ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം

LUCA NEW YEAR GIFT BOX 2022 വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

LUCA NOBEL TALKS – വീഡിയോകൾ

2021-ലെ ശാസ്ത്ര നോബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 9-ന് 8PM – 9.30 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച – നമുക്ക് അറിയുന്നതും അറിയാത്തതും

ആഗോളതലത്തിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വം, ഇന്ത്യയിലെ വാക്സിനേഷൻ നില, വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ചയുടെ കാരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നു…

IPCC-യുടെ താക്കീതുകൾ ഭാഗം 2

തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.

IPCC-യുടെ താക്കീതുകൾ – ഭാഗം 1

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.

മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA

മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.

നത ഹുസൈന്റെ വിക്കി യാത്രകൾ RADIO LUCA

വിക്കിപീഡിയ 20ാം വർഷം ആഘോഷിക്കുകയാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, കോവിഡ് കാലത്തെ വിക്കി ഇടപെടലുകൾ, വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് ? മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ സംസാരിക്കുന്നു…

ആഗസ്റ്റ് 20 – ശാസ്ത്രാവബോധ ദിനം – സയൻസെഴുത്തിൽ കണ്ണിചേരാം

ഓഗസ്റ്റ് 20നു All India People’s Science Network (AIPSN) Scientific Temper ശാസ്ത്രാവബോധ ദിനമായി ആചരിക്കുകയാണ്. ധാബോൽക്കർ ദിനം ഓർമ്മപ്പെടുത്തുന്നത് ഇരുട്ടിന്റെ ശക്തികൾക്കെതിരായ പോരാട്ടം തുടരുന്നതിന്റെ പ്രാധാന്യമാണ്.

Close