ശാസ്ത്രം യഥാര്‍ത്ഥവും കപടവും

നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ  ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.

സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം

ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്.  പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ.

ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍

ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

വിവരത്തേക്കാള്‍ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച  അല്ലെങ്കില്‍ ആ വിവരത്തിൽ എത്തിച്ചേര്‍ന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.

ഇന്നലെകളുടെ ഇല്ലായ്മകളും ശാസ്ത്രത്തിന്റെ ഇടപെടലും

പി.ചന്ദ്രശേഖരൻ ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ്  സാമ്പ്രദായികമായി ചരിത്രപഠനത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. നൊബേൽ സമ്മാനജേതാക്കൾ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവും...

ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും

സംഖ്യകളുടെ ശ്രേണിയിലെ  ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.

ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും

ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.

Close