Read Time:19 Minute

ചന്ദ്രയാൻ-3 ഇപ്പോൾ ചന്ദ്രനിൽ എന്തു ചെയ്യുന്നു ?

വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനും എന്തെല്ലാം പണികളാണ് ഇനിയുള്ളത് ?


റോവർ സ്ലീപ്പിംഗ് മോഡിലേക്ക് (2023 സെപ്റ്റംബർ 2)

പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കാെണ്ടാണ് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്. സൂര്യ പ്രകാശം ഇല്ലെങ്കിൽ പേടകത്തിലെ സോളാർ പാനൽ ഉപയോ​ഗിച്ച് ഊർജം സംഭരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 22 മുതൽ വീണ്ടും സൂര്യപ്രകാശം കിട്ടും.

പ്രഗ്യാൻ റോവർ 100 മീറ്റർ സഞ്ചരിച്ചു! ഏതാനും ദിവസങ്ങൾകൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് വലിയൊരു നേട്ടംതന്നെ.

റോവർ പിന്നിട്ട ദൂരം

ഇതുവരെ…
  • ആഗസ്റ്റ്23നു വൈകുന്നേരം 6:03നു ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനോടടുത്ത് ലാൻഡ് ചെയ്തു. ഇന്ത്യയെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായും ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായും അത് മാറ്റി. ഇസ്രോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ LVM 3 M 4 എന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് 2023 ജൂലൈ 14 ന് ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.
  • ചന്ദ്രയാൻ 3 – ന്റെ പ്രധാന രണ്ട് ലക്ഷ്യങ്ങളായ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുക, ഒരു റോവർ ഉപയോഗിക്കുക എന്നിവ ഇസ്രോ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇനിയുള്ളത് ചന്ദ്രയാൻ മൂന്നിന്റെ മിഷൻ ലൈഫ് ആയ 14 ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളാണ്.
  • പ്രഗ്യാന്‍ റോവറിന്‍റെ ചന്ദ്രോപരിതലത്തിലെ സഞ്ചാര ദൂരം 100 മീറ്റർ പിന്നിട്ടതായി ഐ.എസ്.ആര്‍.ഓ. അറിയിച്ചു.
  • ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ പ്രഗ്യാന്‍ റോവര്‍ സഞ്ചാരം തുടരുകയാണെന്നും ഐ.എസ്.ആര്‍.ഓ. വ്യക്തമാക്കി. കമാന്‍ഡുകള്‍ക്കനുസൃതമാണ് പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരം. വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ആദ്യം വടക്കു ദിശയിലേക്കായിരുന്നു റോവര്‍ നീങ്ങിയത്. പിന്നീട് വടക്കുകിഴക്ക് ദിശയിലേക്കായി റോവറിന്റെ യാത്ര. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ റോവര്‍ നിലവില്‍ വടക്കു ദിശ ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത്.
  • ഭൂമിയിലെ പതിനാല് ദിവസമാണ് വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ദൗത്യത്തിന്‍റെ കാലദൈര്‍ഘ്യം.

ഇനി പരീക്ഷണങ്ങളും പഠനങ്ങളും

ലാൻഡർ മൊഡ്യൂളിലെ പഠനോപകരണമായ ‘ഷേപ്പ്’ അഥവാ Spectro-polarimetry of Habitable Planet Earth (SHAPE) ലാൻഡർ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടശേഷം ആഗസ്റ്റ് 20 ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ചന്ദ്ര ഭ്രമണപഥത്തിൽ നിന്നുകൊണ്ട് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ വിദൂര സംവേദനത്തിലൂടെ (remote sensing) പഠിക്കുകയാണ് ഷേപ്പ് ചെയ്യുന്നത്. ഭാവിയിൽ ജീവസന്നിധ്യമുണ്ടായേക്കാവുന്ന ബാഹ്യഗ്രഹങ്ങളെ പറ്റിയുള്ള പഠനങ്ങൾക്ക് ശേഖരിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടും.

