കെടുത്ത് മികച്ച സ്കോർ നേടുന്ന എല്ലാവർക്കും ഡമ്മി സൈസിൽ ഡിസൈൻചെയ്ത പരിണാമവൃക്ഷം സമ്മാനമായി ലഭിക്കും.

ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ

2023 ജനുവരി 22 ന് നടന്ന പ്രിലിമിനറി മത്സരത്തിൽ 620 കോളേജുകകളിൽ നിന്നായി ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസ്സിന്റെ ജില്ലാതലമത്സരങ്ങളിൽ 162 കോളേജ് ടീമുകൾ പങ്കെടുത്തു. ജില്ലാതല മത്സരത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച 14 ടീമുകൾ ഫൈനൽ മത്സരതത്തിന് യോഗ്യത നേടി.

ജില്ലടീംകോളേജ്
കാസർകോട്അഖിൽ ടി.വിആദർശ് വിഎൽ.ബി.എസ്.എഞ്ചിനിയറിംഗ് കോളേജ്, കാസർകോട്
കണ്ണൂർസജന എസ്ശ്രുതി ടി.പി.ക്രസന്റ് ബി.എഡ്.കോളേജ് മാടായിപ്പാറ
വയനാട്ഗിരികൃഷ്ണൻ ആർ.ജിഫഖീമ ജെബിൻ കെ.വി.എം.കോളേജ് ഓഫ് വെറ്റിനറി ആന്റ് അനിമൽ സയൻസസ് പൂക്കോട് , വയനാട്
കോഴിക്കോട്ജംഷീദ് കെ.എം.മൃണാൾ വി.എസ്.എം.ഐ.ടി. കാലിക്കറ്റ്
മലപ്പുറംനവീൻ എം.കെ.ജിഷ്ണുഗോപൻ കെ.എം.എം.ഇ.എസ്. പൊന്നാനി
പാലക്കാട്വിഷ്ണുവിവേക് വിജയൻഎസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി
തൃശ്ശൂർമഹേഷ് കെ.എം.അമൃത വി.എസ്എസ്.എൻ കോളേജ് നാട്ടിക
എറണാകുളംഅലൻ അലക്സ് പിഅതുൽ രാജ്യു.സി.കോളേജ് , ആലുവ
ഇടുക്കിഅനുരാഗ് എസ്.ഡാലിയ സൂസൻ തോമസ്ഗവ എഞ്ചിനിയറിംഗ് കോളേജ്, ഇടുക്കി
കോട്ടയംലിസ് മെരിൻ രഞ്ജിത്ത്ശില്പ രമേഷ്സി.എം.എസ്.കോളേജ് , കോട്ടയം
അലപ്പുഴഭാഗ്യലക്ഷ്മി ആനന്ദ്ഏയ്ഞ്ചൽ എം.ജെസെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
പത്തനംതിട്ടആദർശ് ജെബിനോയ് ജോയ്കാത്തോലിക്കേറ്റ് കോളേജ്
കൊല്ലംവിഷ്മ വിചരൺ വിഅമൃത സ്കൂൾ ഓഫ് ബയോടെക്നോളജി
തിരുവനന്തപുരംഅനൂപ് എ.എസ്.മഗ്ദലീൻ സേവ്യർസെന്റ് സേവിയേഴ്സ് കോളേജ് തുമ്പ
Happy
Happy
40 %
Sad
Sad
40 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓറഞ്ചും നാരങ്ങയും എവിടെ നിന്ന് വന്നു?
Next post LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം
Close