സീറോയിൽ നിന്ന് പണിതുയർത്തുന്ന ഭാർഗവീനിലയങ്ങൾ?

ശാസ്ത്രമെന്നുപറഞ്ഞ് സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിക്കുക, രാഷ്ട്രീയ-സാമ്പത്തിക താല്പര്യത്തോടെയുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം ശാസ്ത്രത്തിന്റെ പരാജയമായി കൊട്ടിഘോഷിക്കുക – ജീവന്‍ ജോബ് തോമസിന്റെ പുതിയ ശാസ്ത്രപംക്തിയില്‍ ഈ ശ്രമമാണ്  നടക്കുന്നതെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം

[author image=”http://luca.co.in/wp-content/uploads/2014/11/Rajesh-P.png” ]രാജേഷ് പരമേശ്വരന്‍[/author]

ജീവൻ ജോബ് എഴുതുന്ന ശാസ്ത്രപംക്തി “സീറോ”,  മുഖവുരയായി ഫേസ്ബുക്കിൽ എഴുത്തുകാരൻ ഇട്ടിരുന്ന ചെറിയ ഒരു പോസ്റ്റ് വായിച്ചിരുന്നതുകൊണ്ട് കൗതുകത്തോടെയാണ് വായന തുടങ്ങിയത്. ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ പരാമർശിച്ച് ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന രീതിശാസ്ത്രവും സൊല്യൂഷനിസവുമൊക്കെ ചേർത്തായിരുന്നു  ആ പ്രസ്താവന. അതിങ്ങനെയായിരുന്നു :

jeevan

നമുക്ക് മുന്നിലുള്ള സകല പ്രശ്നങ്ങളെയും ശാസ്ത്രസാങ്കേതികതയുടെ രീതിശാസ്ത്രം കൊണ്ട് പരിഹരിച്ചെടുക്കാനാകും എന്ന ചിന്തയെ സൊല്യൂഷനിസം എന്ന് വിളിക്കാം. ഗണിതത്തിന്റെയോ ഭൗതികശാസ്ത്രത്തിന്റെയോ രീതികളിലൂടെ വളര്‍ന്നു വികസിച്ച ആധുനിക സയന്‍സിന്റെ രീതിശാസ്ത്രം മാനവികമായ പ്രതിസന്ധികളെ പരിഹരിക്കാൻ ഉപയോഗിക്കുന്നത് ആത്യന്തികമായി മനുഷ്യൻ വളര്‍ത്തിയെടുത്ത രാഷ്ട്രീയ ബോധത്തെയും സ്വാതന്ത്ര്യത്തെയും അധികാരത്തിന്റെ മറ്റൊരു വ്യവസ്ഥക്ക് അടിയറവയ്ക്കുന്നതിനു തുല്യമായിരിക്കും.”

ഇപ്രകാരം, സൊല്യൂഷനിസത്തെ ആധുനിക സയന്‍സിന്റെ രീതിശാസ്ത്രവുമായി ചേർത്ത് വയ്ക്കുന്ന പ്രസ്താവനയും ഒരു   “ശാസ്ത്രപംക്തിയും” തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ട് ഈ “ശാസ്ത്രപംക്തിയിലെ ” ശാസ്ത്രം തിരഞ്ഞാണ് വായന തുടങ്ങിയത്. സാങ്കേതിക വിദ്യയാണ് എഴുത്തുകാരൻ ലക്ഷ്യമിടുന്നതെന്നും ശാസ്ത്രപംക്തി എന്ന വിളിപ്പേര് അബദ്ധമാണെന്നും തുടക്കത്തിൽ തന്നെ വ്യക്തമായി.

ഇപ്രകാരം, സൊല്യൂഷനിസത്തെ ആധുനിക സയന്‍സിന്റെ രീതിശാസ്ത്രവുമായി ചേർത്ത് വയ്ക്കുന്ന പ്രസ്താവനയും ഒരു   “ശാസ്ത്രപംക്തിയും” തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ട് ഈ “ശാസ്ത്രപംക്തിയിലെ ” ശാസ്ത്രം തിരഞ്ഞാണ് വായന തുടങ്ങിയത്. സാങ്കേതിക വിദ്യയാണ് എഴുത്തുകാരൻ ലക്ഷ്യമിടുന്നതെന്നും ശാസ്ത്രപംക്തി എന്ന വിളിപ്പേര് അബദ്ധമാണെന്നും തുടക്കത്തിൽ തന്നെ വ്യക്തമായി. വായന തുടരുമ്പോൾ ഇതെവിടെയോ വായിച്ച പോലെ തോന്നിയാൽ അൽഭുതപ്പെടേണ്ട. “യവ്ജനി മൊരൊസേവിന്റെ” ദി റൈസ് ഓഫ് ഡാറ്റാ ആന്‍ഡ് ഡെത്ത് ഓഫ് പൊളിറ്റിക്സ്  (The rise of data and death of politics) എന്ന ആർട്ടിക്കിളിന്റെ വികലമായ ഒരു തർജ്ജമയാണ് ശാസ്ത്ര പംക്തിയിലെ ആദ്യലേഖനം. പദാനുപദമല്ലെങ്കിലും ആശയങ്ങളെല്ലാം ഒന്നുതന്നെ.