ലാൻഡറിലെ ഉപകരണങ്ങളായ Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA), Chandra’s Surface Thermo physical Experiment (ChaSTE), Instrument for Lunar Seismic Activity (ILSA) എന്നിവ ആഗസ്റ്റ്24നും റോവറിലെ ഉപകരണങ്ങളായ LASER Induced Breakdown Spectroscope (LIBS), Alpha Particle X-ray Spectrometer (APXS) എന്നിവ ആഗസ്റ്റ്25നും പ്രവർത്തനമാരംഭിച്ചു. RAMBHA യും ChaSTE യും അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയും( PRL) വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയും സംയുക്തമായാണ് നിർമിച്ചിരിക്കുന്നത്.

ഉപകരണങ്ങൾ

  • Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA): ലാങ്മുയർ പ്രോബ് (Langmuir probe) ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ്മയുടെ (ചാർജുള്ള കണങ്ങളുടെ ) സാന്ദ്രതയിൽ സമയത്തിനനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്നു.
  • Chandra’s Surface Thermo physical Experiment (ChaSTE): ധ്രുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെതാപചാലകതയും(thermal conductivity) താപനിലവ്യതിയാനവും സംബന്ധിച്ചവിവരങ്ങൾ ശേഖരിക്കുന്നു.
  • Instrument for Lunar Seismic Activity (ILSA): ഭൂചലങ്ങൾക്ക് സമാനമായിചന്ദ്രന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന ചന്ദ്ര ചലനങ്ങളെ പഠിച്ചുകൊണ്ട്ചന്ദ്രന്റെ ക്രസ്റ്റിന്റേയും മാന്റിലിന്റെയും ഘടനമനസ്സിലാക്കുകയാണ് ഈ ഉപകരണത്തിന്റെ ലക്ഷ്യം.
  • LASER Induced Breakdown Spectroscope (LIBS) & Alpha Particle X-ray Spectrometer (APXS): ചന്ദ്രോപരിതലത്തിൽ ഏതൊക്കെ മൂലകങ്ങൾ അടങ്ങിയിരുണ്ടെന്നും അതിന്റെ അളവും മനസ്സിലാക്കുകയാണ് ഈരണ്ട് ഉപകരണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
  • ലാൻഡറിൽ LASER Retroreflector Array (LRA) എന്നൊരു നിഷ്ക്രിയ പരീക്ഷണ(passive experiment) ഉപകരണവും അടങ്ങിയിട്ടുണ്ട്.


രണ്ടാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ

വിജയകരമായ സോഫ്‌റ്റ്‌ ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. ലാൻഡറിലെയും റോവറിലെയും അഞ്ച്‌ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളിലേക്ക്‌ ഇരു പേടകവും സഞ്ചരിക്കും. ആറു ചക്രഐക്യ ട്രേമുള്ള റോവർ സെക്കൻഡിൽ ഒരു സെന്റീമീറ്റർ എന്ന നിലയിലാണ്‌ സഞ്ചരിക്കുന്നത്‌.

റോവർ സഞ്ചാരം തുടങ്ങി

ചന്ദ്രനിലെ ലോഹങ്ങൾ, മണ്ണിന്റെയും പാറയുടെയും ഘടന എന്നിവ പഠിക്കുന്നതിനുള്ള ലേസർ സ്‌പെക്‌ട്രോ സ്‌കോപ്പാണ്‌ റോവറിലെ പ്രധാന ഉപകരണം. ജലസാന്നിധ്യവും പഠന വിധേയമാക്കും. ബുധൻ വൈകിട്ട്‌ 6.04നാണ്‌ ചാന്ദ്രയാൻ 3  സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌തത്‌.  5.44 മുതൽ സോഫ്‌റ്റ്‌ ലാൻഡിങ്ങുവരെ ലഭിച്ച പേടകത്തിലെ ഡാറ്റ ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ സെന്ററിൽ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രസംഘം  വിലയിരുത്തി. പേടകം നേരത്തേ നിശ്ചയിച്ചിരുന്ന സ്ഥലത്തിന്‌ തൊട്ടടുത്തുതന്നെ സുരക്ഷിതമായി ഇറങ്ങി. പുതുതായി രൂപകൽപ്പന ചെയ്‌ത നാവിഗേഷൻ ഗൈഡൻസ്‌ കൺട്രോൾ സംവിധാനം (എൻജിസി) കൃത്യതയോടെ പ്രവർത്തിച്ചു. പേടകത്തിന്‌ ആഘാതം ഒട്ടുമുണ്ടായിട്ടില്ല. കാമറകൾ, സോളാർ പാനലുകൾ, ആന്റിന, ഇലക്‌ട്രോണിക്‌ സംവിധാനങ്ങൾ എന്നിവയെല്ലാം  സുരക്ഷിതമാണ്‌.

