ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം
ആരാണ് ഇന്ത്യക്കാർ? ഇന്ത്യയിലെ നിവാസികൾ എവിടെ നിന്ന് വന്നവരാണ് ? ആര്യരാണോ ദ്രാവിഡരാണോ ഇന്ത്യയിലെ ആദിമനിവാസികൾ ? ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ യാത്രയിൽ നമ്മെ ചേർത്ത് നിറുത്തുന്നത് ജീനുകൾ മാത്രം. കേരള യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. ബിജു കുമാർ സംസാരിക്കുന്നു. വീഡിയോ കാണാം
ശാസ്ത്രപഠനവും മലയാളവും
നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.
താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? – പാട്ട് കേള്‍ക്കാം
താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? എന്ന ചോദ്യത്തിനുത്തരമാണ് twinkle twinkle little star എന്ന നഴ്സറി ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന "മിന്നും മിന്നും താരകമേ നിന്നൊളിയെന്തെന്നറിവൂ ഞാൻ" വരികള്‍. 1980കളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദികള്‍ക്കായി തയ്യാറാക്കിയ...
മൂലകങ്ങളുടെ ചരിത്രം ആവര്‍ത്തനപ്പട്ടികയുടെയും – വീഡിയോകാണാം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -(FoKSSP) സംഘടിപ്പിച്ച UAE സയൻസ് കോൺഗ്രസിൽ മൂലകങ്ങളുടെ 'ചരിത്രം - ആവര്‍ത്തനപ്പട്ടികയുടെയും' എന്ന വിഷയത്തിൽ ഡോ.കെ.പി.ഉണ്ണികൃഷ്ണന്റെ അവതരണം - വീഡിയോ കാണാം. https://youtu.be/4K1ryOVFgXM
നാളെയാവുകിൽ ഏറെ വൈകീടും – ഭൗമ ഉച്ചകോടിയിലെ ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണം
ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകമാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന് പ്രസക്തിയേറുകയാണ്.
വാൾ-ഇ – 700 വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി
ഭൂമിയോളം സുന്ദരമായ വേറൊരു ലോകമില്ലെന്നും മനുഷ്യന് ജീവിക്കാൻ ഭൂമിയല്ലാതെ വേറൊരിടമില്ലെന്നും ബോദ്ധ്യപ്പെടുത്തുകയാണീ സിനിമ. ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥ
ശാസ്ത്രപ്രണയികൾക്കൊരു ഉത്തമഗീതം
എന്തിനാലുണ്ടായി നമ്മളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 4.44 മിനിറ്റുള്ള ഈ സംഗീത വീഡിയോ. ഇലക്ട്രോണുകളിൽ നിന്ന് തുടങ്ങി ജീവകോശങ്ങളിലെത്തി അവ യോജിച്ച് നമ്മളായിത്തീരുന്നതുവരെയുള്ള ശാസ്ത്ര സംഗീതയാത്ര.
ആവര്‍ത്തനപ്പട്ടിക ഇങ്ങനെയും പഠിക്കാം – വീഡിയോ കാണാം
ആവർത്തനപ്പട്ടികയുടെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കണ്ടു നോക്കൂ.