കോവിഡ് 19 – നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി

1956ന് ശേഷം ആദ്യമായി നൊബേൽ സമ്മാന വിരുന്നു റദ്ദാക്കിയിരിക്കുകയാണ് ഈ വർഷം. 2020 ലെ നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുമെങ്കിലും, ഡിസംബർ 10 ന് നടക്കുന്ന പുരസ്കാരദാനത്തോടനുബന്ധിച്ചുള്ള വിരുന്ന് ഉണ്ടാവില്ല.

പ്രവചന “ശാസ്ത്രങ്ങള്‍”

കപടശാസ്ത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളവയിൽ പലതും ഭാവിപ്രവചനവുമായി ബന്ധപ്പെട്ടവയാണ്. അവയിൽത്തന്നെ ജ്യോതിഷവും കൈനോട്ടവുമാണ് മുഖ്യം. പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, നാഡീജ്യോത്സ്യം, സ്വർണപ്രശ്നം, താംബൂലപ്രശ്നം തുടങ്ങിയ ഇനങ്ങൾ വേറെയുമുണ്ട്. മഷിനോട്ടം, ശകുനം, നിമിത്തം തുടങ്ങിയവയും ഒരർഥത്തിൽ പ്രവചനശാസ്ത്രങ്ങൾ തന്നെയാണ്.

റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം

റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം

ശാസ്ത്രം യഥാര്‍ത്ഥവും കപടവും

നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ  ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.

ചൊവ്വദൗത്യവുമായി ചൈനയും Tianwen-1 വിക്ഷേപിച്ചു

ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1 എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്.

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക.

റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51

ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോ എന്ന് പലപ്പോഴും അറിയപ്പെടുന്നതാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എക്സ് ആര്‍ ഡി മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട ഫോട്ടോ 51 എന്ന ചിത്രം. റോസലിന്റ് ഫ്രാങ്ക്ളിന്‍ (Rosalind Franklin 1920-1958) എന്ന ശാസ്ത്രജ്ഞയായിരുന്നു ഡി എന്‍ എ യുടെ എക്സ്റെ ചിത്രണം അടങ്ങിയ ആ ഫോട്ടോക്ക് പിന്നില്‍.

Close