പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍
സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.
മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ
മനുഷ്യന്റെ ചർമ്മകോശങ്ങളിൽ നിന്നും മനുഷ്യഭ്രൂണങ്ങൾക്ക് സമാനമായ ഘടനകൾ ! ഇതോടെ പരീക്ഷണശാാലയിൽ മനുഷ്യഭ്രൂണങ്ങളും ഭ്രൂണവിത്തുകോശങ്ങളുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കും തർക്കങ്ങൾക്കും അവസാനമായേക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
ലിംഗം തുരപ്പൻ -“കാണ്ടിരു “
പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു നോക്കൂ. മാംസം ചവച്ച് തിന്ന് അത് മൂത്രസഞ്ചി ലക്ഷ്യമാക്കി നീങ്ങുന്നു. ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യാവുന്ന ഏക വഴി പീച്ചാത്തി എടുത്ത് ലിംഗം പറ്റെ മുറിച്ച് കളയുക മാത്രമാണ്. രക്തദാഹികളായ പിരാനകളുടെ നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു മീനാണ് ലിംഗം തുരപ്പൻ – “കാണ്ടിരു “
ഫെബ്രുവരി 12- ഡാർവിൻ ദിനം – വീഡിയോകൾ
ഫെബ്രുവരി 12 ഡാർവിൻ ദിനത്തോടനുബന്ധിച്ച് ലൂക്ക തയ്യാറാക്കിയ വീഡിയോകൾ
Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്
കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം.
ജനിതകക്കൂട്ടിലെ മറിമായങ്ങള്‍ -ഡോ. ഷോബി വേളേരി
ജനിതകക്കൂട്ടിലെ മറിമായങ്ങൾ – പ്രമുഖ ജനിതക ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ അവതരണം
ബാർബറ മക്ലിൻറ്റോക്ക് – ആത്മവിശ്വാസത്തിന്റെ ഇതിഹാസം
ഗവേഷകലോകത്തിലെ അത്ഭുതം മാത്രമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ ഇതിഹാസവുമായിരുന്നു ബാർബറ മക്ലിൻറ്റോക്ക്.
ചൊറിയും ചിരങ്ങും പിന്നെ മൈറ്റും
ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ.