Read Time:5 Minute
ഡോ.യു.നന്ദകുമാര്‍
കോവിഡ് നിയന്ത്രത്തിൽ നാം മറ്റു രാജ്യങ്ങളുടെ മാതൃക നോക്കുമ്പോൾ മനസ്സിൽ വന്നിരുന്നത് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്. ജർമനി, തുടങ്ങിയ രാജ്യങ്ങളാണ്. തായ്‌വാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, എന്നീ ഏഷ്യൻ രാജ്യങ്ങൾ തീർച്ചയായും ഫലപ്രദവും അനുകരണീയവുമായ മാതൃകകൾ മുന്നോട്ടു വെച്ചിട്ടുണ്ട്. പല നിരീക്ഷകരും വേണ്ടത്ര ശ്രദ്ധ പഠിപ്പിക്കാത്ത രാജ്യമാണ് ന്യൂ സിലൻഡ്. ഏപ്രില്‍ 28 വരെയുള്ള കണക്ക് നോക്കാം
ആകെ കേസുകള്‍ | 1472 |
രോഗ വിമുക്തി | 1214 |
മരണം | 19 |
ടെസ്റ്റുകള്‍/10ലക്ഷംജനസംഖ്യയില്‍ | 26143 |
- ന്യൂ സിലൻഡിൽ ആദ്യ രോഗിയെത്തിയത് കുറെ വൈകിയാണെന്നു പറയാം. ലോകത്ത് കോവിഡ് ബാധിച്ച 48 മത്തെ രാജ്യമായിരുന്നത്.
- ജനുവരിയിൽ കോവിഡ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ന്യൂ സിലൻഡ് തയ്യാറെടുപ്പുകൾ തുടങ്ങിയന്നു പറയാം. പുതിയ നിയമനിർമ്മാണം, മേൽനോട്ടത്തിന് സമിതി എന്നിവ ജനുവരിയിൽ തന്നെ സജ്ജമാക്കി. ഫെബ്രുവരി 3 ആം തിയതി മുതൽ വിദേശയാത്രകളിൽ ഘട്ടം ഘട്ടമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫെബ്രുവരി 5 ആം തിയതി വുഹാനിൽ പെട്ടുപോയ ന്യൂ സിലൻഡ് പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു.
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഫെബ് 28 ആം തിയ്യതിയാണ്. ഇറാൻ സന്ദർശിച്ച 60 കാരിയായിരുന്നു ആദ്യ രോഗി. രണ്ടാമത് രോഗം ബാധിച്ചത് ഇറ്റലിയിൽ നിന്നെത്തിയ യുവതി. മാർച്ച് 5 ആം തിയ്യതി ആദ്യത്തെ തദ്ദേശീയ രോഗം സമ്പർക്കത്തിലൂടെ രേഖപ്പെടുത്തി.
മാർച്ച് 21 മുതൽ രാജ്യവ്യാപകമായ ജാഗ്രത നിർദ്ദേശങ്ങൾ നടപ്പിൽ വന്നു. ജാഗ്രതയുടെ നാലു തീവ്രത സ്റ്റേജുകളും തീരുമാനിക്കപ്പെട്ടു.
Prepare, Reduce, Eliminate
- ഒന്നാം ഘട്ടം തയ്യാറാകൽ (Prepare), രണ്ടാം ഘട്ടം കുറയ്ക്കൽ (reduce ), മൂന്നാം ഘട്ടം പരിമിതപ്പെടുത്തൽ (restrict), നാലാം ഘട്ടം ഒഴിവാക്കൽ (Eliminate) എന്നിവയാണ് സ്റ്റേജുകൾ. ഓരോ സ്റ്റേജിനു പ്രത്യേക കർമ്മപരിപാടിയും ലക്ഷ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയും മറ്റും ഉണ്ടായി. ഓരോ ഘട്ടത്തിലും എന്തൊക്കെ പ്രവർത്തിക്കുമെന്നും എന്തൊക്കെ അടഞ്ഞുകിടക്കുമെന്നും വളരെ വിശദമായ സർക്കാർ ഓർഡറുകൾ നിലവിൽ വന്നു. മെയ് 11 വരെ വിവിധ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാണ്.
വ്യാപകമായ ടെസ്റ്റിംഗ് നടപ്പാക്കി. ഏപ്രിൽ 24 ലെ കണക്കനുസരിച്ചു ദശലക്ഷത്തിന് 21647 ടെസ്റ്റുകൾ എന്ന നിരക്ക് സാധ്യമാക്കി.
- കൂടാതെ ഷോപ്പിംഗ് മാളുകളിലും മറ്റും റാൻഡം ടെസ്റ്റുകളും ചെയ്തുനോക്കി. പത്തിൽ കൂടുതൽ രോഗസാധ്യതയുള്ള ക്ലസ്റ്ററുകൾ കണ്ടെത്തി സൂക്ഷ്മ മേൽനോട്ടത്തിൽ വെച്ചു. അത്തരം 19 ക്ലസ്റ്ററുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ 1500 ൽ താഴെ രോഗികൾ എന്ന നിലയിൽ വ്യാപനം പരിമിതപ്പെടുത്താൻ രാജ്യത്തിന് സാധിച്ചു.
കോവിഡ് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങള്‍
- കോവിഡ് 19 – ചൈനയിലെ രോഗവ്യാപനത്തിന്റെ ആദ്യ 50നാളുകള്‍
- കോവിഡ് 19- സൗത്ത്കൊറിയ ലോകത്തിന് നല്കുന്ന പാഠം
- രോഗവ്യാപന പ്രതിരോധത്തിൽ ഫിൻലന്റും കേരളവും – ഗവേഷക വിദ്യാർത്ഥിനിയുടെ അനുഭവം
- കോവിഡ് 19 : ക്ലസ്റ്റര്‍ പഠനങ്ങള്‍ സിങ്കപ്പൂരില്‍
- കോവിഡ്19- എന്ത്കൊണ്ട് ജര്‍മനിയില്‍ കുറഞ്ഞ മരണനിരക്ക് ?
- കോവിഡും അമേരിക്കയും
- സ്വീഡനും കോവിഡും
Related
0
0