സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. (more…)

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നക്ഷത്രത്തരിയുണ്ടോ ?

രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര്‍ ആരെങ്കിലും ഓർക്കാറുണ്ടോ നക്ഷത്രങ്ങളെ പറ്റി? ഇല്ലെങ്കിൽ ഇനിമുതൽ നക്ഷത്രസ്മൃതിയോടെ പല്ലുതേച്ചു തുടങ്ങുക. നാം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് ഘടകം പണ്ടെങ്ങോ മരിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കാറ്റാടികള്‍ റിക്കോഡ് ഭേദിച്ച് മുന്നോട്ട്

കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടണിലെ കാറ്റാടി യന്ത്രങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വൈദ്യുതോത്പാദനം നടത്തി റിക്കോഡ് സൃഷ്ടിച്ചു. കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ബ്രിട്ടണില്‍ ഞായറാഴ്ച നല്‍കിയത് കാറ്റാടിയാണ്. (more…)

അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍

ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വക നല്‍കി, അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വാട്ടര്‍ലൂ സര്‍വ്വകലാശാല പുറത്തുവിട്ടിരിക്കുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ ഈ ചിത്രങ്ങള്‍ സഹായകമാകുമെന്ന് കരുതുന്നു. (more…)

ജലകണികകളുടെ ഓക്സൈഡ് പ്രേമം

ജലവും ലോഹഓക്സൈഡുകളും തമ്മിലുള്ള അതിസാധാരണമായ രാസപ്രവര്‍ത്ത‍നത്തിന്‍റെ ഇന്നേ വരെ അജ്ഞാതമായിരുന്ന തലങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പ്രൊഫസര്‍ മനോസ്‌ മവ്റിക്കാക്കിസിന്‍റെ   നേതൃത്വത്തിലുള്ള ഗവേഷണ സംഘം. (more…)

ചെടികള്‍ പറയുന്നതെന്താണ് ?

ചെടികൾ തമ്മിൽ സംസാരിക്കുകയോ! ആശയവിനിമയം നടത്തുന്നതിനെ സംസാരിക്കുക എന്ന് ഭംഗ്യന്തരേണ പറയുകയാണെങ്കിൽ അങ്ങനെയും സംഭവിക്കുന്നുണ്ട്. വെർജീനിയ ടെക് കോളെജ് ഓഫ് അഗ്രിക്കൾചർ ആന്റ് സയൻസസിലെ ശാസ്ത്രജ്ഞനായ ജിം വെസ്റ്റർവുഡ് ആണ് സസ്യശാസ്ത്രത്തിൽ പുതിയ സാധ്യതകൾ...

ഇനി ഹരിത അമോണിയയും

ജലവും വായുവും മാത്രം ഉപയോഗിച്ച് കാര്‍ബണ്‍രഹിത അമോണിയ ഉത്പാദനം സാധ്യമാക്കുന്ന ഹരിത സാങ്കേതിക വിദ്യ ജോര്‍ജ്ജ് വാഷിംഗ്ടന്‍ യൂണിവേഴ്സിറ്റിയിലെ   ഗവേഷകര്‍ ആവിഷ്ക്കരിച്ചെടുത്തിരിക്കുന്നു (more…)

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. (more…)

Close