ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി

മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

ചിറകരിഞ്ഞ സ്രാവുജീവിതം

കൊച്ചിയില്‍നിന്നും പതിനഞ്ചുകോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക.

ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.

കേടായ കൊടിമരവും മെര്‍ക്കുറി ശാസ്ത്രവും

ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പൂജാ ദ്രവ്യങ്ങളുടെ കൂടെ മെർക്കുറി ഒഴിച്ചെന്നും, കൊടിമരം കേടായി എന്നും ഒക്കെ പത്രത്തിൽ വായിച്ചു കാണുമല്ലോ? ഈ അവസരത്തില്‍ മെര്‍ക്കുറിയെ പറ്റിയും കൊടിമരം കേടായതിന്റെ ശാസ്ത്രത്തെ പറ്റിയും ലേഖനം ചര്‍ച്ച ചെയ്യുന്നു.

പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?

ഡോ. ഷിംന അസീസ് കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന്‌ പതിക്കും എന്ന വാട്സാപ്പ് മെസ്സേജാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇതേപറ്റി ഡോ....

കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?

നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി.

Close