നാടൻ വിത്തുകൾ മറഞ്ഞുപോയിട്ടില്ല… അവ പലയിടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ട്
നാടൻ വിത്തുകളൊക്കെ പോയി മറഞ്ഞു എന്നു വിലപിക്കുന്നവരോട്! എങ്ങും പോയിട്ടില്ല, ഭാവി തലമുറയ്ക്ക് വേണ്ടി പലയിടങ്ങളിലായി അവയൊക്കെ സൂക്ഷിക്കപ്പെടുന്നുണ്ട്!
കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!
പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.
ജൈവഇന്ധനം – ഭക്ഷ്യസുരക്ഷ അപകടത്തില്‍
ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ ജൈവ എതനോള്‍ ഉത്പാദനവും ഉപയോഗവും എത്രമാത്രം സ്വീകാര്യമാണ് എന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.
കാലിവസന്ത നിർമാർജ്ജനം – ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ
2011, ജൂൺ 28- ന് ലോക ഭക്ഷ്യകാർഷിക സംഘടനയുടെ (Food and Agriculture Organization) അന്താരാഷ്ട്ര സമ്മേളനത്തിൽ അന്നത്തെ ഡയറക്ടർ ജനറൽ ആയിരുന്ന ജാക്യുസ് ദിയോഫ് (Jacques Diouf) ഈ പ്രഖ്യാപനം നടത്തുമ്പോൾ ലോകം സമാനതകൾ ഇല്ലാത്ത ഒരു ചരിത്രനേട്ടത്തിലേയ്ക്ക് കാൽവെയ്ക്കുകയായിരുന്നു. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ Global Freedom from Rinderpest, എന്നാണ് 2011-ലെ ഈ പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്.
കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട
‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza / Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.
ആടുകൾക്ക് വിളർച്ച സൂചികയനുസരിച്ച് വിരമരുന്ന് നൽകാം
സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും
നാട്ടുമാവുകൾക്കായി ഒരു മാനിഫെസ്റ്റോ
കേരളത്തിലെ ജനങ്ങളുടെ ആഹാരപദാര്‍ഥങ്ങളില്‍ മാങ്ങയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പക്ഷേ, നാട്ടുമാവുകള്‍ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിലപ്പെട്ട ഒരു ജനിതക ശേഖരവുമാണ്
സംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും
തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.