ആതിഷ് ധാബോൽക്കർ – ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിന്റെ ഡയറക്ടര്‍

[author title=”ഡോ. എൻ ഷാജി” image=”http://luca.co.in/wp-content/uploads/2016/10/DrNShaji.jpg”].[/author]
ആതിഷ് ധാബോൽക്കർ

[dropcap][/dropcap]റ്റലിയിലെ ലോകപ്രശസ്തമായ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിന്റെ (ICTP) ഡയറക്ടറായി ഇന്ത്യക്കാരനായ ആതിഷ് ധാബോൽക്കർ (Atish Dabholkar) ചുമതയേല്‍ക്കുന്നു. വികസ്വര രാജ്യങ്ങളിലെ ഭൗതികശാസ്ത്ര ഗവേഷണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു് നൊബേൽ പുരസ്കാര ജേതാവായ പാക്കിസ്ഥാൻ വംശജൻ അബ്ദുസ്സലാം1964-ൽ സ്ഥാപിച്ചതാണ് ICTP. യുനെസ്കോ, അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി എന്നിവക്ക് പുറമേ ഇറ്റാലിയൻ സർക്കാരിന്റെയും സഹായത്തോടെയാണിത് പ്രവർത്തിക്കുന്നത്. ഇറ്റലിയിലെ ട്രീസ്റ്റെയിലുള്ള പ്രധാന കേന്ദ്രത്തിനു പുറമേ ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലുമായി രണ്ടു ഉപകേന്ദ്രങ്ങളും ചേർന്നതാണ് ഈ മഹത്തായ സ്ഥാപനം.

അബ്ദുസ്സലാം | കടപ്പാട് : വിക്കിപീഡിയ

മഹാരാഷ്ട്രക്കാരനായ ആതിഷ്, മഹാരാഷ്ട്ര അന്ധശ്രദ്ധാ നിർമൂലൻ സമിതി (MANS) സ്ഥാപക നേതാവായ നരേന്ദ്ര ധാബോൽക്കറുടെ സഹോദര പുത്രനാണ്. ഉത്തർപ്രദേശിലെ കാൺപൂർ ഐ.ഐ.ടി. യിൽ നിന്ന് ഫിസിക്സിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ പ്രിൻസ് ടൺ സർവ്വകലാശാലയിൽ നിന്ന് സൈദ്ധാന്തിക ഭൗതികത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഇന്ത്യയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഉൾപ്പടെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. ക്വാണ്ടം ഗ്രാവിറ്റി, സ്ട്രിങ് തിയറി, തമോദ്വാരങ്ങൾ തുടങ്ങിയ മേഖലകളിലെ ഗവേഷണം വഴി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആതിഷ്  ഇന്ത്യയിൽ ശാസ്ത്രജ്ഞർക്കു നൽകുന്ന ഭട്നാഗർ പുരസ്കാരത്തിന്ത് അർഹനായിട്ടുണ്ട്. ഇന്ത്യൻ ഗണിതജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ഗണിത ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ ചിലത് അദ്ദേഹം സൈദ്ധാന്തിക ഭൗതിക ഗവേഷണത്തിന് ഉപയോഗമെടുത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തമോദ്വരങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചില ഗവേഷണങ്ങളുടെ വിശദാംശങ്ങൾ അറിയാൻ സ്റ്റീഫൻ ഹോക്കിംഗ് സന്ദർശകനായി എത്തിയതും വാർത്തയായിരുന്നു. ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള ശ്രമങ്ങളിൽ സജീവ പങ്കാളിയാണ് ആതിഷ് ധാബോല്‍ക്കര്‍ എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എടുത്ത് പറയേണ്ട കാര്യമാണ്.

നരേന്ദ്ര ധാബോൽക്കർ|കടപ്പാട് :വിക്കിപീഡിയ

ശാസ്ത്രവും അന്ധവിശ്വാസങ്ങളും എന്നവിഷയത്തില്‍ ആതിഷ് ധബോല്‍ക്കര്‍ നടത്തിയ പ്രഭാഷണം കാണാം


  1. ICTP യുടെ വെബ്സൈറ്റ്

Leave a Reply