ആരാണ് ഇന്ത്യക്കാര്‍ ? ശാസ്ത്ര കലാജാഥ കേന്ദ്രങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരാണ് ഇന്ത്യക്കാര്‍ ? -ശാസ്ത്ര കലാജാഥ ഇന്നാരംഭിക്കും.

തനിമകളുടെ വേരു തിരഞ്ഞാല്‍
അഭയാര്‍ത്ഥികള്‍ നാമെല്ലാരും
അതിനാല്‍ നാം ഇവിടെത്തന്നെ
പൊറുക്കും ഇവിടെ മരിക്കും നാം…

ശാസ്ത്രബോധവും സെക്കുലർ- ജനാധിപത്യബോധവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ജനങ്ങൾ ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഈ വർഷത്തെ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരാണ് ഇന്ത്യക്കാര്‍ ? -ശാസ്ത്രകലാജാഥ ഇന്നാരംഭിക്കും. സംസ്ഥാനത്ത് 10 നാടകസംഘങ്ങളാണ് ശാസ്ത്രകലാജാഥയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ആകെ 451 കേന്ദ്രങ്ങളിലാണ് അവതരിപ്പിക്കുന്നത്. റഫീക്ക് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച കലാജാഥയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കരിവെള്ളൂര്‍ മുരളിയും എം.എം.സചീന്ദ്രനുമാണ്. കോട്ടക്കല്‍ മുരളിയുടെ സംഗീതം. സംസ്ഥാനത്തുടനീളമുള്ള നൂറ്റമ്പതോളം കലാപ്രവര്‍ത്തകര്‍ അഭിനയിക്കുന്നു.

ജില്ലകളിലെ കേന്ദ്രങ്ങളുടെ സ്ഥലവും സമയക്രമവും

ഇവിടെ ക്ലിക്ക് ചെയ്യുക

65000 വർഷങ്ങൾക്കടുപ്പിച്ചാണ് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. അവരാണ് ഇന്ത്യയിലെ ആദിമനുഷ്യർ. അക്കാലം മുതലാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലുമെത്തി നിരവധി പ്രദേശങ്ങളിൽ നിന്നും നിരവധി മനുഷ്യർ. 6000 വർഷം മുമ്പ് ഇന്നത്തെ ഇറാൻ പ്രദേശത്തുനിന്ന് കൃഷിക്കാർ. അവർ ഇവിടെയുണ്ടായിരുന്നവരുമായി ഇടകലർന്ന് പടുത്തുയർത്തിയതാണ് സിന്ധുനദീതടസംസ്കാരം. 5000 വർഷം മുമ്പ് ഇന്നത്തെ റഷ്യൻ പ്രദേശങ്ങളിലെ പുൽമേടുകളിൽ നിന്ന് കുതിരകളും രഥങ്ങളുമായി കുടിയേറിയ ആര്യന്മാർ. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനർ, തുർക്കുകൾ, മംഗോളുകൾ… ഇങ്ങനെ പലയിടങ്ങളിൽ നിന്നും വന്നുചേർന്ന പല വംശങ്ങൾ ഇവിടെ കൂടിക്കലർന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാർ. പല വംശങ്ങൾ കൂടിക്കലർന്നുണ്ടായവർ. ഞരമ്പുകളിലൂടെ പല വംശങ്ങളുടെ ഇട കലർന്ന രക്തം പ്രവഹിക്കുന്നവർ. വംശങ്ങൾക്കതീതമായി, വിശ്വാസങ്ങൾക്കതീതമായി, വേഷ ഭാഷാ ഭൂഷകൾക്കതീതമായി അവരൊന്നാണ്… ഇന്ത്യക്കാരാണ്. ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെന്നും ഇന്ത്യക്കാർ അല്ലാത്തവരെന്നും വിഭജിക്കുമ്പോൾ, ഓർക്കുക, ചോദിക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാർ? ആരാണ് ഇന്ത്യക്കാരല്ലാത്തവർ?

കലാജാഥയുടെ ഭൂപടം

നിങ്ങളുടെ പ്രദേശത്തെ കലാജാഥ അവതരണകേന്ദ്രവും തിയ്യതിയും സമയവും അറിയാന്‍ മാപ്പില്‍ ക്ലിക്ക് ചെയ്യുമല്ലോ

കലാജാഥ ജില്ലകളിലൂടെ..


കലാജാഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും പരിഷത് വിക്കി സന്ദര്‍ശിക്കുക: http://wiki.kssp.in/r/4bt 

Leave a Reply