ആടുകൾക്ക് വിളർച്ച സൂചികയനുസരിച്ച് വിരമരുന്ന് നൽകാം
സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും
ലെപ്റ്റോ പനി /എലിപ്പനി – കർഷകരും ഓമനമൃഗപരിപാലകരും അറിയാൻ
മനുഷ്യരിലെന്ന പോലെ നമ്മുടെ അരുമയും ഉപജീവനോപാധിയുമൊക്കെയായ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്നതും, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കിടയിൽ എലിപ്പനി ബാധ വര്‍ധിച്ചുവരുന്നതായി മൃഗസംരക്ഷണവകുപ്പിന്‍റെ പുതിയ സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു
ഓരോ തുള്ളി ചോരയിൽ നിന്നും – ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം (‘Give blood and keep the world beating’)” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
നാട്ടുമാവുകൾക്കായി ഒരു മാനിഫെസ്റ്റോ
കേരളത്തിലെ ജനങ്ങളുടെ ആഹാരപദാര്‍ഥങ്ങളില്‍ മാങ്ങയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പക്ഷേ, നാട്ടുമാവുകള്‍ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിലപ്പെട്ട ഒരു ജനിതക ശേഖരവുമാണ്
കോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ
കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നും നാം പതിയെ താഴേക്ക് വരികയാണ്. CFLTC കളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ICU, വെന്റിലേറ്റർ സേവനങ്ങൾ ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും ദിവസങ്ങളെടുക്കും. വളരെ വലിയ ഒരു ആരോഗ്യവെല്ലുവിളിയാണ് രണ്ടാം തരംഗത്തിൽ നാം നേരിട്ടത്.
സമുദ്രം: ജീവിതവും ഉപജീവനവും
സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് മനുഷ്യരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക മഹാസമുദ്ര ദിനത്തിന്റെ ലക്ഷ്യം. അതിനാൽ, സുസ്ഥിര വികസനത്തിനായി കടലും സമുദ്ര വിഭവങ്ങളും സംരക്ഷിക്കാനുള്ള മാനവരാശിയുടെ അവസരവുമാണിത്. സമുദ്രത്തിനും തീരത്തിനും അതിന്റെ ഇടം തിരിച്ചുനൽകാനും കടലിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന കടൽപ്പണിക്കാർക്ക് അവരുടെ ജീവിതവും ഉപജീവനും തിരിച്ചുപിടിക്കാൻ ആവശ്യമുള്ള ആരോഗ്യമുള്ള സമുദ്രങ്ങൾ തിരിച്ചുനൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരവും ആണ് സമുദ്ര ദിനാചരണം.
സംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും
തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.
ലോക സമുദ്ര ദിനം – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷക ക്ലാസ്സിനും ക്വിസ്സിനും നേതൃത്വം നൽകും. ജൂൺ 8 രാവിലെ 8 മുതൽ 9 വരെ ഗൂഗിൾ മീറ്റിലായിരിക്കും പരിപാടി. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ മുഖേന അയച്ചുതരുന്നതായിരിക്കും.