മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA

മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.

കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്

വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം

കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.

കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലാവസ്ഥാ  വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ – പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്

1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

തവിട്ട് മേഘങ്ങളും കാലാവസ്ഥയും

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ.

നാട്ടുമാവുകൾക്കായി ഒരു മാനിഫെസ്റ്റോ

കേരളത്തിലെ ജനങ്ങളുടെ ആഹാരപദാര്‍ഥങ്ങളില്‍ മാങ്ങയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പക്ഷേ, നാട്ട‌ുമാവുകള്‍ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിലപ്പെട്ട ഒരു ജനിതക ശേഖരവുമാണ്

Close