Read Time:2 Minute

സ്റ്റോക്ക് ഹോം: കാലാവസ്ഥാ മാറ്റത്തിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ സമരത്തിന്റെ തുടക്കക്കാരി ഗ്രേത  തൂണ്‍ബെര്‍ഗിന് ഈ വർഷത്തെ ബദൽ നൊബേല്‍ പുരസ്കാരം. സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരമായ റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരത്തിനാണ് ബദൽ നൊബെൽ എന്നറിയപ്പെടുന്നത്.

നൊബെല്‍ സമ്മാനത്തിന് ഗ്രേതയെ പരിഗണിക്കണമെന്ന ആവശ്യം ലോകത്തിലെ പല കോണുകളിലും ഉയര്‍ന്നുവരുന്നതിനിടെയാണ് ബദല്‍ നൊബേല്‍ എന്നറയിപ്പെടുന്ന ഈ പുരസ്കാരം തേടിയെത്തുന്നത്. ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയതലത്തില്‍ പ്രേരണയായതിനാണ് പുരസ്കാരം നൽകുന്നതെന്ന് റൈറ്റ് ലൈവ്‍ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് വനിതാവകാശ പ്രവര്‍ത്തക ഗുവ ജിയാന്‍മേ, ബ്രസീലിലെ ഗോത്രവര്‍ഗ നേതാവ് ദാവി കോപനാവാ, പടിഞ്ഞാറന്‍ സഹാറയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അമിനതൗ ഹൈദര്‍ എന്നിവര്‍ക്കൊപ്പമാണ് ഗ്രേതയും അവാര്‍ഡിന് അര്‍ഹയായത്.

ഗ്രേത തുന്‍ബെര്‍ഗിന്റെ ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന പ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.

റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

ലോകം നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പ്രായോഗികവും അനുകരണീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കാനും പിന്തുണയ്ക്കാനും നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണ്.. 1980-ൽ ജർമ്മൻ–സ്വീഡിഷ് മനുഷ്യസ്നേഹിയും, പത്രപ്രവർത്തകനുമാവ ജേക്കബ് വോൺ യൂക്സ്കുൾ തന്റെ തുടങ്ങിയതാണ് ഈ പുരസ്കാരം. എല്ലാ വർഷവും ഡിസംബർ 9നാണ് പുരസ്കാരം കൊടുക്കുന്നത്.
1996 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം ലഭിച്ചിരുന്നു. നർമ്മദ ബച്ചാവോ ആന്ദോളൻ, സേവ തുടങ്ങിയവയാണ് ബദൽ നൊബെൽ ലഭിച്ച മറ്റിന്ത്യൻ പ്രസ്ഥാനങ്ങൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഗോള താപനം വനം മാത്രമല്ല മറുപടി
Next post ഗ്രേത തുൺബർഗിനെ കേൾക്കുമ്പോൾ സെവേൺ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെ?
Close