Read Time:3 Minute
കൂടുതൽ ചിത്രങ്ങൾക്ക് ട്വിറ്റർ പേജ് സന്ദർശിക്കാം
ഇതാ ഒരു ധൂമകേതു നമ്മളെ കാണാൻ വന്നെത്തിയിരിക്കുന്നു. 2021 ജനുവരി 3-നാണ് അരിസോണ സർവ്വകലാശാലയിൽ ഗ്രിഗറി ലിയോണാർഡ് എന്ന ശാസ്ത്രജ്ഞൻ മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററിയിലെ 1.5 മീറ്റർ ടെലിസ്കോപ്പ് ഉപയോഗിച്ച് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്. നിലവിലുള്ള രീതി പിന്തുടർന്ന് അതിന് C/2021 A1 (Leonard) എന്ന പേരും ലഭിച്ചു. 2021 – ൽ കണ്ടെത്തിയ ആദ്യ ധൂമകേതുവായിരുന്നു അത്. പിന്നീട് പഴയ റിക്കാർഡുകൾ പരിശോധിച്ചപ്പോൾ അതിനു മുമ്പും ഇത് ഫോട്ടോഗ്രാഫുകളിൽ പതിഞ്ഞിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നു മനസ്സിലായി. 2021-ൽ തന്നെ ഏതാണ്ട് 90 ധൂമകേതുക്കളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റൊന്നും ഇത്ര പ്രസിദ്ധമായിട്ടില്ല.
ഇപ്പോൾ ഇത് നമ്മുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഡിസംബർ 6 ാം തീയതി ഇത് ആകാശത്ത് സ്വാതി (ചോതി) നക്ഷത്രത്തിൽ നിന്ന് 5 ഡിഗ്രി അകലെയെത്തി ഡിസംബർ 12 ആകുന്നതോടെ ഇത് ഭൂമിയിൽ നിന്ന് 3.5 കോടി കിലോമീറ്റർ മാത്രം ദൂരത്ത് എത്തും.
C/2021 A1’ന്റെ 2021 ലെ യാത്രാപഥം ·നിറങ്ങളിൽ C/2021 A1 സൂര്യൻ · ബുധൻ · ശുക്രൻ· ഭൂമി · ചൊവ്വ
ധൂമകേതുക്കൾ – ലൂക്ക ലേഖനങ്ങൾ
Related
0
0