Read Time:1 Minute

നവനീത് കൃഷ്ണന്‍ എസ്

[dropcap][/dropcap]ന്താരാഷ്ട്ര ബഹിരാകാശനിലയം (ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ഭൂമിക്കു മുകളില്‍ ഏതാണ്ട് 400കിലോമീറ്റര്‍ ഉയരത്തിലായാണ് കറങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയെ കാണുക എന്നത് ഏറെ രസകരമാണ്. ഒരുപക്ഷേ അതിലിരിക്കുന്നവര്‍ക്ക് ഒരിക്കലും മടുക്കാത്ത ഒരു കാഴ്ച! ആ കാഴ്ച അത്രത്തോളമില്ലെങ്കിലും ഭൂമിയിരിരുന്നും കാണാം. ആര്‍ക്കും കാണാം. അതിനുള്ള അവസരം നാസ ഒരുക്കിത്തരുന്നുണ്ട്. യുറ്റ്യൂബിലും മറ്റും അവര്‍ അത് നിരന്തരം ലൈവ് സ്ട്രീം ചെയ്യുന്നു! ആ കാഴ്ചകളാണ് താഴെ.

കാണുമ്പോള്‍ വളരെ പതിയെ ആണല്ലോ സഞ്ചാരം എന്നു തോന്നിയേക്കാം. പക്ഷേ അങ്ങനെ അല്ല. ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഈ നിലയം സഞ്ചരിക്കുന്നത്. അതേ ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയില്‍! ഒരു മണിക്കൂറില്‍ 27600കിലോമീറ്റര്‍ വരും ഇത്!
ലൈവ് കാണൂ…

മറ്റൊരു വീഡിയോ.. ഇത് ലൈവ് അല്ല. സ്പീഡില്‍ കാണിക്കുന്നതാണ്.

Happy
Happy
0 %
Sad
Sad
25 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം

Leave a Reply

Previous post ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം
Next post സെപ്തംബർ 28 : ലോക പേവിഷബാധ ദിനം
Close