2022-ലെ ആബെൽ പുരസ്കാരം പ്രൊഫ.ഡെന്നിസ് പി. സള്ളിവാന്

2022-ലെ ആബെൽ പുരസ്കാരത്തിന് അമേരിക്കക്കാരനായ പ്രൊഫ. ഡെന്നിസ് പി. സള്ളിവാൻ അർഹനായി.

ഗണിത ശാസ്ത്ര ശാഖയായ ടോപ്പോളജിയിലെ സംഭാവനകൾക്കാണ് സള്ളിവാൻ പുരസ്കാരം നേടിയത്. ഭൗതിക ശാസ്ത്രജ്ഞർ താത്പര്യപൂർവ്വം പഠിക്കുന്ന കയോസ് സിദ്ധാന്തവുമായി ബന്ധപ്പെട്ട ചില പ്രധാന കണ്ടെത്തലുകൾക്ക് വിശദീകരണം നൽകിയത് ഇദ്ദേഹമാണ്.

ഗണിത ശാസ്ത്രത്തിനു ലഭിക്കുന്ന പ്രധാന പുരസ്കാരങ്ങളിൽ ഒന്നായ ഈ സമ്മാനം നൽകുന്നത് നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് ആണ്. 1802 -ൽ ജനിച്ച് ഇരുപത്തിആറാം വയസ്സിൽ മരിച്ച പ്രശസ്ത നോർവീജയൻ ഗണിതജ്ഞൻ നീൽസ് ആബെലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരം 2002 മുതൽ ഗണിതജ്ഞർക്കു നൽകുന്നു. നോബെൽ പുരസ്കാരത്തിനു സമാനമായ രീതിയിലാണ് ഇതിന്റെ തെരഞ്ഞെടുപ്പും സമ്മാന വിതരണവും. 2007-ൽ ഇന്ത്യൻ വംശജനായ ശ്രീനിവാസ വരദന് ഈ സമ്മാനം ലഭിച്ചിട്ടുണ്ട്. 6.6 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയും മെഡലുമാണ് സമ്മാനമായി ലഭിക്കുക.


Leave a Reply