  1. മാതൃലേഖനം വന്ന ഗാർഡിയനിൽ ഒബാമയുടെയും സക്കർബർഗിന്റെയും ചിത്രമാണെങ്കിൽ ഇവിടെ തുടക്കം സക്കർബർഗിന്റെ ഇന്ത്യാ യാത്രയാണ്.
  2. ട്രാഫിക്ക് സിഗ്നലിൽ പിടിയിലാവുന്ന നിയമലംഘനങ്ങളാണ് രണ്ടിലെയും ആദ്യപ്രതിപാദ്യം.
  3. പിന്നീട് ആപ്പിൾ പേറ്റന്റ് !!!. (“ കാറിനെ കൂടുതല്‍ കൂടുതല്‍ സ്മാര്‍ട്ട് ആക്കാനുള്ള അനവധി സാങ്കേതിക വിദ്യകളാ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നത്. കാറില്‍ യാത്ര ചെയ്തുകൊന്റിരിക്കുംപോള്‍ ഡ്രൈവര്‍ മെസ്സേജ് ടെക്സ്റ്റ് ചെയ്യുകയാണോ എന്ന തിരിച്ചറിഞ് സ്മാര്‍ട്ട് ഫോണ്‍ തന്നെ ടെക്സ്റ്റ്ഇംഗ് പരിപാടി നിര്ത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യക്ക് ആപ്പിള്‍ കഴിഞ്ഞ ഏപ്രിലില്‍ ആണ് പേടന്റ് നേടിയത്.” – സീറോ, ജീവന്‍ ജോബ്‌ ) ( “ In April, Apple patented technology that deploys sensors inside the smartphone to analyse if the car is moving and if the person using the phone is driving; if both conditions are met, it simply blocks the phone’s texting feature.” – Morozev, The Guardian).
    TimOReilly
    ടിം ഓരൈലി
  4. പംക്തിയില്‍ ഇനി വരുന്നത്  “ടിം  ഓരൈലി” യെ പറ്റിയുള്ള പരാമര്‍ശം. (ഓരൈലി പബ്ലിഷ് ചെയ്ത ഒരു പുസ്തകമെങ്കിലും വായിക്കാത്ത പ്രോഗ്രാമേഴ്സ് കുറയും. മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്‍ ടി 4.0 യില്‍ ഏര്‍പ്പെടുത്തിയ 10 കണക്ഷന്‍ ലിമിറ്റ്‌ എന്നതിനെതിരെ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ഒരൈലിയെ പ്രസിദ്ധനാക്കി.) “അൾഗോരിതങ്ങൾ നിയന്ത്രിക്കുന്ന ലോകം”….. എന്ന ശീര്‍ഷകം അദ്ദേഹത്തിന്റെ “Open Data and Algorithmic Regulations”, ലേഖനത്തില്‍ നിന്നും വന്നിരിക്കുന്നത്.
  5. സ്പാം ഫിൽട്ടറിങ് , ക്രെഡിറ്റ്‌  കാർഡ് ഫ്രോഡ്… എന്ന പംക്തിയിലെ ഭാഗത്തിന്റെ യഥാര്‍ത്ഥ വരികള്‍ നോക്കൂ : ” To see algorithmic regulation at work, look no further than the spam filter in your email. Instead of confining itself to a narrow definition of spam, the email filter has its users teach it. Even Google can’t write rules to cover all the ingenious innovations of professional spammers. What it can do, though, is teach the system what makes a good rule and spot when it’s time to find another rule for finding a good rule – and so on. An algorithm can do this, but it’s the constant real-time feedback from its users that allows the system to counter threats never envisioned by its designers. And it’s not just spam: your bank uses similar methods to spot credit-card fraud.” ഇത്രയും ഭാഗം തര്‍ജ്ജമചെയ്ത് വെച്ചിട്ട് അതിനും കടപ്പാട് പോയിട്ട് അവലംബം പോലുമില്ല !
Evgeny_Morozov
യവ്ജനി മൊരൊസേവ് കടപ്പാട് : www.wfs.org/

