ആഗസ്ത് 18 – ജാൻസ്സെൻ സൂര്യനിൽ ഹീലിയം കണ്ടെത്തിയ ദിവസം

ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് നിന്ന് ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ രാജ്യത്ത് വെച്ച് നടന്ന നിരീക്ഷണത്തില്‍. ഈ സംഭവം നടന്നിട്ട് 151 വര്‍ഷം തികയുന്നു.

കെ.ആര്‍.രാമനാഥനും അന്തരീക്ഷശാസ്ത്രവും

അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥന്‍

മലയാളിയുടെ പേരിലൊരു വാല്‍നക്ഷത്രം

അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ  ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു

യൂഡോക്സസ്

പുരാതന യവന ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു യൂഡോക്സസ് (Eudoxus). പിൽക്കാലത്ത് ജീവിച്ചിരുന്ന സിസെറോ (Cicero) യെപ്പോലുള്ള ചിന്തകന്മാർ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായി യുഡോക്സസിനെ വിശേഷിപ്പിക്കുകയുണ്ടായി…. ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പംക്തി വായിക്കാം.

പൈഥഗോറസ്

പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (580 – 500ബി.സി.). ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ഥയ്‍ലീസ്

ഥയ്‍ലീസിനെ ഗ്രീക്ക് ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കിവരുന്നു. ഗണിതം, തത്ത്വശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾക്ക് ആരംഭം കുറിച്ചത് ഥയ്‍ലീസാണെന്നു കരുതപ്പെടുന്നു.

മറേ ഗെൽമാൻ

പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) കഴിഞ്ഞ മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു …

Close