ആഗോള കാർബൺ ബജറ്റ് 2020
ആഗോള കാർബൺ ബജറ്റിനെയും അതിന്റെ പ്രവണതകളെയും കുറിച്ചുള്ള വാർഷിക അപ്‌ഡേറ്റ് 2020 ഡിസംബർ 11 നു ഗ്ലോബൽ കാർബൺ പ്രോജക്റ്റ് പ്രകാശനം ചെയ്തു. 2020 ഇൽ ആഗോള COVID-19 നിയന്ത്രണങ്ങൾ കാരണം CO2 ഉദ്‌വമനത്തിൽ 2.4 ബില്യൺ ടണ്ണിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്
ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും – RADIO LUCA
ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് നാം നേരിടുന്ന പ്രതിസന്ധി ? പരിഹാരം ജൈവകൃഷിയല്ല, എന്തുകൊണ്ട് ? കേരള കാർഷികസർവകലാശാല അഗ്രോണമി വിഭാഗം തലവനായിരുന്ന ഡോ.ജോർജ്ജ് തോമസുമായി ജി,സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം
ബുറെവി ചുഴലിക്കാറ്റ് : ഒരു വിശകലനം
ഒന്നിന് പിറകെ ഒന്നായി ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. ബുറെവി സൈക്ലോണിനെ കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ഇതിനു മുൻപ് ഏതാണ്ട് ഇതേപാതയിൽ സഞ്ചരിച്ച മറ്റു സൈക്ലോണുകൾ ഏതൊക്കെ എന്നും പരിശോധിക്കാം.
എന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കാനിടയായ പദം ആണ് മാഡൻ ജൂലിയൻ ഓസിലേഷൻ (Madden–Julian oscillation). അതിന്റെ അനുകൂല ഘട്ടം ഇന്ത്യൻ മൺസൂണിനെ ബാധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന സൈക്ലോണുകൾക്കു ശക്തി പ്രാപിക്കാൻ സഹായകരമാവുകയും ചെയുന്നു. എന്താണ് മാഡൻ ജൂലിയൻ ഓസിലേഷനെന്നും അതിന്റെ പ്രഭാവങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
കേരളത്തിന് തൊട്ടടുത്ത് ഒരു ചുഴലിക്കാറ്റ് വന്നിട്ടും നമുക്കെന്താ തീരെ മഴ കിട്ടാത്തത് ?
അങ്ങ് ആന്ധ്രാ തീരത്തും ഒഡീഷാ തീരത്തും ഇതിലും ശക്തികുറഞ്ഞ ന്യൂനമർദ്ദവും ചുഴലിക്കാറ്റും വന്നുചേരുമ്പോൾ പോലും കേരളത്തിൽ പലപ്പോഴും വളരെയധികം മഴലഭിക്കാറുണ്ടല്ലോ. വിശേഷിച്ചും മൺസൂൺ സമയങ്ങളിൽ.. ഇപ്പോ എന്താ മഴ ലഭിക്കാത്തത് ?
ചുഴലിക്കാറ്റുകൾ കറങ്ങുന്നതെന്തുകൊണ്ട്?
അറബിക്കടലിൽ ഗതി ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റും വീശിയടിച്ചു കൊണ്ടിരിക്കുകയാണല്ലോ. ട്രോപ്പിക്കൽ സൈക്ലോൺ, ഹറിക്കേൻ, ടൈഫൂൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന, നമ്മൾ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്ന ഈ കാറ്റ് എന്തുകൊണ്ടാണ് വൃത്താകൃതിയിൽ കറങ്ങുന്നത്?
സൈക്ലോണിന്റെ കണ്ണ്
ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.
ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. ചുഴലിക്കാറ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നും, അത് ഇന്ത്യയുടെ കാലാവസ്ഥയെ ഏതു രീതിയിൽ ബാധിക്കുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.