ബുധൻ രാത്രിയാണ്‌ ലാൻഡറിൽനിന്ന്‌ റാമ്പുവഴി റോവർ പുറത്തിറങ്ങിയത്‌. അതിനിടെ സോഫ്റ്റ്‌ ലാൻഡിങ്ങിന്‌ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തുവിട്ടു.

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നുമുള്ള സന്ദേശങ്ങൾ ബെംഗളൂരുവിലെ മിഷൻ കൺട്രോൾ റൂമിൽ (MOX-ISTRAC) ലഭിച്ചുകൊണ്ടിരിക്കുന്നു. ഓഗസ്റ്റ് 23 ലെ ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിൽ ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ എടുത്തചിത്രങ്ങൾ ചുവടെ.

പടുകൂറ്റൻ ഗർത്തങ്ങളായ മാൻസിനസ് സി, സിം പെലിയസ് എന്നിവയ്‌ക്കിടയിലുള്ള സമതലത്തിലാണ്‌ ലാൻഡർ സുരക്ഷിതമായി ഇറങ്ങിയത്‌. വലിയതോതിൽ പൊടിപടലം ഉയർന്നതിനാൽ ലാൻഡറിൽനിന്ന്‌ രണ്ടര മണിക്കൂർ കഴിഞ്ഞാണ്‌ റോവർ പുറത്തിറങ്ങിയത്‌. 

ചന്ദ്രന്റെ മണ്ണിൽ അഭിമാനപൂർവ്വം ചന്ദ്രയാൻ 3

ചന്ദ്രയാന്‍ 3 ആഗസ്റ്റ് 23 ബുധന്‍ വൈകിട്ട് 6.03 ന്‌ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌തതിനുശേഷം ബംഗളൂരുവിലെ മിഷൻ ഓപറേഷൻ കോംപ്ലക്‌സുമായി ചാന്ദ്രയാൻ 3 പൂർണ ആശയവിനിമയം ആരംഭിച്ചു. പേടകം സ്വയംനിയന്ത്രിത സംവിധാനം വഴി ഇറങ്ങുന്നതിനിടെ പകർത്തിയ ചാന്ദ്രദൃശ്യങ്ങളും ലാൻഡർ അയച്ചു. ‘ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും’ എന്നുള്ള ചാന്ദ്രയാൻ മൂന്നിന്റെ സന്ദേശവും ഐഎസ്‌ആർഒ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചാന്ദ്രയാൻ 2ന്റെ ഓർബിറ്റർ വഴിയാണ്‌ ആശയവിനിമയം. ലാൻഡറിന്‌ നേരിട്ടും സന്ദേശങ്ങൾ അയക്കാനാകും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്‌നമാണ്‌ ഇന്ത്യ ഇതോടെ കീഴടക്കിയിരിക്കുന്നത്.


എട്ടു ഘട്ടങ്ങൾ

ചാന്ദ്രയാൻ 3 നാൾവഴികൾ

August 25, 2023

റോവറിലെ ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങി

റോവറിലെ പരീക്ഷണ ഉപകരണങ്ങളായ LASER Induced Breakdown Spectroscope (LIBS), Alpha Particle X-ray Spectrometer (APXS) എന്നിവ പ്രവർത്തനമാരംഭിച്ചു

August 25, 2023
August 24, 2023

റോവർ സഞ്ചാരം തുടങ്ങി, ലാൻഡർ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി

