Read Time:3 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ അഞ്ചിനാണ് 

 

[dropcap]സാ[/dropcap]മൂഹ്യാരോഗ്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവും പത്തോളജിസ്റ്റും രാഷ്ടീയ പ്രവർത്തകനുമായിരുന്ന ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്

അക്കാലത്ത് മേധ്വാവിത്വം വഹിച്ചിരുന്ന ഹുമറൽ പത്തോളജി സിദ്ധാന്തത്തിന് പകരമായി മനുഷ്യശരീരം തുല്യരായ കോശങ്ങളുടെ ജനാധിപത്യ സമുച്ഛയമാണെന്ന കോശവ്യവസ്ഥ (Cellular Pathology) മുന്നോട്ട് വച്ചത് വിർക്കോയായിരുന്നു. ആരോഗ്യത്തിന്റെയും രോഗങ്ങളുടെയും അടിസ്ഥാനമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ (Social Determinants of Health) ആദ്യമായി ചൂണ്ടിക്കാട്ടിയതും വിർക്കോയായിരുന്നു. അന്നത്തെ ജർമ്മനിയിലെ അപ്പർ സെലേസ എന്ന പ്രഷ്യൻ ന്യൂനപക്ഷ പ്രദേശത്തെ നിരവധി പേരുടെ മരണത്തിനിടയാക്കിയ ടൈഫസ് രോഗ വ്യാപനത്തെ പറ്റി വിർക്കോ നടത്തിയ പഠന റിപ്പോർട്ടിലാണ് (Upper Silesia Report) സാമൂഹ്യാരോഗ്യം (Social Medicine) എന്ന തത്വം ആദ്യമായി അവതരിപ്പിച്ചത്. പത്തോളജി, സാമൂഹ്യാരോഗ്യം എന്നീ രണ്ട്‌ ആധുനിക വൈദ്യശാസ്ത്ര ശാഖകളുടെ സ്ഥാപകൻ വിർക്കോയാണെന്ന് പറയാം.
വൈദ്യശാസ്ത്രം ജൈവശാസ്ത്രം മാത്രമല്ല സാമൂഹ്യ ശാസ്ത്രം കൂടിയാണെന്നും വൈദ്യശാസ്ത്രത്തിന്റെ വിപുലീകൃത രാഷ്ടീയമെന്നും (“Medicine is a social science and politics is nothing but medicine writ large”)  അദ്ദേഹം പ്രഖ്യാപിച്ചു. ദരിദ്രരുടെ സ്വാഭാവിക വക്താക്കൾ ഡോക്ടർമാരെണെന്നും (Physicians are the natural attorneys of the poor) രാഷ്ടീയ പ്രവർത്തനം ഡോക്ടർമാരുടെ ചുമതലയിൽ പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിർക്കോ ജർമ്മൻ റീഷ്റ്റാഗിൽ അംഗമായിരുന്ന് കൊണ്ട് ബിസ്മാർക്കിന്റെ ഏകാധിപത്യത്തിനെതിരെ ജർമ്മൻ പാർലമെന്റിലും ജനാധിപത്യ ഭരണസംവിധാനങ്ങൾക്കായി തോക്കേന്തി ജർമ്മൻ തെരുവുകളിലും പോരാടി.  കാറൽ മാർക്സിന്റെ സമകാലീനനായിരുന്നു വിർക്കോ.

റഡോൾഫ് വിർക്കോയുടെ  വൈദ്യശാസ്ത്ര സാമൂഹ്യാരോഗ്യ സംഭാവനകള്‍  ലോകമെമ്പാടുമുള്ള  ജനകീയാരോഗ്യ പ്രവർത്തര്‍ക്ക് ഇന്നും പ്രചോദനമാകുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും
Next post ഓക്സിജന്‍ -ഒരു ദിവസം ഒരു മൂലകം
Close