കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?
നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി.
നവംബറിലെ ആകാശം
2016 നവംബര്‍മാസത്തെ ആകാശ നിരീക്ഷണം സംബന്ധിച്ച ലേഖനം.
അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.
നവജാതശിശുവിനു് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ …
അന്ധവിശ്വാസത്തിന്റെ പേരിൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ചു എന്ന വാർത്തയോടുള്ള പ്രതികരണം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.
എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി
എല്‍ നിനോ പോയി, ലാ നിനാ വന്നു. ഇനി പേടിക്കണ്ട, മഴ ഇഷ്ടം പോലെ കിട്ടും എന്നായിരുന്നു കേരളത്തിൽ നാലഞ്ചു മാസം മുമ്പുവരെ നമ്മുടെ കണക്കുകൂട്ടൽ.എൽ നിനോയും ലാനി നായും ഒന്നും എന്താണെന്നറിയാത്തവരും അതു വിശ്വസിച്ചു. വിവരമുള്ളവർ പറയുന്നതല്ലേ, ശരിയാകാതിരിക്കുമോ? അതിന്റെ ശാസ്ത്രം പിടികിട്ടാഞ്ഞിട്ടോ എന്തോ, മഴമാത്രം വന്നില്ല.
റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി
കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.
ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?
മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.