മോരോസേവ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ചർച്ച  ചെയ്യപ്പേടെണ്ടവയാണ്. എന്നാൽ ഈ ആശയത്തിനോ ലേഖനത്തിനോ ഒരു ക്രെഡിറ്റും നല്കാതെ മലയാളത്തിൽ അച്ചടിച്ച് വരുന്ന ഈ “ശാസ്ത്ര”ലേഖനം എന്തുതരം ചർച്ചയാണ് മലയാളി സമൂഹത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. സാങ്കേതികവിദ്യ, ബിഗ്ഡാറ്റ എന്നിവയുടെ ബാന്ധവം സൃഷ്ടിക്കാവുന്ന ഓർവെല്ലിയൻ  സ്റ്റേറ്റുകളും അവ നേരിടാനുള്ള രീതികളും പ്രയത്നങ്ങളും സ്നോഡൻ സംഭവങ്ങളിലൂടെ ഒരുപാട് ചർച്ച  ചെയ്യപ്പെട്ടവയാണ്. ചെയ്യപ്പെടുന്നവയുമാണ് . ഇവയിലൊന്നിലും ശാസ്ത്രവും സാങ്കേതിക വിദ്യയുമല്ല പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇവ ദുരുപയോഗം ചെയ്യുന്ന ഗവണ്മെന്റുകളും, കോർപ്പരേറ്റുകളുമാണ് ഇവിടെ പ്രധാനമായും പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നത്.

[box type=”warning” ]ഇന്റര്നെറ്റ് ഉപയോഗിക്കാത്ത, സാങ്കേതികവിദ്യയെ തമസ്കരിക്കുന്ന ഒരു ജീവിതത്തിനേ അനിവാര്യമായ ഒരു ഡൈസ്ടോപ്പിയ തടുക്കാനാകൂ എന്ന വാദങ്ങൾ FUD (fear, uncertainty, doubt) എന്നതിനപ്പുറം എന്താണ് മുന്നോട്ട് വക്കുന്നത്?. മാനുഷികമൂല്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ പ്രയോക്താക്കള്‍ എന്ന നിലയില്‍, ശാസ്ത്രത്തെയും അതിന്റെ രീതിശാസ്ത്രത്തെയും ചിത്രീകരിക്കുന്നത് എന്തിനായിരിക്കും ?[/box]

fear scienceസർവൈലൻസ്  എന്ന ഭീഷണി യാഥാർഥ്യം തന്നെയാണ് . ഇതിനെകുറിച്ചുള്ള വിശദമായ സംവാദങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട് .  എന്നാൽ ഇന്റര്നെറ്റ് ഉപയോഗിക്കാത്ത, സാങ്കേതികവിദ്യയെ തമസ്കരിക്കുന്ന ഒരു ജീവിതത്തിനേ അനിവാര്യമായ ഒരു ഡൈസ്ടോപ്പിയ തടുക്കാനാകൂ എന്ന വാദങ്ങൾ FUD (fear, uncertainty, doubt) എന്നതിനപ്പുറം എന്താണ് മുന്നോട്ട് വക്കുന്നത്?.  മാനുഷികമൂല്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ പ്രയോക്താക്കള്‍ എന്ന നിലയില്‍, ശാസ്ത്രത്തെയും അതിന്റെ രീതിശാസ്ത്രത്തെയും ചിത്രീകരിക്കുന്നത് എന്തിനായിരിക്കും എന്ന്‍ ആശങ്കപ്പെട്ടു പോകുന്നു. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ഒരു രാഷ്ട്രീയ വിശകലനം എന്തിനാണ് ശാസ്ത്രലേഖനത്തിന്റെ രൂപത്തിൽ ശാസ്ത്രത്തിന്റെ രീതിശാസ്ത്രവുമയി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത് ? ഇവ സൃഷ്ടിക്കുന്ന ശാസ്ത്ര വിരുദ്ധതയുടെ ഭാർഗവീനിലയങ്ങളിൽ ആരായിരിക്കും  ഭീതി വിതക്കാൻ തയ്യാറെടുക്കുന്നത്?

മോറോസോവിന്റെ ലേഖനം : The rise of data and death of politics

 

Leave a Reply