മലയാളം കമ്പ്യൂട്ടിംഗിന് ഒരാമുഖം
ഇന്റർ യൂണിവേഴ്സിറ്റി സെന്റർഫോർ മലയാളം ലാംഗ്വേജ് (IUCML) സംഘടിപ്പിച്ച മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയിൽ സന്തോഷ് തോട്ടിങ്ങൽ സംസാരിക്കുന്നു.
നിർമ്മിതബുദ്ധിക്ക് ഒരാമുഖം – An introduction to AI ഡോ.ശശിദേവൻ – LUCA TALK
നിർമ്മിത ബുദ്ധിക്ക് ഒരാമുഖം – An introduction to Artificial Intelligence എന്ന വിഷയത്തിൽ ഡോ. ശശിദേവൻ വി. (Dept. of Physics, CUSAT) LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 25ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം
മനുഷ്യൻ, പ്രകൃതി, എഞ്ചിനീയറിംഗ്
ലളിത യന്ത്രങ്ങളല്ല പ്രകൃതിയും സമൂഹവുമൊക്കെ. അസംഖ്യം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും നിർണ്ണയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്ന അതിസങ്കീർണ്ണമായ വ്യവസ്ഥകളാണവ. ഓരോ ഘടകങ്ങളുടെയും ഒറ്റക്കുള്ള സവിശേഷതകളുടെ ആകെത്തുകയല്ല അത്തരം വ്യവസ്ഥകളുടെ തനതായ സ്വഭാവസവിശേഷതകൾ.
ഗതാഗതം: ശാസ്ത്രവും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും
കഴിഞ്ഞ അഞ്ച് സഹസ്രാബ്ദങ്ങൾക്കിടെ ഗതാഗതോപാധികളും അതുപോലെ തന്നെ ഗതാഗതാവശ്യങ്ങളും പരസ്പരപൂരകമായി വളർന്നുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.
ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ
ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത.
സി.ടി.സ്കാൻ – ഉള്ളുതുറന്നുകാട്ടിയ 50 വർഷങ്ങൾ
മനുഷ്യശരീരം അദൃശ്യതയുടെ മേലങ്കി മാറ്റിവച്ചിട്ട് അമ്പതു കൊല്ലമായി. 1971ഒക്ടോബർ 1 ആം തീയതിയാണ് മനുഷ്യശരീരത്തിന്റെ ആദ്യത്തെ സി.ടി.സ്കാൻ(കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) എടുത്തത്
ഡാറ്റയിൽ നിന്ന് ബിഗ് ഡാറ്റയിലേക്ക്
ബിഗ് ഡാറ്റ ഇന്ന് നമ്മളിൽ പലരുടെയും ജീവിതത്തിനെ അറിഞ്ഞോ അറിയാതെയോ സ്പർശിക്കുന്ന ഒന്നാണ്. ഉപഭോക്താക്കൾ ബിഗ് ഡാറ്റ എന്ന ആശയത്തിന് പുറകിലുള്ളതെന്തെന്ന് ആഴത്തിൽ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷെ LUCA വായനക്കാരായ കൂട്ടുകാർ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമാവേണ്ടവരല്ല. വരും കാലങ്ങളിൽ അതിൻ്റെ രീതികളെ മനസ്സിലാക്കുകയും, ചോദ്യം ചെയ്യുകയും, മാറ്റി മറിക്കുകയും ചെയ്യേണ്ടവരാണ്.
സമയത്തെ നയിക്കുന്ന ക്വാർട്സ്
നമ്മളിൽ ക്ലോക്ക് ഉപയോഗിക്കാത്തവരായി ആരും കാണില്ല. ക്ലോക്കുകളിൽ “ക്വാർട്സ്” (quartz) എന്ന് എഴുതിയിരിക്കുന്നതും കണ്ടിരിക്കുമല്ലോ. എന്താണ് “ക്വാർട്സ്” എന്നും, എങ്ങനെയാണ് അത് ക്ലോക്കുകളിൽ പ്രവർത്തിക്കുന്നത് എന്നും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?