എളുപ്പവഴികള്‍ പൊല്ലാപ്പായേക്കാം : സോഡിയം പോളി അക്രിലേറ്റ് അത്ഭുതവസ്തു അല്ല

[author title=”സംഗീത ചേന്നംപുല്ലി” image=”https://luca.co.in/wp-content/uploads/2017/10/sangeetha-chenampulli.jpg”]എഴുത്തുകാരി, രസതന്ത്ര അധ്യാപിക[/author]

സോ‍ഡ‍ിയം പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട്ടില്‍ നിറ‍ഞ്ഞ വെള്ളം വൃത്തിയാക്കുന്നത് തെറ്റായ രീതിയാണ്

[dropcap][/dropcap]ഴിഞ്ഞ പ്രളയകാലത്ത് വീട്ടിൽ നിറഞ്ഞ വെള്ളം വൃത്തിയാക്കുന്ന അത്ഭുത വസ്തുവായി സോഡിയം പോളി അക്രിലേറ്റ് അവതരിപ്പിക്കപ്പെട്ടിരുന്നു. വെള്ളത്തിലിട്ടാൽ വീർത്തു വരുന്ന പലനിറത്തിലുള്ള പളുങ്കു പന്തുകളുടെ രൂപത്തിൽ നിങ്ങൾക്ക് പരിചയമുള്ള രാസവസ്തു തന്നെയാണത്. ഡയപ്പറുകളിലും നാപ്കിനുകളിലും ആഗിരണ വസ്തുവായി ഉപയോഗിക്കുന്നു. ഇതിന് സ്വന്തം ഭാരത്തിന്റെ നൂറു മുതൽ ആയിരം മടങ്ങ് വരെ വെള്ളം വലിച്ചെടുക്കാൻ കഴിയും . പക്ഷേ പ്രളയജലം വലിച്ചെടുക്കാൻ ഇതുപയോഗിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. സോഡിയം പോളി അക്രിലേറ്റ് വെള്ളം വലിച്ചെടുത്ത് ജെൽ രൂപത്തിലാവുകയാണ് ചെയ്യുക. പ്രളയ സമയത്ത് കയറിയ ചെളിവെള്ളത്തിൽ ഇത് കൊണ്ടിട്ടാൽ എല്ലാം കൂടി കുഴമ്പു രൂപത്തിലായി വൃത്തിയാക്കാൻ കൂടുതൽ വിഷമമാവും. (കുട്ടികൾ ഒരു വീട് നിറയെ പോളി അക്രിലേറ്റ് ബോളുകൾ നിറച്ച് തെന്നി വീഴുന്ന ഒരു വീഡിയോ മുൻപ് വൈറൽ ആയിരുന്നു).

സോഡിയം പോളി അക്രിലേറ്റ്

വീട്ടിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കിക്കളയാനുള്ള പൈപ്പുകൾ ഉള്ളയിടങ്ങളിൽ അവ അടഞ്ഞു പോകാനും, പൊതു ഓടകളിലും നീർച്ചാലുകളിലും എത്തിയാൽ അവ ബ്ലോക്കാവാനും ഇടയാവും. മാത്രമല്ല ഇതൊരു പോളിമർ ആണ് , വിഘടിക്കാൻ ഒരുപാട് സമയമെടുക്കും, മാസങ്ങളോളം. പ്രളയം കാരണം മലിനീകരിക്കപ്പെട്ട പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാവും വിഘടിക്കാത്ത പോളി അക്രിലേറ്റ് കൂടി വലിയ അളവിൽ മണ്ണിൽ കൊണ്ടുപോയിടുന്നത്. ഇത്തിരി സമയമെടുക്കുമെങ്കിലും സാധാരണ വൃത്തിയാക്കൽ മാർഗങ്ങൾ തന്നെ നല്ലത്. ഒപ്പം ക്ലോറിനേഷൻ കൂടി ചെയ്യാൻ മറക്കല്ലേ.

സോഡിയം പോളി അക്രിലേറ്റിന്റെ ഹൈഡ്രോജെല്‍ ബോളുകള്‍

Leave a Reply