ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ ലിംഗസമത്വം
ലിംഗസമത്വം നമ്മൾ കാണുന്ന ചുരുക്കം ചില മേഖലകളിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യമല്ല എന്ന് വീണ്ടും വീണ്ടും എടുത്തു പറയാൻ വേണ്ടിയാണ്. തീർച്ചയായും മീൻ പൊരിച്ചതിലും, ക്രാഷ് ടെസ്റ്റ് ഡമ്മികളിലും, കഫ് സിറപ്പുകളിലും, ചലനസ്വാതന്ത്ര്യത്തിലും, പ്രളയമുഖത്തും, ആരാധനാലയങ്ങളിലും, തൊഴിൽ മേഖലയിലും ഒക്കെ നമ്മൾ ഈ ചർച്ചകൾ തുടരണം.
ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?
കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.