ലാൻഡറിലെ ഉപകരണങ്ങളായ Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA), Chandra’s Surface Thermo physical Experiment (ChaSTE), Instrument for Lunar Seismic Activity (ILSA) എന്നീ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി

August 24, 2023
August 23, 2023

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് വിജയകരം

വൈകിട്ട് 6.03  ന്‌
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. പ്രഗ്യാൻ റോവർ രാത്രി പുറത്തിറങ്ങി

August 23, 2023
August 20, 2023

ഇനി മണിക്കൂറുകൾ മാത്രം

25X134 കിലോമീറ്റർ വലിപ്പമുള്ള രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

August 20, 2023
August 18, 2023

ലാൻഡർ ചന്ദ്രപ്രതലത്തോട് അടുക്കുന്നു

ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട്‌ കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയ പൂർത്തീകരിച്ചു. (153 km x 163 km)
ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.

August 18, 2023
August 17, 2023

ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

August 17, 2023
August 16, 2023

ഇനിയൊരു കടമ്പകൂടി

ഭ്രണമണപഥം ചുരുക്കുന്നു. (153 km x 163 km)

August 16, 2023
August 14, 2023

കൂടൂതൽ അടുത്തേക്ക്

ഭ്രമണപഥത്തിന്റെ വൃത്താകൃതിയിലുള്ള ഘട്ടത്തിൽ. (151 km x 179 km)

August 14, 2023
August 9, 2023

ചന്ദ്രനടുത്തേക്ക്

174 km x 1437 km ഓർബിറ്റിലേക്ക്

August 9, 2023
August 6, 2023

ചാന്ദ്രപഥത്തിൽ

ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ചന്ദ്രയാൻ. ചിത്രങ്ങൾ പുറത്തുവിട്ടു.

August 6, 2023
August 5, 2023

ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

August 5, 2023
August 1, 2023

ട്രാൻസ് ലൂണാർ ഇൻസേർഷൻ  ബേൺ

പുലർച്ചെ 12.15 മണിക്ക് ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക്പഥത്തിനരികെ (translunar orbit)

August 1, 2023
July 22, 2023

Earth-bound perigee firing

പേടകം ഇപ്പോൾ 71351 km x 233 km orbit.

July 22, 2023
July 17, 2023

The second orbit-raising maneuver

പേടകം ഇപ്പോൾ 41603 km x 226 km ഓർബിറ്റിൽ

July 17, 2023
July 15, 2023

Earthbound firing-1

.പേടകം ഇപ്പോൾ 41762 km x 173 km ഓർബിറ്റിൽ

July 15, 2023
July 14, 2019

വിജയകരമായ വിക്ഷേപണം

2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ  സ്പേസ് സെന്‍ററില്‍ നിന്നും  വിക്ഷേപിച്ചു. 16 മിനിറ്റ് സഞ്ചരിച്ച  ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി

July 14, 2019
July 11, 2023

ലോഞ്ച് റിഹേഴ്സൽ

24 മണിക്കൂർ നീണ്ടുനിൽക്കുന്ന മുഴുവൻ വിക്ഷേപണ തയ്യാറെടുപ്പു് – ‘ലോഞ്ച് റിഹേഴ്സൽ’ അവസാനിച്ചു.

July 11, 2023
July 7, 2023

വിക്ഷേപണം- പ്രഖ്യാപനം

ശ്രീഹരിക്കോട്ടയിലെ SDSC-SHAR, സെക്കന്റ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപണം 2023 ജൂലൈ 14-ന് 14:35 മണിക്കൂറിന് ഷെഡ്യൂൾ ചെയ്‌തു

July 7, 2023
വിശദീകരണ വീഡിയോ കാണാം


പങ്കെടുക്കാം

ലൂക്ക ചാന്ദ്രയാൻ പോസ്റ്റുകൾ

മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

Happy
Happy
16 %
Sad
Sad
3 %
Excited
Excited
68 %
Sleepy
Sleepy
3 %
Angry
Angry
0 %
Surprise
Surprise
11 %

2 thoughts on “ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇപ്പോൾ എന്ത് ചെയ്യുന്നു? 

Leave a Reply

Previous post ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്
Next post ആദിത്യ L1 നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി.
Close