Read Time:4 Minute

പ്രിയ പ്രൊഫ.എം.കെ.പ്രസാദ് മാഷ്ക്ക് ആദരാഞ്ജലികൾ

മലയാളികൾക്ക് പാരിസ്ഥിതികാവബോധം പകർന്നു തന്ന പ്രിയപ്പെട്ട പ്രൊഫ. എം.കെ.പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത്‌ ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ എം കെ പ്രസാദ്‌ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്‌ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു.

സൈലന്റ്‌വാലി സംരക്ഷണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചാണ്‌ പരിസ്ഥിതി മേഖലയിൽ സജീവമായത്‌. ഐക്യരാഷ്‌ട്രസഭയുടെ യുഎൻഇപി പ്രോഗ്രാമിന്റെയും വിവിധ ദേശീയ–അന്തർദേശീയ പരിസ്ഥിതി സംഘടനകളുടെയും ഭാഗമായി പ്രവർത്തിച്ചു. എറണാകളുത്ത്‌ ജൈവവൈവിധ്യ രജിസ്‌റ്റർ തയ്യാറാക്കിയത്‌ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ്‌. പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു.

ബയോളജിസ്റ്റായി പഠനം പൂർത്തിയാക്കി (ബോട്ടണിയിൽ ബിരുദാനന്തര ബിരുദം). 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിഭാശാലിയായ അധ്യാപകനായി അറിയപ്പെടുന്ന എം കെ പ്രസാദ്‌ കലിക്കറ്റ്‌ സർവകലാശാലാ പ്രോ വൈസ്‌ ചാൻസലർ, കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്‌ടർ, മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. കേരളത്തിലെ സന്നദ്ധ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ശ്രദ്ധേയമായ ക്യാമ്പയിന് നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസി (Integrated Rural technology Centre } യുടെ നിർമ്മാണത്തിന് അദ്ദേഹം ഊർജ്ജം നൽകി.

യൂണൈറ്റഡ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്‌മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതിലൊന്നാണ് വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ. വയനാട്ടിൽ സ്ഥിതി ചെയ്യുന്ന എം എസ് സ്വാമിനാഥൻ റിസർച്ച് ഫൈണ്ടേഷനിലെ പ്രോഗ്രാം അഡ്‌വൈസറി കമ്മിറ്റി ചെയർപേഴ്സനായിരുന്നു. ഗവർണമെന്റ് കൗൺസിലിന്റെ സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലും അംഗമായിരുന്നു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന മാരാരി മാർക്കറ്റിങ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റേതുമായ മലയാളത്തിലെ മോണോഗ്രാഫുകൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: ഷേർലി (മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ). മക്കൾ: അമൽ അഞ്ജന.

ഫോട്ടോകളും വീഡിയോകളും


 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള
Next post പ്രൊഫ.എം.കെ. പ്രസാദ് : പരിസ്ഥിതി രക്ഷയ്ക്കൊരു സമർപ്പിത ജീവിതം
Close