Read Time:3 Minute

കേൾക്കാം

ഇന്ത്യയുടെ നാണക്കേട് എന്ന് നിസ്സംശയം എല്ലാവരും പറയുന്ന, നിയമം മൂലം നിരോധിക്കപ്പെട്ട, എന്നാൽ ഇപ്പോഴും പലയിടങ്ങളിലും കണ്ടുവരുന്നതുമായ ഒന്നാണു മാനുവൽ സ്കാവഞ്ചിങ്. മനുഷ്യന്റെ വിസർജ്യാവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുച്ഛമായ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ. ഈ തൊഴിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് പ്രത്യേക ജാതി വിഭാഗങ്ങളിലാണ്. വൃത്തിഹീനമായ തൊഴിൽ ചെയ്യുന്നവരായതുകൊണ്ട് സമൂഹത്തിന്റെ അരികിലേക്ക് ഇവർ സ്വാഭാവികമായും ഒതുക്കപ്പെടുന്നു. ഇവരുടെ കുടുംബങ്ങൾ, പിൻതലമുറകൾ എല്ലാവരും തന്നെ തൊഴിൽ സംബന്ധമായ അവഹേളനം ജീവിതത്തിൽ പേറി നടക്കുന്നു. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഈ തൊഴിൽ തുടരുന്നത് എന്തുകൊണ്ട്? സർക്കാർ തലത്തിൽ രൂപീകരിക്കപ്പെട്ട നയപരിപാടികൾ എന്തൊക്കെ? ഇവ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണു? ഇവയെ കുറിച്ച് നമ്മോട് സംസാരിക്കുകയാണു വാട്ടർ എയ്ഡ് ന്റെ പബ്ലിക് പോളിസി തലവനായ വി.ആർ. രാമൻ.

മാനുവൽ സ്കാവഞ്ചിങിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകൾ ആണ്. എന്നാൽ ഇതിനെതിരെയുള്ള ചർച്ചകളിൽ പലപ്പോഴും അവരുടെ പ്രശ്നങ്ങൾക്ക് ലഭിക്കുന്നത് പരിമിതമായ ചർച്ചാപരിസരം മാത്രമാണ്. ലിംഗനീതിയുടെ വിഷയത്തിൽ ഏറെ മുന്നോട്ട് പോകേണ്ട ഒരു സമൂഹത്തിൽ ഇത്തരം ഒരു തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീയുടേത് ജാതീയവും, സാമൂഹ്യവും, തൊഴിൽപരവും – അതിലെല്ലാം ഉപരി ലിംഗപരവുമായ പിന്നോക്കാവസ്ഥയുടെ കൂടിച്ചേരലാണ്. ഇതിനെ നിർമാർജനം ചെയ്യാനുള്ള നയപരിപാടികൾ പലതും കൃത്യമായ കണക്കെടുക്കലുകൾ മുതൽ നടപ്പാക്കാനുള്ള ഉത്സാഹമില്ലായ്മ അടക്കമുള്ള പ്രശ്നങ്ങളെ നേരിടുന്നു. കേരളവും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലം കൂടി ചർച്ച ചെയ്യപ്പെടുന്നുണ്ട് ഈ സംഭാഷണത്തിൽ. സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ വിഷയത്തിൽ പരാമർശിക്കപ്പെടേണ്ട ഒന്നാണു. ഇരുപത്തൊന്നാം നൂറ്റാണ്ട് രണ്ട് ദശകം പിന്നിടുമ്പോൾ, ജാതിയുടെയും മതത്തിന്റെയും വരേണ്യമായ ആഖ്യാനങ്ങൾ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളെ പിടിമുറുക്കാൻ ശ്രമിക്കുന്ന കാലത്ത് ഹീനമായ ഈ തൊഴിൽ തുടച്ചു നീക്കുക എന്ന ആവശ്യം ഏറെ പ്രസക്തി അർഹിക്കുന്നു. ഒപ്പം ഈ ചർച്ച മുന്നോട്ട് വെക്കുന്ന ചില വിഷയങ്ങളുടെ ആഴത്തിലുള്ള ചർച്ചയും ഏറെ പ്രസക്തമാവുന്നു.

ചർച്ചയിൽ വി.ആർ.രാമനൊപ്പം ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവർ പങ്കെടുക്കുന്നു.

കേൾക്കാം


അനുബന്ധവായനകൾക്കും, വീഡിയോകൾക്കും

  1. https://www.wateraidindia.in/sanitation-workers-a-repository
Happy
Happy
73 %
Sad
Sad
0 %
Excited
Excited
27 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
Next post 2023 ആഗസ്റ്റിലെ ആകാശം
Close