Read Time:4 Minute

പ്രൊഫ. കെ. പാപ്പൂട്ടി

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  രണ്ടാം ദിവസമായ ഇന്ന് ഹീലിയത്തെ പരിചയപ്പെടാം.

[dropcap][/dropcap]വർത്തനപ്പട്ടിക ഉണ്ടാക്കിയപ്പോൾ മെൻദലീഫ് പൂരിപ്പിക്കാതെ വിട്ട സ്ഥാനങ്ങളിലൊന്ന് ഇപ്പോൾ നമ്മൾ ഹീലിയം  എന്നു വിളിക്കുന്ന മൂലകത്തിന്റേതായിരുന്നു. അതിന്റെ ആറ്റമിക ഭാരം 4 ആയിരിക്കുമെന്നും അതു നിഷ്ക്രിയ വാതകം ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
സൂര്യനിലാണ് ഹീലിയത്തെ ആദ്യം കണ്ടെത്തിയത് എന്നതാണ് കൗതുകകരമായ വസ്തുത. ഹീലിയോസ് ( Helios) എന്നാൽ ഗ്രീക്ക് ഭാഷയിൽ സൂര്യൻ എന്നാണർഥം.1868 ആഗസ്റ്റ് 18ന് സംഭവിച്ച പൂർണ സൂര്യഗ്രഹണം നിരീക്ഷിക്കാൻ ജൂൾസ് ജാൻസൻ (Pierre Jules Cesar Jansen) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനും സംഘവും ഇന്ത്യയിൽ വന്നു.ഗുണ്ടൂരിൽ നിന്നെടുത്ത സൗരക്രോ മോസ്ഫിയറിന്റെ സ്പെക്ട്രോസ്കോപ്പിക് ചിത്രങ്ങളിൽ 587.49 നാനോ മറ്റർ തരംഗദൈർഘ്യമുള്ള, നല്ല ശോഭയുള്ള മഞ്ഞ രേഖ ദൃശ്യമായി .അന്നോളം അറിയപ്പെട്ട ഒരു മൂലകവും ആ സ്ഥാനത്ത് ഒരു മഞ്ഞ രേഖ കാണിച്ചിരുന്നില്ല.

ഹീലിയം സ്പെക്ട്രം ലൈനുകള്‍ | കടപ്പാട് : വിക്കിപീഡിയ

അതേ വർഷം ഒക്റ്റോബർ 20 ന് നോർമൻ ലോക്കിയർ ( sir Joseph Norman Lockyer) എന്ന ഇംഗ്ലീഷ് ശാസത്രജ്ഞനും സൗരസ് പെക്ട്രത്തിൽ അതേ മഞ്ഞ രേഖ കണ്ടെത്തി. സോഡിയത്തിന്റെ മഞ്ഞ രേഖകൾക്ക് സമീപമെങ്കിലും അത് വേറിട്ടു തന്നെ കാണപ്പെട്ടു. ഭൂമിയിലില്ലാത്ത ഒരു മൂലകമാണത് സൃഷ്ടിക്കുന്നതെന്ന നിഗമനത്തിലാണ് ലോക്കിയർ എത്തിയത്. ലോക്കിയ റും എഡ് വേഡ് ഫ്രാങ്ക് ലാൻസ് എന്ന രസതന്ത്രജ്ഞനും ചേർന്നാണ് അതിന് ഹീലിയം എന്നു പേരിട്ടത്.
വില്യം റാംസേ എന്ന ശാസ്ത്രജ്ഞൻ 1895 ൽ ഹീലിയത്തെ ലാബറട്ടറിയിൽ വേർതിരിച്ചെടുത്തു. നോർവീജിയൻ ക്ളെവെയ്റ്റ് എന്ന യുറേനിയത്തിന്റെ അയിര് സംസ്ക്കരിക്കുന്നതിനിടയിലാണ് അതിൽ നിന്ന് ഹീലിയം വാതകം പുറത്തു വരുന്നതായി അദ്ദേഹം കണ്ടത്.

സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഹൈഡ്രജൻ ഫ്യൂഷന്റെ ഫലമായി ഹീലിയം സൃഷ്ടിക്കപ്പെടുന്നുണ്ട് .എന്നാൽ ഇന്ന് പ്രപഞ്ചത്തിലുള്ള ഹീലിയത്തിന്റെ മുഖ്യ പങ്കും പ്രപഞ്ചോൽപത്തിയിൽ ഹൈഡ്രജനോടൊപ്പം സൃഷ്ടിക്കപ്പെട്ടതാണെന്ന് പഠനങ്ങൾ കാണിക്കുന്നു.

ഹീലിയം – സവിശേഷതകൾ

  • പ്രതീകം – He
  • അണുസംഖ്യ – 2
  • സ്ഥിരതയുള്ള ഐസോടോപ്പുകൾ – 2 (He – 3, He – 4) He – 4 അണുകേന്ദ്രത്തെ ആൽഫാകണം എന്നു വിളിക്കും. സൗരവാതത്തിലെ ആൽഫാ കണവുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി ചന്ദ്രനിലെ പാറകളിൽ He – 4 ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രധാന വസ്തുതകള്‍  

ഗ്രൂപ്പ് 18 ഉരുകല്‍നില 0.95 K ​(−272.20 °C, ​−457.96 °F) (at 2.5 MPa)
പീരിയഡ് 1 തിളനില 4.222 K ​(−268.928 °C, ​−452.070 °F)
ബ്ലോക്ക്  s സാന്ദ്രത (g/cm³) 0.1786 g/L  ദ്രാവകം 0.145 g/cm3
അറ്റോമിക സംഖ്യ 2 ആറ്റോമിക ഭാരം 4.003
അവസ്ഥ  20°C വാതകം ഐസോടോപ്പുകള്‍   He – 3, He – 4
ഇലെക്ട്രോണ്‍വിന്യാസം
1s2

 

Happy
Happy
44 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
22 %

Leave a Reply

Previous post ആകാശഗംഗക്ക് നടുവില്‍ നിന്നൊരു അത്ഭുതവാര്‍ത്ത
Next post സെസിലിയ പയ്നും ഹീലിയം വിശേഷങ്ങളും
Close