എന്താണ് പെഗാസസ് സ്പൈവെയർ ?

ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗാസസ് (Pegasus)നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വീഡിയോ കാണാം

ഡോളി : ക്ലോണിങ് വിപ്ലവത്തിന്റെ 25 വർഷങ്ങൾ

 ഡോളി എന്ന ചെമ്മരിയാട് സൃഷ്ടിച്ച വിപ്ലവകരമായ ശാസ്ത്ര നേട്ടത്തെക്കുറിച്ചും തുടർന്നുണ്ടായ  സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അറിയാം..

LEDകളും നീലവെളിച്ചവും

ലോകത്തെ തന്നെ മാറ്റി മറിച്ച വിപ്ലവകരമായ നീല എൽ.ഇ.ഡികളുടെ കണ്ടുപിടുത്തത്തെക്കുറിച്ചും അതിലേക്ക് ഈ മൂന്നു പേരെയും നയിച്ച പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചും  അവർ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അറിയാൻ ശ്രമിക്കാം.

ഇലക്ട്രോണിക്സ് സർക്യൂട്ടുകളില്ലാത്ത റോബോട്ട്

റോബോട്ടിക്സ് മേഖലയിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് വായുമർദ്ദം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് ഫ്രീ റോബോട്ട്. കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റുന്ന സോഫ്റ്റ് റോബോട്ട് ഗണത്തിൽപ്പെടുന്ന ഇവയിൽ ന്യൂമാറ്റിക് സർക്യൂട്ടുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

എന്താണ് വാട്സ് ആപ്പിന്റെ പ്രൈവസി പോളിസിക്ക് വന്ന മാറ്റം?

വാട്ട്സാപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സാപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.

പള്‍സ് ഓക്സിമീറ്റര്‍: പ്രവര്‍ത്തനവും പ്രാധാന്യവും

കോവിഡ് വൈറസ് വ്യാപനം കൂടുകയും രോഗബാധിതര്‍ ഏറെയും വീട്ടില്‍ത്തന്നെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരമായ ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. പെട്ടെന്ന് ഓക്സിജന്‍ നില താഴ്ന്നുള്ള അപകടങ്ങളില്‍ നിന്ന് രോഗികളെ രക്ഷിക്കുന്നത് ഈ ഉപകരണമാണ്.

വൈദ്യുത വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമോ?

പൊതുവേ എല്ലാ വൈദ്യുതവാഹനനിർമ്മാതാക്കളും zero emission അവകാശപ്പെട്ടു കാണുന്നുണ്ട്. പുകമലിനീകരണം ഇല്ലാത്തതിനാൽ തന്നെ വൈദ്യുതവാഹനങ്ങൾ പരിസ്ഥിതിസൗഹാർദ്ദപരമാണെന്നാണ് അവരുടെ അവകാശവാദം. ഇത് യാഥാർത്ഥ്യമാണോ?

Close